Breaking News

Breaking News

‘എന്നെ ചേർത്ത് പിടിച്ചതിനുള്ള നന്ദി എങ്ങനെയാണ് പറഞ്ഞുതീർക്കുക, നന്ദി എത്ര പറഞ്ഞാലും അവസാനിക്കില്ല’: വാവ സുരേഷ്

പാമ്പ് കടിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് നിലമെച്ചപ്പെട്ടതോടെ ആദ്യ പ്രതികരണവുമായി രംഗത്ത്.”എല്ലാവരോടും സ്‌നേഹം. എന്നെ ചേർത്ത് പിടിച്ചതിനുള്ള നന്ദി എങ്ങനെയാണ് പറഞ്ഞുതീർക്കുക” ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ മുറിയിൽ കഴിയുന്ന വാവ സുരേഷ് പറയുന്നു. അതേസമയം, ചികിത്സയിലുള്ള വാവ സുരേഷ് രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടും. ഓർമ്മശക്തിയും സംസാര ശേഷിയും അദ്ദേഹം പൂർണമായും വീണ്ടെടുത്തു. ഇന്നലെ രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്കും രാത്രിയും കഞ്ഞിയും കുടിച്ചു. …

Read More »

കൊല്ലത്ത് നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ മര്‍ദനം, പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ കൊടുത്തും തല്ലിച്ചു

പരവൂരില്‍ നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് അയല്‍വാസി കൂടിയായ ട്യൂഷന്‍ അധ്യാപിക കുട്ടിയുടെ കാലും തുടയും ചൂരലുകൊണ്ട് അടിച്ച്‌ പൊട്ടിച്ചത്. ടീച്ചര്‍ക്കെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കി. അടികൊണ്ട് പൊട്ടിയ കുട്ടിയുടെ ഇരു പിന്‍കാലുകളിലും രക്തം കല്ലിച്ചു കിടക്കുന്ന അവസ്ഥയാണ്. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് നഗ്‌നയാക്കി നിര്‍ത്തി ഈ വിധം തല്ലിയതെന്ന് കുട്ടി പറയുന്നു. പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ …

Read More »

സംസ്ഥാനത്ത് നാളെ മുതല്‍ സ്കൂളുകളും കോളേജുകളും ആരംഭിക്കും

സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലും കോളേജിലും നാളെ മുതല്‍ നേരിട്ടുള്ള പഠനം ആരംഭിക്കും. 10, 11, 12 ക്ലാസുകള്‍ക്ക് വൈകുന്നേരം വരെയാകും ക്ലാസ്. ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകളിലെ പ്രവര്‍ത്തന മാര്‍ഗരേഖയും നാളെ പുറത്തിറക്കും. സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപന തോത് കുറഞ്ഞ പശ്ചാത്തലത്തിലാണ് നാളെ മുതല്‍ സ്കൂളുകളും കോളേജും തുറക്കുന്നത്. 10, 11, 12 ക്ലാസുകാര്‍ക്കും കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുമാണ് നേരിട്ടുള്ള ക്ലാസിന് നാളെ തുടക്കമാകുന്നത്. …

Read More »

‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ ലതയുടെ ഏക മലയാളഗാനം

മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുള്ള ലതാ മങ്കേഷ്‌ക്കർ മലയാളാത്തിലും പാടിയിട്ടുണ്ട്. 1974 ൽ ഇങ്ങിയ രാമു കാര്യാട്ട് സംവിധനം ചെയ്ത നെല്ല് എന്ന ചിത്രത്തിലെ ‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ എന്ന് തുടങ്ങുന്ന ഗാനം ലത മങ്കേഷ്‌കർ ആലപിച്ചതാണ്. വയലാർ രാമവർമ്മയുടെ ഈ വരികൾക്ക് ഈണമിട്ടത് സലിൽ ചൗധരിയും. ലതയുടെ ഏക മലയാള ഗാനം

Read More »

വാഹന പരിശോധനയ്ക്കിടെ വനിതാ എസ്‌ഐയെ കടന്നുപിടിച്ച യുവാവ് പിടിയില്‍.

വാഹന പരിശോധനയ്ക്കിടെ വനിതാ എസ്‌ഐയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി. പൂവാട്ടുപറമ്പ് പുറക്കാവ് മീത്തല്‍ ഷെറില്‍(35) ആണ് അറസ്റ്റിലായത്. പ്രതിയെ പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാത്രി 7.45-ഓടെ വെള്ളിപറമ്പ് ആറാംമൈലിന് സമീപമാണ് സംഭവം. വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കില്‍ വന്ന ഷെറില്‍ എസ്‌ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ എസ്‌ഐയും സംഘവും ജീപ്പില്‍ …

Read More »

സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടില്‍ പീഡനം, യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍

പത്തനംതിട്ടയില്‍ (Pathanamthitta) സ്ത്രീധനത്തെ (Dowry Death) ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ (Suicide) സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അമ്മുവാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ ഭര്‍ത്താവ് ഏറത്ത് വയല സ്വദേശി ജിജി (31), ജിജിയുടെ പിതാവ് ജോയി (62), അമ്മ സാറാമ്മ (57) എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ത്രീധന-ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള (Domestic Violence) വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് …

Read More »

മഞ്ജു വാര്യര്‍ക്ക് മേത്തറിൽ ഫ്ലാറ്റില്ല; ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തിയിട്ടില്ല; ദിലീപ് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ (Conspiracy Case) പ്രോസിക്യഷന്റെ വാദങ്ങള്‍ക്ക് ഹൈക്കോടതിയില്‍ (Kerala High Court) എതിര്‍വാദങ്ങള്‍ ഫയല്‍ ചെയ്ത് നടന്‍ ദിലീപ് (Actor Dileep). നടിയെ ആക്രമിച്ച കേസിന് ബലം പകരാന്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച കേസാണിതെന്നും അതുകൊണ്ടുതന്നെ ജാമ്യം നല്‍കണമെന്നുമാണ് ദിലീപിന്റെ ആവശ്യം ദിലീപിന്റെ പ്രധാന വാദങ്ങള്‍ ഇങ്ങനെ- തനിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യനായ സാക്ഷിയല്ല. ബാലചന്ദ്രകുമാര്‍ നല്‍കിയ വിവരങ്ങളുടെ …

Read More »

വാഹനത്തിലെ മുഴുവന്‍ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണം; ഇ ബുൾ ജെറ്റിനോട് കോടതി …

വിവാദമായ ഇ ബുള്‍ ജെറ്റ് കേസില്‍ താല്‍ക്കാലികമായി റദ്ദാക്കപ്പെട്ട രജിസ്‌ട്രേഷന്‍ സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കില്‍ വാഹനത്തിലെ മുഴുവന്‍ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് ഉത്തരവിട്ട് കോടതി. ഇത് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നീക്കം ചെയ്‌ത് തിരികെ പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കാനാണ് ഇ ബുൾ ജെറ്റിനോട് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്. ഉടമയുടെ സ്വന്തം ചെലവില്‍ അനധികൃത ഫിറ്റിംഗുകള്‍ നീക്കണം. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ട് …

Read More »

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി. കണ്ണൂർ സ്വദേശിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഗാനരചയിതാവിന്റെ വീട്ടിൽ വച്ചാണ് പീഡനത്തിന് ഇരയായതെന്നും യുവതി പരാതിയിൽ പറയുന്നു. അതേസമയം ഗൂഢാലോചന കേസിൽ ശബ്‌ദ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ച് പ്രതികൾ. ഇന്നലെയാണ് അന്വേഷണ സംഘത്തിന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ മറുപടി നൽകിയത്. അന്വേഷണ സംഘം ശബ്‌ദ പരിശോധനയ്ക്കായി നോട്ടീസ് അയച്ചപ്പോൾ …

Read More »

കെ. ജി. എഫിനോട് മത്സരിക്കാൻ വിജയുടെ ബീസ്റ്റ് ഇല്ല ; റിലീസ് മാറ്റി….

വിജയ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘ബീസ്റ്റ്’ റിലീസ് മാറ്റി. യാഷിന്റെ ‘കെജിഎഫ് 2’നൊപ്പമായിരുന്നു ബീസ്റ്റും റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ഇരു സിനിമകളും ഒരുമിച്ച് റിലീസ് ചെയ്യുന്നത് ബോക്‌സോഫീസ് ‘ഏറ്റുമുട്ടലി’ന് കാരണമാകുന്നത് ചൂണ്ടിക്കാട്ടിയാണ് റിലീസ് നീട്ടിയതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 14നാണ് സിനിമ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ചിത്രം ഏപ്രില്‍ 28ന് തീയേറ്ററുകളില്‍ എത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇത് സംബന്ധിച്ച …

Read More »