Breaking News

Breaking News

ദേശീയപാതയില്‍ വാഹനാപകടം; ലോറിയിടിച്ച്‌ ഇരുചക്രവാഹനയാത്രക്കാരിയായ ആശുപത്രി ജീവനക്കാരി മരിച്ചു

കോട്ടയം പൊന്‍കുന്നത്ത് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം. പൊന്‍കുന്നം കെവിഎംഎസ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കോട്ടയം പള്ളിയ്ക്കത്തോട് കൂരോപ്പട സ്വദേശി അമ്ബിളിയാണ് മരിച്ചത്. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്. രാവിലെ ജോലിക്കായി ആശുപത്രിയിലേയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. എട്ടുമണിയോടെയായിരുന്നു അപകടം. വാഹനം മറുവശത്തേക്ക് തിരിക്കാന്‍ ശ്രമിക്കവേ ലോറി ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് വീണ അമ്ബിളിയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Read More »

അമേരിക്കയിലെ സ്‌കൂളില്‍ 15കാരനായ വിദ്യാര്‍ത്ഥി മൂന്ന് സഹപാഠികളെ വെടിവെച്ചുകൊന്നു; അധ്യാപകനുള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ സ്‌കൂളില്‍ സഹപാഠികളെ വിദ്യാര്‍ത്ഥി വെടിവെച്ചുകൊന്നു. 15 വയസ്സുകാരനായ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മിഷിഗണ്‍ പോലീസ് അറിയിച്ചു. വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വടക്കന്‍ ഡിട്രോയിറ്റില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള മിഷിഗണ്‍ ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലാണ് തോക്കുമായെത്തിയ വിദ്യാര്‍ത്ഥി തന്റെ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ക്ലാസുകള്‍ നടക്കുന്നതിനിടെ ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം നടന്നത്. ഒരു അധ്യാപകന്‍ …

Read More »

കേരള-തമിഴ്നാട് കെഎസ്‌ആര്‍ടിസി സെര്‍വീസുകള്‍ പുനരാരംഭിച്ചു

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെ എസ് ആര്‍ ടി സി സെര്‍വീസുകള്‍ പുനരാരംഭിച്ചു. കോവിഡ് സമയത്ത് നിര്‍ത്തിയ സംസ്ഥാന അതിര്‍ത്തി കടന്നുകൊണ്ടുള്ള ബസ് സെര്‍വീസുകളാണ് ഒരു വര്‍ഷവും എട്ട് മാസവും കഴിഞ്ഞ് ബുധനാഴ്ച മുതല്‍ പുനരാരംഭിച്ചത്. ആദ്യ സെര്‍വീസ് പാലക്കാട് ഡിപോയില്‍ നിന്നാണ് ആരംഭിച്ചത്. കോവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സെര്‍വീസുകള്‍ നിര്‍ത്തിവച്ച ശേഷം കര്‍ണ്ണാടകത്തിലേക്ക് സെര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്നാട് ഇത് വരെയും അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് …

Read More »

കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു…

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ കസ്ബയാര്‍ ഏരിയയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് ജമ്മു കശ്മീര്‍ സോണ്‍ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നവംബര്‍ 20ന് കുല്‍ഗാം ജില്ലയിലെ അഷ്മുജി ഏരിയയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചിരുന്നു. നവംബര്‍ 17ന് കുല്‍ഗാമിലെ പോംപി, ഗോപാല്‍പോറ ഗ്രാമങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചിരുന്നു.

Read More »

വെള്ളപ്പൊക്കം ചര്‍ച്ച ചെയ്യുമ്ബോള്‍ കേരള എംപിമാര്‍ രാജ്യസഭയില്‍ ഇല്ല; കേരളത്തിലെ പ്രളയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോയെന്ന് വെങ്കയ്യ നായിഡു..

കേവല രാഷ്ട്രീയത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ വന്‍ ബഹളം ഉണ്ടാക്കുന്നവരാണ് എംപിമാര്‍. ഇതിന്റെ പേരില്‍ നിരവധി മലയാളി എംപിമാര്‍ക്കെതിരെ മുമ്പ് നടപടിയും വന്നിട്ടുണ്ട്. എന്നാല്‍, ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ ചര്‍ച്ച വന്നപ്പോള്‍ അവിടെ കേരള എംപിമാരെ കാണാനില്ല. ഇക്കാര്യം രാജ്യസഭാ ചെയര്‍മാന്‍ ചോദിക്കുകയും ചെയതു. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോ എന്നാണ് രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു ചോദിച്ചത്. രാജ്യസഭയില്‍ രാവിലെ …

Read More »

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ട്; പകല്‍ കൂടുതല്‍ വെള്ളം ഒഴുക്കണം, കേരളം പ്രതിഷേധം അറിയിച്ചു…

ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുന്നറിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം തുറന്നു വിടുന്നതില്‍ തമിഴ്‌നാടിനോട് എതിര്‍പ്പ് അറിയിച്ച്‌ കേരളം. ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒമ്ബത് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 160 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കി വിടുന്നത്. രാത്രിയില്‍ ഷട്ടര്‍ തുറക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പകല്‍ സമയങ്ങളില്‍ കൂടുതല്‍ വെള്ളം ഒഴുക്കി കളയണമെന്ന് ജല വിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ …

Read More »

ക്രിസ്‍മസിന് മുമ്പുതന്നെ ക്രിസ്‍മസ് ലൈറ്റിട്ടു, കുടുംബത്തിന് കിട്ടിയത് 75,000 രൂപ പിഴ…

ക്രിസ്മസ് അടുത്താൽ വീടിന് മുൻപിൽ ലൈറ്റുകൾ ഇടുന്നത് സ്വാഭാവികമാണ്. എന്നാൽ, യുഎസ്സിലെ ഫ്ലോറിഡയിലെ ഒരു കുടുംബത്തിന് അവരുടെ വീടിന് പുറത്ത് ക്രിസ്മസ് ലൈറ്റുകൾ ഇട്ടതിന്റെ പേരിൽ 75,000 രൂപ പിഴ അടക്കേണ്ട വരുമെന്ന അവസ്ഥയാണ്. ക്രിസ്മസ് എത്തുന്നതിന് മുൻപ് തന്നെ ലൈറ്റുകൾ തെളിയിച്ചു എന്നതായിരുന്നു അവർ ചെയ്ത തെറ്റ്. ഫ്ലോറിഡയിലെ വെസ്റ്റ്‌ചേസിൽ നിന്നുള്ള മോഫ കുടുംബം ക്രിസ്മസ് പ്രമാണിച്ച് തങ്ങളുടെ വീടിന്റെ മുറ്റം അലങ്കരിക്കാൻ ഒരു കമ്പനിയെ വാടകയ്‌ക്കെടുത്തു. എന്നാൽ …

Read More »

യുവതിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കാണാതായ യുവാവിനെ കണ്ടെത്തി; പരിക്കുകള്‍ സാരമല്ലാത്തതിനാല്‍ വീട്ടിലേക്ക് പോന്നതാണെന്ന് മൊഴി

കളമശ്ശേരിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചതിന് പിന്നാലെ അപകട സ്ഥലത്തു നിന്നും കാണാതായ യുവാവിനെ കണ്ടെത്തി. അപകടസമയത്ത് വരാപ്പുഴ സ്വദേശി ജിബിനും സല്‍മാനുല്‍ ഫാരിസ് എന്നയാളുമാണ് യുവതിക്കൊപ്പം കാറിലുണ്ടായിരുന്നത്. സല്‍മാനുലാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ യുവതി മരിച്ചതിന് ശേഷം ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ജിബിനെ കാണാതാവുകയായിരുന്നു. ഇതോടെ ജിബിന് വേണ്ടി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അപകടത്തില്‍ മരിച്ച മന്‍ഫിയയുടെ സുഹൃത്താണെന്ന് പറഞ്ഞ് സല്‍മാനുലെ പരിചയപ്പെടുത്തിയത് മാത്രമാണ് അറിവുണ്ടായിരുന്നുള്ളൂ. ഇയാളെ …

Read More »

ഫോണിന്റെ വിലപോലും പെണ്‍കുട്ടിയ്ക്ക് നല്‍കിയില്ല; പിങ്ക് പോലീസ് ഉദ്യോഗസ്ഥ സ്ത്രീയോ? ആഞ്ഞടിച്ച് ഹൈക്കോടതി…

തിരുവനന്തപുരം ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പോലീസ് പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പോലീസുകാരിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥയ്‌ക്കെതിരെ കടുത്ത നടപടിയാവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി. പെണ്‍കുട്ടിയ്‌ക്കെതിരായ പരസ്യവിചാരണയുടെ ദൃശ്യങ്ങള്‍ കണ്ട കോടതി, സംഭവത്തിലുള്ള രോഷവും വേദനയും പ്രകടമാക്കുന്നതായി അറിയിച്ചു. സ്വന്തം മൊബൈല്‍ഫോണ്‍ സുരക്ഷിതമാക്കി വെക്കേണ്ടത് പോലീസുകാരിയുടെ ചുമതല ആണ്. മറ്റുള്ളവരുടെ മേല്‍ കുതിരകയറുകയല്ല …

Read More »

അമിതാഭ് ബച്ചന് തുറന്ന കത്ത്; കോന്‍ ബനേഗ ക്രോര്‍പതിയുടെ “സൂപ്പര്‍ പവര്‍” എപ്പിസോഡ് പിന്‍വലിച്ചു

ബി​ഗ് ബി അമിതാഭ് ബച്ചന്‍ അവതാരകനായെത്തുന്ന കോന്‍ ബനേഗ ക്രോര്‍പതിയുടെ ‘മിഡ്‌ബ്രെയിന്‍ ആക്ടിവേഷന്‍’ എപ്പിസോഡ് സോണി ടിവിയുടെ എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും പിന്‍വലിച്ചു. യുക്തിവാദിയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റേഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റുമായ മംഗളൂരു സ്വദേശി നരേന്ദ്ര നായക് അമിതാഭ് ബച്ചന് എഴുതിയ തുറന്ന കത്തിനെ തുടര്‍ന്നാണ് നടപടി. ‘സൂപ്പര്‍ പവര്‍’ പോലുള്ള പ്രതിഭാസങ്ങള്‍ അംഗീകരിക്കുന്നത് സാമാന്യബുദ്ധിയുടെ പരിഹാസമാണെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ആര്‍ട്ടിക്കിള്‍ 51എ(എച്ച്‌) ചൂണ്ടിക്കാട്ടി നായക് കത്തില്‍ …

Read More »