Breaking News

Breaking News

സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു; പവന് കൂടിയത് 560 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. ഇന്നലെ പവന് 240 രൂപയാണ് കൂടിയത്. ഇന്ന് പവന് 560 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 42,520 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1,840 രൂപയുടെ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായത്.

Read More »

നടൻ രാഹുൽ മാധവ് വിവാഹിതനായി; വധു ദീപശ്രീ

ബെംഗളുരു: നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബംഗളുരുവിൽ വച്ചായിരുന്നു വിവാഹം. ലളിതമായി നടന്ന ചടങ്ങിൽ സിനിമാ മേഖലയിലുള്ളവരടക്കം അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും പങ്കെടുത്തു. സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ, നടൻ സൈജു കുറുപ്പ്, നരേൻ എന്നിവർ വധൂവരൻമാർക്ക് ആശംസകൾ നേർന്നു. രാഹുലിന്‍റെ വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Read More »

തീപിടിത്തത്തിന് ശേഷമുളള ആദ്യ മഴ; കൊച്ചിക്കാ‍ർ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർ‍ഡ്

കൊച്ചി: ബ്രഹ്മപുരത്ത് പുക ശമിച്ചാലും കൊച്ചി നിവാസികൾ ഏറെ കാലം ജാഗ്രത പാലിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച വിഷവാതകങ്ങളുടെ അളവ് വളരെ ഉയർന്നതായിരുന്നു. അന്തരീക്ഷത്തിൽ ഡയോക്സിൻ പോലുള്ള വിഷവസ്തുക്കൾ കൂടുതലാണെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്തെ തീ അണച്ച ശേഷമുള്ള ആദ്യ മഴ സൂക്ഷിക്കണമെന്ന് ചീഫ് എൻജിനീയർ പി കെ ബാബുരാജൻ പറഞ്ഞു. അപകടകരമായ നിലയിൽ വിഷവാതകത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. വൈറ്റില, …

Read More »

ബ്രഹ്മപുരം അഗ്നിബാധ; നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഐ

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. സി.പി.ഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. യോഗത്തിൽ മുതിർന്ന നേതാവ് മുല്ലക്കര രത്നാകരൻ ബ്രഹ്മപുരം ദുരന്തത്തെ കേരളത്തിന്‍റെ നന്ദിഗ്രാം എന്ന് വിമർശിച്ചു. എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചർച്ച വേണ്ടെന്ന നിലപാടാണ് കാനം രാജേന്ദ്രൻ സ്വീകരിച്ചത്. ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറി സാധ്യത സർക്കാർ തള്ളുമ്പോൾ ആണ് എൽ.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷി വ്യത്യസ്തമായ …

Read More »

നേരിയ ആശ്വാസം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. അതേസമയം വരും മണിക്കൂറുകളിൽ ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും, ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും, …

Read More »

ബ്രിട്ടന്റെ പുതിയ ബിൽ അംഗീകരിക്കില്ലെന്ന് വാട്സ്ആപ്പും സിഗ്നലും; രാജ്യത്ത് നിന്ന് പുറത്തായേക്കും

യുകെ: മെസേജിംഗ് ആപ്ലിക്കേഷനുകളായ വാട്ട്സ്ആപ്പ്, സിഗ്നൽ എന്നിവയെ ബ്രിട്ടന്റെ പുതിയ ഓൺലൈൻ സുരക്ഷാ ബിൽ സാരമായി ബാധിച്ചിരിക്കുകയാണ്. പുതിയ ബിൽ രണ്ട് അപ്ലിക്കേഷനുകളിലെയും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (ഇ2ഇഇ) സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും നിയമ വിരുദ്ധമാക്കുമെന്നും യുകെ അധികൃതർ പറയുന്നു. എന്നാൽ അങ്ങനെ സംഭവിച്ചാൽ അതിന് വഴങ്ങില്ലെന്നും യുകെയിലെ പ്രവർത്തനങ്ങൾ നിർത്തുമെന്നും വാട്ട്സ്ആപ്പ് മേധാവി വിൽ കാത്കാർട്ട് വ്യക്തമാക്കി. വാട്ട്സ്ആപ്പിനേക്കാൾ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്ന സിഗ്നലിന്റെ മേധാവി മെറഡിറ്റ് വിറ്റകറും …

Read More »

ബ്രിട്ടന്റെ പുതിയ ബിൽ അംഗീകരിക്കില്ലെന്ന് വാട്സ്ആപ്പും സിഗ്നലും; രാജ്യത്ത് നിന്ന് പുറത്തായേക്കും

യുകെ: മെസേജിംഗ് ആപ്ലിക്കേഷനുകളായ വാട്ട്സ്ആപ്പ്, സിഗ്നൽ എന്നിവയെ ബ്രിട്ടന്റെ പുതിയ ഓൺലൈൻ സുരക്ഷാ ബിൽ സാരമായി ബാധിച്ചിരിക്കുകയാണ്. പുതിയ ബിൽ രണ്ട് അപ്ലിക്കേഷനുകളിലെയും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (ഇ2ഇഇ) സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും നിയമ വിരുദ്ധമാക്കുമെന്നും യുകെ അധികൃതർ പറയുന്നു. എന്നാൽ അങ്ങനെ സംഭവിച്ചാൽ അതിന് വഴങ്ങില്ലെന്നും യുകെയിലെ പ്രവർത്തനങ്ങൾ നിർത്തുമെന്നും വാട്ട്സ്ആപ്പ് മേധാവി വിൽ കാത്കാർട്ട് വ്യക്തമാക്കി. വാട്ട്സ്ആപ്പിനേക്കാൾ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്ന സിഗ്നലിന്റെ മേധാവി മെറഡിറ്റ് വിറ്റകറും …

Read More »

സെപ്റ്റംബറിലെ ജി20 യോഗത്തിൽ പുടിൻ പങ്കെടുത്തേക്കുമെന്ന് സൂചന

മോസ്കോ: സെപ്റ്റംബറിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി 20 സഖ്യത്തോടുള്ള റഷ്യയുടെ പങ്കാളിത്തം തുടരുകയാണെന്നും ഇനിയും തുടരുമെന്നും പെസ്കോവ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രതിനിധി സംഘത്തെ നയിച്ചത് …

Read More »

പുതിയ ഡി.ജി.പിക്കായുള്ള സാധ്യതാ പട്ടിക തയ്യാറായി; പട്ടികയിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ളവരും

തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിക്കായുള്ള സാധ്യതാ പട്ടിക തയ്യാറായി. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥർ പോലും താൽപ്പര്യപത്രം നൽകിയതോടെ അടുത്ത പൊലീസ് മേധാവി ആരാകുമെന്ന ആകാംക്ഷ ഉയർന്നിരിക്കുകയാണ്. 30 വർഷം പൂർത്തിയായ എട്ട് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. പട്ടിക ഡി.ജി.പി സംസ്ഥാന സർക്കാരിന് കൈമാറി. താൽപ്പര്യപത്രം പരിശോധിച്ച ശേഷം ഈ മാസം 30ന് മുമ്പ് സംസ്ഥാന സർക്കാർ പട്ടിക കേന്ദ്രത്തിന് കൈമാറും. നിലവിലെ പൊലീസ് മേധാവി അനിൽ കാന്ത് ജൂൺ 30ന് …

Read More »

യോഗ്യതയുള്ളതിനാലാണ് ബ്രഹ്മപുരത്ത് കരാർ ലഭിച്ചത്: സോൺടാ ഇൻഫ്രാടെക് എംഡി

കൊച്ചി: യോഗ്യതയുള്ളതിനാലാണ് ബ്രഹ്മപുരത്ത് കരാർ ലഭിച്ചതെന്ന് സോൺടാ ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചല്ല കരാർ നേടിയതെന്നും രാജ്കുമാർ പറഞ്ഞു. കമ്പനിക്ക് യോഗ്യതയുള്ളതിനാലാണ് കരാർ ലഭിച്ചത്. ബയോമൈനിങിൽ കമ്പനിക്ക് മുൻ പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബയോ മൈനിങ് 32 ശതമാനം പൂർത്തിയാക്കി. ജൈവമാലിന്യം തള്ളിയതാണ് തീപിടിത്തത്തിന് കാരണമായത്. എല്ലാ ദിവസവും നിക്ഷേപിക്കുന്ന മാലിന്യത്തിന് കമ്പനി ഉത്തരവാദിയല്ല. കൊല്ലത്തെ പദ്ധതിയിൽ നിന്ന് സ്വയം പിൻ വാങ്ങിയതാണ്. കണ്ണൂരിൽ …

Read More »