Breaking News

Breaking News

അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും…

ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും. പ്രത്യേക പേടകത്തില്‍ ശരംകുത്തിയിലെത്തിക്കുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിധികള്‍ ആചാരപൂര്‍വം വരവേല്‍ക്കും. ഘോഷയാത്ര കടന്നു പോകുന്ന നിലയ്ക്കല്‍ പമ്ബ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും കഴിഞ്ഞ ബുധനാഴ്ച പുറപ്പെട്ടതാണ് തങ്ക അങ്കി ഘോഷയാത്ര. ഇന്നലെ രാത്രി ളാഹ സത്രത്തില്‍ തങ്ങിയ ശേഷം ഇന്ന് പുലര്‍ച്ചയാണ് പമ്ബയിലേക്ക് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.30 നാണ് തങ്ക …

Read More »

മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം ബെല്‍ഫോര്‍ട്ട് വീണ്ടും ഇന്ത്യയില്‍…

മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരവും ഹെയ്തി ഇന്റര്‍നാഷണലുമായ കെവര്‍വന്‍സ് ബെല്‍ഫോര്‍ട് ഇനി ഐലീഗില്‍ കളിക്കും. ഐലീഗ് ക്ലബായ ശ്രീനിധി ഡെക്കാനാണ് ബെല്‍ഫോര്‍ട്ടിനെ സ്വന്തമാക്കിയത്. ഐ ലീഗിലെ പുതിയ ക്ലബായ ശ്രീനിധി താരത്തിന്റെ സൈനിംഗ് പൂര്‍ത്തിയാക്കാനായി താരം ഇന്ത്യയില്‍ എത്തുന്നത് കാത്തിരിക്കുകയാണ്. അവസാനമായി ഇന്ത്യയില്‍ ഐ എസ് എല്ലില്‍ ജംഷദ്പൂര്‍ എഫ് സിക്കായായിരുന്നു ബെല്‍ഫോര്‍ട്ട് കളിച്ചിരുന്നത്. മുമ്ബ് അസര്‍ബൈജാന്‍ ഒന്നാം ഡിവിഷന്‍ ക്ലബായ സീറ എഫ് സിയിലും ബെല്‍ഫോര്‍ട്ട് കളിച്ചിട്ടുണ്ട്. 26കാരനായ …

Read More »

കടുവയ്ക്കായുള്ള തിരച്ചില്‍ വിഫലം, ഭീതിയില്‍ പ്രദേശവാസികള്‍..

നാളുകളായി കുറുക്കന്‍മൂലയേയും പ്രദേശവാസികളെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കടുവയ്ക്കായുള്ള തിരച്ചില്‍ വെള്ളിയാഴ്ചയും ഫലം കണ്ടില്ല. തോൽപെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനങ്ങളില്‍ സര്‍വ സന്നാഹം ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തിയിട്ടും കടുവയുടെ സാന്നിധ്യം പോലും കണ്ടെത്താനായില്ല. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കിയിരുന്നു. വെള്ളിയാഴ്ച മയക്കുവെടി സംഘങ്ങള്‍, കുങ്കിയാനകള്‍ എന്നിവയുമായി ഉള്‍ക്കാടിളക്കി തിരഞ്ഞെങ്കിലും കാര്യമുണ്ടായില്ല. മന്ദംകൊല്ലി, ഈശ്വരക്കൊല്ലി കാടുകളിലായിരുന്നു തിരച്ചില്‍. രാവിലെ തുടങ്ങിയ തിരച്ചില്‍ വൈകീട്ടുവരെ തുടര്‍ന്നു. …

Read More »

കണ്ടക്ടർമാർ വനിതാ യാത്രക്കാരെ തൊടാനോ ചോദ്യം ചെയ്യാനോ പാടില്ല; നിയമഭേദഗതിയുമായി സർക്കാർ…

ബസ് യാത്രകളില്‍ പലപ്പോഴും യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ വഴക്കുകള്‍ ഉണ്ടാകാറുണ്ട്. ബസ് കണ്ടക്ടര്‍മാര്‍ (Bus Conductor) വനിതായാത്രക്കാരെ (Woman Passengers) വാക്കാലോ ലൈംഗികമായോ ഉപദ്രവിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍, 1989ലെ മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി (Tamil Nadu Motor Vehicles Rules) വരുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. വനിതായാത്രികരോട് യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദിക്കാനോ അവരെ തൊടാനോ അനുചിതമായ മറ്റു പരാമർശങ്ങൾ നടത്താനോ കണ്ടക്ടര്‍മാര്‍ക്ക് കഴിയില്ലെന്ന് …

Read More »

സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടി എടുക്കും

സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളെയും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ്-2 മുതൽ അഡീഷണൽ ലേബർ കമ്മീഷണർ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളി താല്പര്യം സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ മുൻഗണന നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു. കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ച് സംസ്ഥാനത്തെ എല്ലാ കടകളും …

Read More »

കാമുകനെ ഉപേക്ഷിച്ച്‌ വരാത്തതിന്റെ വൈരാ​ഗ്യം, ഭാര്യയെ നടുറോഡിലിട്ട് വെട്ടി ഭര്‍ത്താവ്; പിടിയില്‍…

നടുറോഡില്‍ വച്ച്‌ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കേരളപുരം ജംഗ്ഷനില്‍ ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവമുണ്ടായത്. പുനുക്കന്നൂര്‍ ചിറയടി സ്വദേശിനിയെയാണ് ഭര്‍ത്താവ് വിക്രമന്‍ വെട്ടിയത്. തുടര്‍ന്ന് വിക്രമനെ നാട്ടുകാര്‍ പിടികൂടി കുണ്ടറ പോലീസിന് കൈമാറി. കാമുകനൊപ്പം പോയ ഭാര്യ തിരിച്ചു വരാത്തതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിന് കാരണം. ഒന്നര വര്‍ഷം മുന്‍പാണ് വിക്രമനേയും രണ്ടു കുട്ടികളേയും ഉപേക്ഷിച്ച്‌ യുവതി കാമുകനായ ഓട്ടോഡ്രൈവറോടൊപ്പം പോയത്. പലതവണ …

Read More »

നാഗചൈതന്യയില്‍ നിന്ന് 50 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം; ചുട്ടമറുപടിയുമായി സാമന്ത

നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ നിരവധി അപവാദങ്ങളും ആരോപണങ്ങളും സാമന്തയ്ക്ക് നേരിടേണ്ടി വന്നു. നാഗചൈതന്യയില്‍ നിന്ന് 50 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു സാമന്തയ്‌ക്കെതിരെ ഏറ്റവും ഒടുവില്‍ ഉയര്‍ന്ന ആരോപണം. സോഷ്യല്‍ മീഡിയവഴിയാണ് ഒരാള്‍ സാമന്തയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. ‘ഒരു മാന്യനില്‍ നിന്നും 50കോടി മോഷ്ടിച്ചു’ എന്നായിരുന്നു ആരോപണം. നാഗചൈതന്യയില്‍ നിന്നും സാമന്ത വിവാഹ മോചനം നേടിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു കമന്റ് പ്രത്യക്ഷപ്പെട്ടത്. സാധാരണ ഇത്തരം കമന്റുകള്‍ താരം അവഗണിക്കുകയാണ് …

Read More »

അഞ്ച് ട്രെയിനുകളില്‍ നിന്ന് 100 കോടി : വന്‍ നേട്ടവുമായി ഇന്ത്യന്‍ റെയില്‍വേ…

കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ അഞ്ച് ട്രെയിനുകളില്‍നിന്ന് 100 കോടി രൂപയുടെ വരുമാനം ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. 5 ട്രെയിനുകളില്‍ നിന്ന് യാത്രക്കൂലി ഇനത്തില്‍ 100.03 കോടി രൂപ ലഭിച്ചു. ട്രെയിനുകളും ലഭിച്ച വരുമാനവും താഴെ കൊടുക്കുന്നു 1. 22181 ജബല്‍പുര്‍-നിസാമുദ്ദീന്‍ ഗോണ്ട്വാന എക്‌സ്പ്രസ് – 21.32 കോടി രൂപ 2. 12427 റേവ-ആനന്ദ് വിഹാര്‍ എക്‌സ്പ്രസ് …

Read More »

‘രണ്ടുഭാഗത്തും തെറ്റുണ്ട്’; ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി

കര്‍ണാടകയില്‍ ഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളെ ന്യായീകരിച്ച്‌ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. രണ്ടു ഭാഗത്തും തെറ്റുണ്ട്. ഇത്തരം അക്രമങ്ങളില്‍ ഭാഗികമായി ക്രിസ്ത്യാനികളും ഉത്തരവാദികളാണെന്നും മന്ത്രി പറഞ്ഞു. ”രണ്ടു ഭാഗത്തും തെറ്റുണ്ട്. അവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ അവരെ തടഞ്ഞ് അനാവശ്യ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കുകയില്ല. അതേസമയം നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല… പരാതി ലഭിച്ചാല്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കും”-മന്ത്രി പറഞ്ഞു. ചില കുഴപ്പക്കാര്‍ മൂലമാണോ ക്രമസമാധാനം തകരുന്നതെന്ന ചോദ്യത്തിന് …

Read More »

കെഎസ്‌ആര്‍ടിസി പെന്‍ഷനായി സര്‍ക്കാര്‍ 146 കോടി രൂപ അനുവദിച്ചു…

കെഎസ്‌ആര്‍ടിസിയിലെ വിമരമിച്ച ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം അനുവദിച്ച്‌ സര്‍ക്കാര്‍. കെഎസ്‌ആര്‍ടിസി പെന്‍ഷന് വേണ്ടി സര്‍ക്കാര്‍ 146 കോടി രൂപ അനുവദിച്ചു. സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുത്താണ് സാമ്ബത്തിക സഹായം നല്‍കുന്നത്. പ്രത്യേക സാമ്ബത്തിക സഹായമായി കെഎസ്‌ആര്‍ടിസിക്ക് 15 കോടി രൂപ നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നവംബറിലെ പെന്‍ഷന്‍ മുടങ്ങിയ സാഹചര്യത്തിനാണ് നടപടി. പെന്‍ഷന്‍ വിതരണം ഉടന്‍ തുടങ്ങും.

Read More »