Breaking News

Breaking News

ഹാർദിക് പാണ്ഡ്യയിൽ നിന്ന് കോടികൾ വിലമതിക്കുന്ന വാച്ചുകൾ പിടിച്ചെടുത്തു…

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പക്കൽ നിന്ന് കോടികൾ വിലമതിക്കുന്നവാച്ചുകൾ മുംബൈയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വാച്ചുകളുടെ ബിൽ രസീത് ക്രിക്കറ്റ് താരത്തിന്റെ പക്കൽ ഇല്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഞായറാഴ്ച രാത്രി ദുബായിൽ നിന്ന് ഹാർദിക് മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിലകൂടിയ രണ്ട് റിസ്റ്റ് വാച്ചുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിന് ശേഷം മടങ്ങിയെത്തിയതായിരുന്നു ഹാർദിക്. എന്നാൽ ഈ വാർത്ത നിഷേധിച്ച് ഹാദിക് രംഗത്തെത്തി. മുംബൈ വിമാനത്താവളത്തിലെ …

Read More »

ശബരിമല ദര്‍ശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തി; പ്രതിഷേധിച്ച് തീര്‍ത്ഥാടകര്‍, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ…

ശബരിമല ദര്‍ശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തി. തീര്‍ത്ഥാടകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുവതിയെ മടക്കി അയച്ചു. ട്രെയിന്‍മാര്‍ഗമാണ് തമിഴ്‌നാടുസ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെത്തിയതെന്നാണ് നിഗമനം. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെയാണു സംഭവം. ശബരിമലയ്ക്കുപോകണമെന്ന ആവശ്യത്തോടെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പമ്പ ബസിനുള്ളില്‍ക്കയറി. പിന്നീട്, തീര്‍ഥാടകരുടെ പ്രതിഷേധത്തത്തുടര്‍ന്ന് ഇവര്‍ ബസില്‍ നിന്ന് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസെത്തി സംസാരിച്ചപ്പോള്‍ നാട്ടിലേക്കുമടങ്ങാമെന്നു യുവതി അറിയിച്ചു. യുവതിയെ പോലീസ് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെത്തിച്ചു. തിരുവനന്തപുരം ബസില്‍ ഇവര്‍ കയറിപ്പോയതായി ദൃക്സാക്ഷികള്‍ …

Read More »

തകര്‍ത്തുവാരാന്‍ തെലുങ്കിലെ ‘അയ്യപ്പനും കോശിയും’; ‘ഭീംല നായക്’ റിലീസ് തീയതി പ്രഖ്യാപിച്ചു…

അതുകൊണ്ടു തന്നെ മലയാളികളും ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമാണ് അയ്യപ്പനും കോശിയും. അയ്യപ്പനും കോശിയും തെലുങ്കില്‍ എത്തുമ്ബോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ്. ‘ഭീംല നായക്’ എന്നാണ് തെലുങ്കില്‍ അയ്യപ്പന്റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റില്‍. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ത്രിവിക്രം …

Read More »

യുവതിയ്ക്ക് ലിഫ്റ്റ് കൊടുത്തു; യുവാവിനെ ആളുകള്‍ നോക്കിനില്‍ക്കെ ആറംഗ സംഘം വെട്ടിക്കൊന്നു…

ബൈക്കില്‍ യുവതിക്ക് ലിഫ്റ്റ് കൊടുത്തതിന് പിന്നാലെ യുവാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു. കുമരേശനെന്ന യുവാവാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാടിലെ തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്താണ് സംഭവം. നടു റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. മദ്യക്കടയ്‌ക്കെതിരെ നാട്ടുകാരെ കൂട്ടി യുവാവ് സമരം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. ഇന്നലെ വൈകിട്ട് ഭാര്യവീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ഒരു യുവതിയ്ക്ക് കുമരേശന്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയിരുന്നു. തൊട്ടുപിറകെയായിരുന്നു ആക്രമണം. ആറംഗ സംഘം ഇരുചക്രവാഹനങ്ങളിലെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ …

Read More »

എടുപ്പുകളത്ത് കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ മരണകാരണം തലയിലെ മുറിവ്; ശരീരത്തില്‍ 30 വെട്ടുകള്‍; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്…

എടുപ്പുകളത്ത് കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആറ് വെട്ടുകളാണ് തലയ്ക്കേറ്റതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശരീരത്തില്‍ ആകെ 30 വെട്ടുകളാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി മനോരന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തലയിലെ ആറ് വെട്ടുകളും ആഴത്തിലുള്ളതായിരുന്നു. ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ശരീരത്തില്‍ വെട്ടേറ്റതെന്നാണ് പ്രാഥമിക നിഗമനം. ചോരവാര്‍ന്ന നിലയിലാണ് സഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. പക്ഷെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് സഞ്ജിത്തിന്റെ ഭാര്യയുടെ …

Read More »

‘സ്വകാര്യ സ്ഥലങ്ങളിൽ ആർക്കും ശല്യമാകാതെ മദ്യപിക്കുന്നത് കുറ്റമല്ല’

സ്വകാര്യ സ്ഥലങ്ങളിൽ ആർക്കും ശല്യമാകാതെ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സോഫി തോമസിന്റെ വിധിയിൽ ഒരാളിൽ നിന്ന് മദ്യത്തിന്റെ മണമുണ്ടെന്ന് തോന്നിയാൽ അയാൾ മദ്യം കഴിച്ചിട്ടുണ്ടെന്നും മത്ത് പിടിച്ചിരിക്കുകയാണെന്നും അർത്ഥമില്ലെന്നും വ്യക്തമാക്കുന്നു. ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി എഫ്ഐആർ റദ്ദാക്കി പ്രതിയെ കുറ്റവിമുക്തനാക്കിയത്. മറ്റൊരു കേസിലെ പ്രതിയെ തിരിച്ചറിയാനായി പൊലീസ് വിളിപ്പിച്ചപ്പോൾ വില്ലേജ് അസിസ്റ്റന്റ് കൂടിയായ താൻ മദ്യപിച്ചിരുന്നെന്ന് കാണിച്ചാണ് പൊലീസ് ആക്ടിലെ 118 (a) പ്രകാരം …

Read More »

കെ.എസ്.ആര്‍.ടി.സി ശമ്ബള പരിഷ്ക്കരണം വൈകുന്നു; ഭരണാനുകൂല സംഘടനയും അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു…

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കെ.എസ്.ആര്‍.ടി.സിയിലെ ഭരണാനുകൂല യൂണിയനും. ശമ്ബള പരിഷ്ക്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസി എംപ്ലോയിസ് അസോസിയേഷനും (സി ഐ ടി യു ) അനിശ്ചിത കാല പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇന്നലെ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം എടുത്തത്. മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച്‌ തീയതി പ്രഖ്യാപിക്കും. നേരത്തെ പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫും അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

Read More »

ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട് മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത് എന്നും മുന്നറിയിപ്പ് പറയുന്നു. ശക്തമായ മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, …

Read More »

‘മാസ്ക്ക് ചതിച്ചു, മുന്‍ ഭാര്യയെ മനസിലായില്ല, ആളുമാറി വെട്ടിയത് ബാങ്ക് ജീവനക്കാരിയെ’; യുവാവിനെ അറസ്റ്റ് ചെയ്തു…

നന്മണ്ടയിൽ മുന്‍ ഭാര്യയെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്മണ്ട സ്വദേശി മാക്കടമ്പത് ബിജുവിനെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, അതിക്രമിച്ചു കടക്കൽ, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തന്‍റെ മുന്‍ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ ക്ളാര്‍ക്ക് ശ്രീഷ്മയെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൗണ്ടറിലായിരുന്ന ശ്രീഷ്മയെ ബിജു പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. ഇയാളുടെ മുന്‍ …

Read More »

വിവാഹമോചനം നേടിയിട്ടും ഭർത്താവിൽ നിന്ന് ഒരു കുട്ടി കൂടി വേണമെന്ന ആവശ്യവുമായി 35 കാരി കോടതിയിൽ…

ഭർത്താവിൽ നിന്നും അകന്നു കഴിയുകയാണെങ്കിലും ഭർത്താവിൽനിന്ന് ഒരു കുട്ടി കൂടി വേണം എന്ന യുവതിയുടെ ആവശ്യത്തിന് കോടതിയിൽ നിന്നും അനുകൂലവിധി. രണ്ടാമത് ഒരു കുട്ടി കൂടി വേണമെന്ന 35 കാരിയുടെ ഹർജിയിൽ മുംബൈയിലെ കുടുംബ കോടതിയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. കൃത്രിമ ഗർഭധാരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ദമ്പതികൾക്ക് കോടതി നിർദ്ദേശം നൽകി. ഒരുമാസത്തിനകം കൃത്രിമ ഗർഭധാരണത്തിന് ഗൈനക്കോളജിസ്റ്റിനെ സമീപിക്കാൻ ഡോക്ടർമാർ കൂടിയായ ദമ്പതികളോട് കോടതി ആവശ്യപ്പെട്ടു. ഇതിൻറെ ചിലവുകൾ യുവതി …

Read More »