Breaking News

Breaking News

ബ്രേക്ക് നഷ്ടപ്പെട്ട് അപകടം, നാലുപേർ മരിച്ചു, ഡ്രൈവർക്ക് 110 വർഷം തടവ്, അന്യായമെന്ന്..

കൊളറാഡോ (Colorado) യിൽ നാല് പേരുടെ മരണത്തിനിടയാക്കിയ ആ ട്രാഫിക് അപകടം നടന്നിട്ട് രണ്ട് വർഷത്തിലേറെയായി. എന്നാൽ, ദുരന്തത്തിന് കാരണക്കാരനായ ആൾ ജീവിതകാലം മുഴുവനും ജയിലിലായിരിക്കും എന്ന് ഉറപ്പായതോടെ വേറൊരു തരത്തിലുള്ള പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ് കൊളറാഡോ. ക്യൂബൻ കുടിയേറ്റക്കാരനായ 26 -കാരനായ റോജൽ അഗ്യുലേര-മെഡെറോസാ (Rogel Aguilera-Mederos) യിരുന്നു അപകടത്തിന് കാരണമായ ട്രക്കിന്‍റെ ഡ്രൈവര്‍. കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നൽകാമെന്ന് സ്വപ്നം കണ്ടുകൊണ്ട് യുഎസ്സിലേക്ക് വന്നയാളാണ് താനെന്ന് സ്വയം …

Read More »

ആലപ്പുഴയില്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച, മൂക്കാല്‍ കിലോ സ്വര്‍ണവും രണ്ടരലക്ഷം രൂപയും നഷ്ടമായി…..

മുതുകുളം ചിങ്ങോലി കാവില്‍പ്പടിക്കല്‍ ദേവീക്ഷേത്രത്തില്‍ വന്‍കവര്‍ച്ച. ദേവസ്വം ഓഫീസില്‍ സൂക്ഷിച്ചിരുന്ന ജീവതയുടെ ഉരുപ്പടികള്‍, ശ്രീകോവിലില്‍ ദേവിക്കു ചാര്‍ത്തിയിരുന്ന മാല ഉള്‍പ്പെടെ മുക്കാല്‍ കിലോയോളം സ്വര്‍ണവും, 2,40,000 രൂപ എന്നിവ നഷ്ടപ്പെട്ടുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ശ്രീകോവിലില്‍നിന്ന് പത്തു പവനോളവും ബാക്കി ജീവതയില്‍ പിടിപ്പിക്കുന്ന സ്വര്‍ണവുമാണ് അപഹരിച്ചത്. ജീവത പുതുക്കുന്നതിന്റെ ഭാഗമായി ഇരുവശത്തെയും സ്വര്‍ണക്കുമിളകള്‍, വ്യാളീമുഖം, തിരുമുഖം തുടങ്ങിയവ മിനുക്കുന്നതിനായാണ് ദേവസ്വം ഓഫീസില്‍ അഴിച്ചുവെച്ചത്. ഇതിന്റെ പൂട്ടു തകര്‍ത്താണു മോഷ്ടാവ് അകത്തുകയറിയത്. …

Read More »

ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസ് പോലീസും ജയിലധികൃതരും കെട്ടിചമച്ചതെന്ന് അഡ്വ. ആളൂര്‍

കൂടത്തായ് കൂട്ടക്കൊലക്കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസ് പോലീസും ജയിലധികൃതരും കെട്ടിചമച്ചതെന്ന് അഭിഭാഷകന്‍. ജോളിയുടെ ആത്മഹത്യക്കേസിലെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നതിനിടയിലായിരുന്നു അഭിഭാഷകന്‍ ആളൂരിന്‍റെ വാദം. സമന്‍സ് കേസില്‍ വിടുതല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. കോഴിക്കോട് ജില്ലാജയിലില്‍ ആറ് കൊലപാതകക്കേസുകളില്‍ വിചാരണത്തടവുകാരിയായി കഴിയുന്ന ജോളി 2020 ഫെബ്രുവരിയില്‍ കയ്യിലെ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കേസ്. ഞരമ്ബ് മുറിക്കാന്‍ ഉപയോഗിച്ചു എന്ന് പറയുന്ന ആയുധം …

Read More »

‘സുരക്ഷിതമായ സ്ഥലം അമ്മയുടെ ഗർഭപാത്രവും കുഴിമാടവും മാത്രം’; ലൈംഗിക പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്…

ലൈംഗിക പീഡനത്തിന് (sexually harassed) ഇരയായ വിദ്യാർത്ഥിനി ആത്മഹത്യാ കുറിപ്പ് (Suicide note) എഴുതി വെച്ച് ജീവനൊടുക്കി. ചെന്നൈയിലെ പൂനമല്ലിയിലാണ് ദാരുണമായ സംഭവം നടന്നത്. ലൈംഗിക പീഡനത്തെ തുടർന്ന് നേരിടേണ്ടി വന്ന ഒറ്റപ്പെടലിനെ കുറിച്ചും മനാസിഘാതത്തെ കുറിച്ചുമാണ് പതിനൊന്നാം ക്ലാസ് വിദ്യാര‍്ത്ഥിനി ആത്മഹത്യാ കുറിപ്പിൽ എഴുതിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. അമ്മ വീട്ടിൽ …

Read More »

ബാഹുബലിയുമായി താരതമ്യം ചെയ്യരുത്, മരക്കാര്‍ മത്സരിച്ചത് സ്പില്‍ബര്‍ഗിനോട്: പ്രിയദര്‍ശന്‍

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. റിലീസ് തീയതി പ്രഖ്യാപിച്ചിരുന്ന സിനിമ ലോക്ക്ഡൗണും കൊറോണയുമൊക്കെ കാരണം രണ്ട് വര്‍ഷം കഴിഞ്ഞാണ് തീയേറ്ററിലെത്തിയത്. ഏറെ ആശങ്കകള്‍ക്കൊടുവിലായിരുന്നു സിനിമയുടെ റിലീസ്. നേരത്തെ ചിത്രം ഒടിടിയിലെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ മന്ത്രി സജി ചെറിയാനടക്കം ഇടപെട്ടാണ് മരക്കാറിനെ തീയേറ്ററില്‍ തന്നെ എത്തിച്ചത്. വന്‍ സ്വീകരകണമായിരുന്നു ആരാധകര്‍ മരക്കാറിന് നല്‍കിയത്. പുലര്‍ച്ചെ പന്ത്രണ്ട് മണിക്ക് തന്നെ ഫാന്‍സ് ഷോകള്‍ തുടങ്ങിയിരുന്നു. ഫാന്‍സ് ഷോകളുടെ …

Read More »

ഗുരുവായൂരപ്പൻ്റെ ഥാർ അമലിന് തന്നെ, ലേലമുറപ്പിച്ച് ഭരണസമിതി…

മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂരിലേക്ക് കാണിക്കയായി സമർപ്പിച്ച ഥാറിൻ്റെ ലേലം ഉറപ്പിച്ച് ഗുരുവായൂർ ക്ഷേത്രഭരണസമിതി. അഞ്ച് ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും പങ്കെടുത്ത ക്ഷേത്രഭരണസമിതിയുടെ യോഗമാണ് ലേലം സാധുവാക്കി വാഹനം വിട്ടു കൊടുക്കാൻ തീരുമാനിച്ചത്. ഗുരുവായൂരിലെ മറ്റു ലേലനടപടികളിൽ എന്ന പോലെ ഥാർ ലേലം ചെയ്ത വിവരം ഇനി ഭരണസമിതി ദേവസ്വം കമ്മീഷണറെ ഔദ്യോഗികമായി അറിയിക്കും കമ്മീഷണർ ലേലം അംഗീകരിക്കുന്നതോടെ മുഴുവൻ പണവും അടച്ച് ഥാർ അമൽ മുഹമ്മദലിക്ക് സ്വന്തമാക്കാം. സമൂഹമാധ്യമങ്ങളിൽ താരമായി …

Read More »

ബൈക്കിലെത്തിയ സംഘം രണ്ടുപേരെ വെട്ടി; 16 വാഹനങ്ങള്‍ തകര്‍ത്തു

ബാ​ല​രാ​മ​പു​രം റ​സ​ല്‍​പു​ര​ത്ത് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം ര​ണ്ടു​പേ​രെ വെട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ചു. ഭീ​കാ​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച അ​ക്ര​മി​ക​ള്‍ 16 വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നോ​ടെ എ​രു​ത്താ​വൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന്​ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ്​ വാ​ഹ​ങ്ങ​ള്‍ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ വെ​ട്ടി​​പ്പൊ​ളി​ക്കു​ക​യും ഗ്ലാ​സു​ക​ള്‍ ത​ക​ര്‍​ക്കു​ക​യും ചെ​യ്​​ത​ത്. കാ​ര്‍ യാ​ത്ര​ക്കാ​ര​നാ​യ ജ​യ​ച​ന്ദ്ര​നും ബൈ​ക്ക് യാ​ത്ര​ക്കാ​രി​യാ​യ ഷി​ബ കു​മാ​രി​ക്കു​മാ​ണ്​ വെ​​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ ന​രു​വാ​മൂ​ട് സ്വ​ദേ​ശി മി​ഥു​നെ ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ പി​ടി​കൂ​ടി. ബാ​ല​രാ​മ​പു​രം എ​രു​ത്താ​വൂ​ര്‍, റ​സ​ല്‍​പു​രം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ക്ര​മി​ക​ള്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച്‌ …

Read More »

‘മനുഷ്യ മാംസം തലച്ചോറിന് നല്ലത്’; എഴുപതുകാരനെ കൊന്ന് തിന്ന യുവാവ് അറസ്റ്റിൽ…

എഴുപത് വയസ്സുള്ള വൃദ്ധനെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച സംഭവത്തിൽ മുപ്പത്തിയൊമ്പതുകാരനെതിരെ കേസ്. യുഎസ് സംസ്ഥാനമായ ഐഡഹോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തലച്ചോറിന് മനുഷ്യമാംസം നല്ലതാണെന്ന് വാദിച്ചാണ് ഇയാൾ ക്രൂരമായ പ്രവർത്തി ചെയ്തതെന്ന് പൊലീസ് പറയുന്നു. ജെയിംസ് ഡേവിഡ് റസ്സൽ എന്നയാൾക്കെതിരെയാണ് നരഭോജനത്തിന് കേസെടുത്തത്. ഐഡഹോയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ നരഭോജന കേസാണിതെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ ആറിനാണ് ഡേവിഡ് ഫ്ലാഗറ്റ് (70) എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ റസ്സൽ അറസ്റ്റിലാകുന്നത്. റസ്സലിന്റെ വീടിന് …

Read More »

അമ്മ യോഗം മൊബൈലിൽ പകർത്തി; ഷമ്മി തിലകനെതിരെ നടപടിക്ക് സാധ്യത…..

മലയാള സിനിമാ അഭിനേതക്കളുടെ സംഘടനയായ അമ്മയുടെ യോഗം മൊബൈലിൽ പകർത്താൻ ശ്രമിച്ച സംഭവത്തിൽ നടൻ ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി സംഘടന. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് നടപടി കൈക്കൊള്ളാനാണ് തീരുമാനം. ഷമ്മിക്കെതിരേ നടപടിയെടുക്കണമെന്ന് അം​ഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ നടന്നത്. യോഗത്തിനെത്തിയ ഷമ്മി തിലകൻ ചർച്ചകൾ മൊബൈലിൽ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ടയുടനെ യോഗത്തിൽ പങ്കെടുത്ത താരങ്ങളിൽ ഒരാൾ സംഘടനാ നേതാക്കളുടെ …

Read More »

ഇന്ത്യന്‍ ക്രിക്കറ്റില്‍ വേര്‍ത്തിരിവുണ്ടെന്ന് അശ്വിന്‍, അവഗണനയില്‍ മനംനൊന്ത് ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കാന്‍ വരെ തീരുമാനിച്ചിരുന്നു…

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറത്തു നിന്ന് കാണുന്നത് പോലെയല്ലെന്നും കളിക്കാര്‍ക്കിടയില്‍ വേര്‍തിരിവുകളുണ്ടെന്നും താന്‍ നിരവധി തവണ അതിന് ഇരയായിട്ടുണ്ടെന്നും ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. 2018ലെ ഇം​​ഗ്ലണ്ട് പര്യടനത്തില്‍ പരിക്കിനെ അവഗണിച്ച്‌ മികച്ച പ്രകടനം കാഴ്ചവച്ച തന്നെ പിന്തുണയ്ക്കാന്‍ ടീമിനുള്ളില്‍ നിന്നും ആരും മുന്നോട്ട് വന്നില്ലെന്ന് ഒരു പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ ആരോപിച്ചു. ടീമിലുള്ള ചിലര്‍ക്ക് അവര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന ലഭിച്ചിരുന്നെന്നും പലപ്പോഴും ആ …

Read More »