Breaking News

Breaking News

രാജീവ്​ ഗാന്ധി വധം; പ്രതി നളിനിക്ക് 30 ദിവസം പരോള്‍…

രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു. 30 ദിവസം പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് പതിറ്റാണ്ട് നീണ്ട ജയില്‍വാസത്തിനിടെ മൂന്നാം തവണയാണ് നളിനിക്ക്​ പരോള്‍ ലഭിക്കുന്നത്. മാതാവിന്‍റെ ആരോഗ്യനില പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്. അമ്മയെ പരിചരിക്കാനായി 30 ദിവസം പരോളിന് അനുമതി തേടി നളിനി ആഴ്ചകള്‍ക്ക് മുന്‍പ് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, അത് പരിഗണിക്കപ്പെട്ടില്ല. പിന്നീട് നളിനിയുടെ അമ്മ …

Read More »

കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃക, കോവിഡ് പ്രതിരോധം ലോകശ്രദ്ധ പിടിച്ചുപറ്റി: രാഷ്ട്രപതി

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ ലോകമാകെ ശ്രദ്ധിക്കപ്പെട്ടതായും രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്ബൂര്‍ണ സാക്ഷരതയുടെ മുഖ്യശില്‍പിയുമായ പി എന്‍ പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള പൂജപ്പുര പാര്‍ക്കിലാണ് പി എന്‍ പണിക്കരുടെ പൂര്‍ണകായ പ്രതിമ രാഷ്ട്രപതി …

Read More »

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വര്‍ണവേട്ട : പിടിച്ചെടുത്തത് 72 ല​ക്ഷം രൂ​പയുടെ സ്വര്‍ണം…

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വന്‍ സ്വ​ര്‍​ണവേട്ട. 72 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1496 ഗ്രാം ​സ്വ​ര്‍​ണമാണ് പി​ടി​കൂ​ടിയത്. മു​തി​യ​ങ്ങ സ്വ​ദേ​ശി മു​ബ​ഷീ​റി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. നെടുങ്കണ്ടത്ത് ബിവറേജസില്‍ നിന്നും മദ്യം വാങ്ങിക്കുടിച്ച്‌ യുവതിയുടെ ആക്രമണം; മദ്യം വാങ്ങിക്കൊടുത്ത യുവാക്കള്‍ക്ക് പരിക്കേറ്റു… നെടുങ്കണ്ടത്ത് മദ്യലഹരിയില്‍ യുവതിയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റു. തൂക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിലാണ് സംഭവം. ഔട്ട്‌ലെറ്റില്‍ നിന്നും മദ്യംവാങ്ങി സമീപത്ത് നിന്ന് കഴിച്ചതിന് ശേഷം യുവതി, അവിടെ മദ്യപിച്ചിരുന്ന …

Read More »

കൊവിഡ് വാക്സിന്റെ പത്ത് ലക്ഷം ഡോസുകള്‍ ജെ സി ബി ഉപയോഗിച്ച്‌ നശിപ്പിച്ച്‌ നൈജീരിയ, ഇല്ലാതാക്കിയത് സൗജന്യമായി ലഭിച്ച വാക്സിന്‍

മിക്ക രാജ്യങ്ങളിലും കൊവിഡ് വാക്സിന്‍ ദൗര്‍ലഭ്യം നേരിടുമ്ബോള്‍ സൗജന്യമായി ലഭിച്ച പത്ത് ലക്ഷത്തിലേറെ ആസ്ട്രസെനെക്ക വാക്സിനുകള്‍ നശിപ്പിച്ച്‌ നൈജീരിയ. എക്സ്പയറി ഡേറ്റ് കഴിഞ്ഞ വാക്സിനുകളാണ് നശിപ്പിച്ചതെന്ന് നൈജിരിയയിലെ ആരോഗ്യമന്ത്രാലയം പിന്നീട് അറിയിച്ചു. സമ്ബന്ന രാജ്യങ്ങള്‍ സൗജന്യമായി നല്‍കിയ വാക്സിനുകളില്‍ ഭൂരിപക്ഷവും വെറും ഒരാഴ്ച മാത്രം എക്സ്പയറി ഡേറ്റ് ഉള്ളവയായിരുന്നെന്ന് കഴിഞ്ഞയാഴ്ച നൈജീരിയയുടെ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഏകദേശം പത്ത് ലക്ഷത്തിനുമുകളില്‍ കൊവിഡ് വാക്സിനുകള്‍ നൈജീരിയയില്‍ ഉപയോഗശൂന്യമായി ഇരിക്കുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് …

Read More »

നെടുങ്കണ്ടത്ത് ബിവറേജസില്‍ നിന്നും മദ്യം വാങ്ങിക്കുടിച്ച്‌ യുവതിയുടെ ആക്രമണം; മദ്യം വാങ്ങിക്കൊടുത്ത യുവാക്കള്‍ക്ക് പരിക്കേറ്റു…

നെടുങ്കണ്ടത്ത് മദ്യലഹരിയില്‍ യുവതിയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റു. തൂക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിലാണ് സംഭവം. ഔട്ട്‌ലെറ്റില്‍ നിന്നും മദ്യംവാങ്ങി സമീപത്ത് നിന്ന് കഴിച്ചതിന് ശേഷം യുവതി, അവിടെ മദ്യപിച്ചിരുന്ന യുവാക്കളോടു വീണ്ടും മദ്യം വാങ്ങി കുടിച്ചു. ഇതിന് പിന്നാലെ സംഘത്തിലുണ്ടായിരുന്ന ഒരു യുവാവുമായി ഇവര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിലാണ് യുവാക്കള്‍ക്ക് പരിക്കേറ്റത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലീസ് യുവതിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെ പോലീസ് …

Read More »

അറസ്റ്റ് വൈകുന്നു; കൊല്ലത്ത് പൊലീസ് സ്റ്റേഷനു മുന്നിൽ യുവതിയുടെ ആത്മഹത്യാ ശ്രമം…

കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനു മുന്നിൽ കൈഞരമ്പ് മുറിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം. ഗാർഹിക പീഡന പരാതിയിൽ അറസ്റ്റ് വൈകുന്നെന്നാരോപിച്ചായിരുന്നു ഇരുപത്തിരണ്ടുകാരി കൈമുറിച്ചത്. എന്നാൽ യുവതി നൽകിയ പരാതിയിൽ സംശയങ്ങളുണ്ടെന്നും തെളിവ് ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊലീസ് വിശദീകരണം. പരവൂർ സ്വദേശിനിയായ ഷംനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ മാസം പതിനാലിനാണ് ഭർത്താവ് അനൂപിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഷംന പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതിയിൽ കേസെടുത്തതല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാൻ …

Read More »

പ്ലസ്​ വണ്‍ പ്രവേശനം: ഷിഫ്​റ്റ്​ ചെയ്യുന്ന ബാച്ചുകള്‍ നാലാക്കി കുറച്ചു, പുതിയ ബാച്ച്‌​ 75..

പ്ല​സ്​ വ​ണ്‍ സീ​റ്റ്​ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍, കു​ട്ടി​ക​ളി​ല്ലാ​ത്ത 19 ബാ​ച്ചു​ക​ള്‍ മ​റ്റു സ്കൂ​ളു​ക​ളി​ലേ​ക്ക്​ ഷി​ഫ്​​റ്റ്​ ചെ​യ്​​തും 60 താ​ല്‍​ക്കാ​ലി​ക ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ച്ചു​മു​ള്ള ഡി​സം​ബ​ര്‍ 13ലെ ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി. പ​ക​രം നാ​ല്​ ബാ​ച്ചു​ക​ള്‍ ഷി​ഫ്​​റ്റ്​ ചെ​യ്​​തും 75 താ​ല്‍​ക്കാ​ലി​ക ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ച്ചും പു​തി​യ ഉ​ത്ത​ര​വി​റ​ക്കി. നേ​ര​ത്തെ ഷി​ഫ്​​റ്റ്​ ചെ​യ്യാ​നി​രു​ന്ന 19 ബാ​ച്ചു​ക​ളി​ല്‍ 15 എ​ണ്ണ​ത്തി​ല്‍ ര​ണ്ടാം സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്​​മെന്‍റി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​വേ​ശ​നം നേ​ടി​യെ​ന്നു​കാ​ണി​ച്ച്‌​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ര്‍ ന​ല്‍​കി​യ ക​ത്തി​നെ തു​ട​ര്‍​ന്നാ​ണ്​ …

Read More »

കേരള ബ്ലാസ്‌റ്റേഴ്‌സ് കിടിലോല്‍ക്കിടിലം! സൗത്തേൺ ഡെർബിയിൽ മൂന്ന് ഗോളടിച്ച്‌ ചെന്നൈയിനെയും മൂലയ്ക്കിരുത്തി

ഐഎസ്‌എല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മഞ്ഞപ്പട തോല്‍പിച്ചു. ഒമ്ബതാം മിനിറ്റില്‍ ജോര്‍ജ് പെരേര ഡയസ്, 38-ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍ സമദ്, 79-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടി. അറ്റാക്കിങിലും, പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഗോള്‍കീപ്പര്‍ പ്രബ്‌സുഖന്‍ ഗില്ലും മികച്ച പ്രകടനമായിരുന്നു. ഈ വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ …

Read More »

‘ജീവനക്കാരായി 20,000 പെണ്‍കുട്ടികള്‍, ഒരു മുറിയില്‍ 12 പേര്‍’; എട്ടു പേര്‍ മരിച്ചു; ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍ നടക്കുന്നതെന്ത്?

ഭക്ഷ്യവിഷബാധയേറ്റ് എട്ടു വനിതാ ജീവനക്കാര്‍ മരിച്ച സംഭവത്തിന് പിന്നാലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. എട്ടുപേരുടെ മരണവിവരം മറച്ചുവയ്ക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അതിന് പൊലീസിന്റെയും മറ്റ് അധികാരികളുടെയും പിന്തുണയുണ്ടെന്നും സമരം നടത്തുന്ന വനിതാ ജീവനക്കാര്‍ പ്രമുഖ തമിഴ് മാധ്യമമായ തന്തി ടിവിയോട് പറഞ്ഞു. ജീവനക്കാരുടെ വാക്കുകള്‍: ”20,000 പെണ്‍കുട്ടികളാണ് ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്. ജീവനക്കാരില്‍ 90 ശതമാനവും പെണ്‍കുട്ടികളാണ്. ഇവര്‍ക്ക് താമസിക്കാന്‍ വേണ്ടി 17 ഹോസ്റ്റലുകളാണുള്ളത്. കൊവിഡ് കാലത്തും …

Read More »

10 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ പാറക്കുളത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു

കോഴിക്കോട് നന്മണ്ട പരലാട് പാറക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഴകുളം സ്വദേശി രജീഷിന്റെ ഭാര്യ 23 വയസുകാരിയെയാണ് ക്വാറിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. വീടിന് സമീപത്തെ ക്വാറിയില്‍ വെളിച്ചം കണ്ടതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പാറക്കുശത്തിന് സമീപം യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബാലുശ്ശേരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ആന്റ് റസ്ക്യൂ സംഘം പുലര്‍ച്ചെയോടെ സ്ഥലത്തെത്തി. …

Read More »