Breaking News

ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ; ഇന്ത്യയുടെ നീക്കത്തില്‍ ഞെട്ടി ലോക രാജ്യങ്ങള്‍…

യുക്രെയിനിലെ നാല് പ്രദേശങ്ങള്‍ നിയമ വിരുദ്ധമായി പിടിച്ചടക്കിയതിനെ അനുകൂലിക്കുന്നതിനുള്ള കരട് പ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന റഷ്യയുടെ ആവശ്യത്തിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ.

ഈ വിഷയത്തില്‍ പൊതു വോട്ടെടുപ്പ് വേണമെന്ന് മറ്റ് 100 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും അനുകൂലിച്ച്‌ വോട്ട് ചെയ്തു. ഇതോടെ റഷ്യയുടെ ആവശ്യം നിരസിക്കപ്പെട്ടു. 13 രാജ്യങ്ങള്‍ റഷ്യയെ അനുകൂലിച്ചപ്പോള്‍ ഇറാന്‍, ചൈന ഉള്‍പ്പെടെയുള്ള 39 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് റഷ്യ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

അതേസയമം, യുക്രെയിനിലെ വിവിധ നഗരങ്ങളില്‍ റഷ്യ മിസൈല്‍ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ക്രിമിയയും റഷ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലം യുക്രെയിന്‍ തകര്‍ത്തെന്ന് റഷ്യ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് കീവിലും മറ്റ് നഗരങ്ങള്‍ക്കും നേരെ മിസൈല്‍ ആക്രമണം നടത്തിയത്. രാജ്യം ഭീകരപ്രവര്‍ത്തകരെ നേരിടുകയാണെന്നും ഡസന്‍ കണക്കിന് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …