Breaking News

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ട്; പകല്‍ കൂടുതല്‍ വെള്ളം ഒഴുക്കണം, കേരളം പ്രതിഷേധം അറിയിച്ചു…

ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുന്നറിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം തുറന്നു വിടുന്നതില്‍ തമിഴ്‌നാടിനോട് എതിര്‍പ്പ് അറിയിച്ച്‌ കേരളം. ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒമ്ബത് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 160 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കി വിടുന്നത്. രാത്രിയില്‍ ഷട്ടര്‍ തുറക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പകല്‍ സമയങ്ങളില്‍ കൂടുതല്‍ വെള്ളം ഒഴുക്കി കളയണമെന്ന് ജല വിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലേക്ക് തിങ്കളാഴ്ച രാത്രിയിലാണ് എത്തിയത്. തുടര്‍ന്ന് ജലനിരപ്പ് കുറക്കാന്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടുകയായിരുന്നു. ഇതോടെ പെരിയാറിലെ ജല നിരപ്പ് ഉയരുകയും മഞ്ചുമല ആറ്റോരം ഭാഗത്തെ അഞ്ച് വീടുകളില്‍ വെള്ളവും കയറി.

ഇത്തരത്തില്‍ രാത്രി ഷട്ടര്‍ ഉയര്‍ത്തുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതിനായി പകല്‍ സമയങ്ങളില്‍ കൂടുതല്‍ വെള്ളം ഒഴുക്കി വിടണം. നിലവില്‍ അടിയന്തര സാഹചര്യം നേരിടാന്‍ ആര്‍ഡിഒ, പീരുമേട് ഡിെൈവസ്പി, ഫയര്‍ഫോഴ്‌സ് എന്നി സംവിധാനങ്ങള്‍ തയ്യാറാണ്. അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …