Breaking News

നാഗചൈതന്യയില്‍ നിന്ന് 50 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം; ചുട്ടമറുപടിയുമായി സാമന്ത

നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ നിരവധി അപവാദങ്ങളും ആരോപണങ്ങളും സാമന്തയ്ക്ക് നേരിടേണ്ടി വന്നു. നാഗചൈതന്യയില്‍ നിന്ന് 50 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു സാമന്തയ്‌ക്കെതിരെ ഏറ്റവും ഒടുവില്‍ ഉയര്‍ന്ന ആരോപണം. സോഷ്യല്‍ മീഡിയവഴിയാണ് ഒരാള്‍ സാമന്തയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. ‘ഒരു മാന്യനില്‍ നിന്നും 50കോടി മോഷ്ടിച്ചു’ എന്നായിരുന്നു ആരോപണം.

നാഗചൈതന്യയില്‍ നിന്നും സാമന്ത വിവാഹ മോചനം നേടിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു കമന്റ് പ്രത്യക്ഷപ്പെട്ടത്. സാധാരണ ഇത്തരം കമന്റുകള്‍ താരം അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ വളരെ മൃദുവായ ഭാഷയില്‍ സാമന്ത ഇങ്ങനെ മറുപടി നല്‍കി. ‘ദൈവം നിങ്ങളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ.’ എന്നായിരുന്നു താരത്തിന്റെ മറുപടി. തുടര്‍ന്ന് കമന്റിട്ടയാള്‍ അത് ഡിലീറ്റ് ചെയ്തു. സാമന്തയുടെ മറുപടി ചര്‍ച്ചയാകുകയും ചെയ്തു.

നിരവധി പേര്‍ താരത്തെ പിന്തുണച്ച്‌ പോസ്റ്റിനു താഴെ കമന്റ് ചെയ്തു. സാമന്തയുടെ പുഷ്പയിലെ ഓ ആണ്ടവാ എന്ന ഗാനം അടുത്തിടെ തരംഗമായിരുന്നു. ആത്മവിശ്വാസത്തോടെയുള്ള സാമന്തയുടെ ലുക്കും ഏറെ പ്രശംസ നേടിയിരുന്നു. ഇതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ താരത്തിനെതിരെ 50കോടി തട്ടിയെടുത്തെന്ന ആരോപണവുമായി രംഗത്ത് എത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …