Breaking News

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു: കൊല്ലത്ത് അഞ്ച് പേര്‍ അറസ്റ്റില്‍…

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി തുടര്‍ന്ന് പോലീസ്. കൊല്ലത്ത് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായാണ് നടപടി.

കൊല്ലം റൂറലില്‍ 17കാരന്‍ ഉള്‍പ്പടെ 15 പേര്‍ക്കെതിരെ നടപടിയെടുത്തു. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ് എന്നിവ പിടിച്ചെടുത്തു. സംഭവത്തില്‍ 5 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

കൊല്ലം സിറ്റി പരിധിയില്‍ 21 കേന്ദ്രങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. മൊബൈല്‍ ഫോണുകളും ലാപ്‌ടോപും ടാബും ഉള്‍പ്പെടെ ഇവിടങ്ങളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ഇവ

ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പോലീസ് റെയ്ഡ് തുടരുകയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …