Breaking News

Breaking News

വിജിഷ ഓണ്‍ലൈന്‍ പണമിടപാടിന്റെ ഇര​; നടന്നത് ലക്ഷങ്ങളുടെ ഇടപാടുകള്‍

യു​വ​തി ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​ത് ഓ​ണ്‍​ലൈ​ന്‍ പ​ണ​മി​ട​പാ​ടി​ല്‍ വ​ഞ്ചി​ക്ക​പ്പെ​ട്ട​തി​നാ​ലാ​ണെ​ന്ന് വി​ല​യി​രു​ത്ത​ല്‍. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ മൊ​ബൈ​ല്‍ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ചേ​ലി​യ മ​ല​യി​ല്‍ വി​ജി​ഷ (31) 2021 ഡി​സം​ബ​ര്‍ 11നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ​ഇ​വ​രു​ടെ ര​ണ്ടു ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്നു മാ​ത്രം 88 ല​ക്ഷ​ത്തി​ന്റെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഖ്യ ഇ​തി​ല്‍ കൂ​ടാ​ന്‍ ഇ​ട​യു​ണ്ടെ​ന്ന് അ​നു​മാ​നി​ക്കു​ന്നു. പാ​സ്ബു​ക്കു​ക​ള്‍ ന​ശി​പ്പി​ച്ച​താ​യും ക​രു​തു​ന്നു. ബി.​എ​ഡ് ബി​രു​ദ​ധാ​രി​യാ​യ വി​ജി​ഷ​യു​ടെ വി​വാ​ഹ​ത്തി​നു വാ​ങ്ങി സൂ​ക്ഷി​ച്ച 35 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വി​ല്‍​ക്കു​ക​യും …

Read More »

ഇതൊക്കെ നടക്കുന്നത് രാജ്യത്ത് വേറെ എവിടെയാണ്; കേരളത്തിനെതിരെ വീണ്ടും യോഗി

കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയില്‍ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. യുപിയിലും ഇതേ അരാജകത്വം പടര്‍ത്താനാണ് നീക്കമെന്ന് വിമര്‍ശിച്ച യോഗി കലാപകാരികള്‍ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാന്‍ താമസമുണ്ടാവില്ലെന്നും ആവര്‍ത്തിച്ചു. ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായിട്ടായിരുന്നു യോഗിയുടെ പ്രസ്താവന. …

Read More »

ഭർത്താവിന് വൃക്ക പകുത്തു നൽകി, പിന്നീട് രണ്ട് കാലുകളും മുറിച്ചു മാറ്റി; ഇട്ടെറിഞ്ഞുപോയില്ല, സിദ്ധിഖിനെ ചേർത്ത് പിടിച്ച് ഫൗസിയ! ആയുസുള്ള കാലം ഒരുമിച്ച് തന്നെ…..

ഭർത്താവിന് വൃക്ക പകുത്തുനൽകി ചേർത്ത് പിടിച്ചപ്പോൾ ചങ്ങനാശേരി സ്വദേശി പി.എ.സിദ്ദിഖിന്റെ രണ്ട് കാലുകളും മുറിച്ചുമാറ്റിയത് ഫൗസിയെ തകർത്തു. എങ്കിലും ആ വേദനയിലും സിദ്ധിഖിന് താങ്ങും തണലുമായി നിൽക്കുകയാണ് ഫൗസിയ. ‘ആയുസ്സുണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ച് ജീവിക്കും, സുഖത്തിലും ദുഃഖത്തിലുമെന്ന് ഭർത്താവിന്റെ കരങ്ങൾ പിടിച്ച് ഫൗസിയ പറഞ്ഞു. സിദ്ധിഖിന്റെ ജീവിതത്തിലേക്കു 18 വർഷം മുൻപാണ് വയനാട് സ്വദേശി ഫൗസിയ വന്നത്. സിദ്ദിഖും ഫൗസിയയുടെ സഹോദരീഭർത്താവും കോഴിക്കോട് സ്വദേശിയുടെ വാഹനത്തിൽ ഡ്രൈവർമാരായിരുന്നു. ഈ പരിചയമാണ് …

Read More »

54 ചൈനീസ് ആപ്പുകള്‍ക്കു കൂടി ഇന്ത്യയില്‍ വിലക്ക്; പുതിയ ഉത്തരവ്

രാജ്യത്ത് 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ടെന്‍സെന്റ്, ആലിബാബ, നെറ്റ് ഈസ് തുടങ്ങിയ മുന്‍നിര ചൈനീസ് ടെക്‌നോളജി കമ്ബനികളുടെ ആപ്പുകള്‍ ഉള്‍പ്പെടെയാണിത്. സ്വകാര്യതാ ലംഘനവും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി. ജനപ്രിയ ഷോര്‍ട്ട് വിഡിയോ പ്ലാറ്റ്‌ഫോം ആയ ടിക് ടോക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകള്‍ 2020ല്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതില്‍ പലതും പുതിയ പേരുകളില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തിലാണ് കേന്ദ്ര ഐടി …

Read More »

‘എന്റെ മകന്‍ മരിച്ചിരുന്നെങ്കില്‍ ഇവര്‍ ഇങ്ങനെ കയറുമായിരുന്നോ?’ ബാബുവിനെതിരെ കേസെടുക്കണമെന്ന് ഉമ്മ; ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതല്‍ ആളുകള്‍ അത് അവസരമാക്കുന്നതായും റഷീദ

ചെറാട് കൂമ്ബാച്ചി മലയില്‍ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ റഷീദ. ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതല്‍ ആളുകള്‍ അത് അവസരമാക്കി എടുക്കുകയാണെന്നാണ് ഉമ്മ പറയുന്നത്. ‘എന്റെ മകന്‍ മരിച്ചിരുന്നെങ്കില്‍ ഇവര്‍ ഇങ്ങനെ കയറുമായിരുന്നോ ? ഒരാള്‍ പോലും മലയിലേക്ക് കയറി നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. ബാബുവിന് കേസില്‍ ഇളവു നല്‍കിയത് അവസരമായി കാണരുത്’- ഉമ്മ പറഞ്ഞു. ബാബു കയറിയ ചെറാട് കൂര്‍മ്ബാച്ചി മലയില്‍ ഇന്നലെ രാത്രിയാണ് മൊബൈല്‍ ഫ്‌ലാഷുകള്‍ തെളിഞ്ഞത് നാട്ടുകാരുടെ …

Read More »

ക്ഷേത്ര പരിസരത്തെ മുസ്ലിം കാരണവർ മരിച്ചു; ആഘോഷങ്ങൾ റദ്ദാക്കി ദുഃഖാചരണം നടത്തി ഭാരവാഹികള്‍ ; മതത്തി​ന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ക്ക് മലപ്പുറത്ത് സൗഹാര്‍ദത്തിന്റെ മാതൃക

ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം നിര്‍ത്തിവെച്ച്‌ ക്ഷേത്രഭാരവാഹികള്‍. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് മുസ്ലിം കാരണവരുടെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചത്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു. മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ക്ഷേത്രത്തിലെത്തിയവരും പങ്കുചേര്‍ന്നു. ആഘോഷത്തിനായി …

Read More »

ഐ പി എൽ മെഗാതാരലേലത്തിന് സമാപനം; തിരിച്ചു വരവ് കാത്തിരുന്ന ശ്രീശാന്തിന് നിരാശ, 50 ലക്ഷം നൽകി വാങ്ങാൻ ആളില്ല!

ഐ.പി.എല്‍ മെഗാതാരലേലത്തിന് ബംഗളൂരുവിൽ വിൽ സമാപനമായി. രണ്ട് ദിവസം നീണ്ടുനിന്ന ആവേശമേറിയ ലേലത്തിനാണ് അവസാനമായത്. അതേസമയം, തിരിച്ചുവരവ് കാത്തിരുന്ന എസ്. ശ്രീശാന്തിന് നിരാശയായിരുന്നു. 50 ലക്ഷം അടിസ്ഥാന വിലയില്‍ മെഗാ ലേലത്തിലേക്കെത്തിയ ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറായില്ല. ഇതാണ് നിരാശക്ക് വഴി വെച്ചത്. താരം അണ്‍സോള്‍ഡായിരിക്കുകയാണ്. ലേലത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ശ്രീശാന്തിന്റെ പേര് രണ്ടു ദിവസത്തെയും ലേലത്തിനുള്ള പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചില്ല. മുന്‍ ഇന്ത്യന്‍ താരത്തിന്റെ പേര് ലേലത്തില്‍ ചര്‍ച്ചയായത് പോലുമില്ല. …

Read More »

വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ ഇതുവരെ തോല്‍പ്പിച്ചിട്ടില്ലാത്ത ഈസ്റ്റ് ബംഗാള്‍…

ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം. വാസ്കോയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരാനാകും ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ തോല്‍വി വഴങ്ങിയത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച്‌ തിരിച്ചടിയായിരുന്നു. നിലവില്‍ 23 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പത്ത് പോയിന്‍റുമായി പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാളിന്‍റെ സ്ഥാനം. അവസാന അഞ്ച് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങി. മൂന്നെണ്ണം ജയിച്ചു. ഇന്ന് ജയിച്ചാല്‍ …

Read More »

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നു: ഇന്ന് 11,136 പേര്‍ക്ക് രോഗം; 32,004 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 18.43

കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,05,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 987 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 18.43 ആണ് ടി.പി.ആര്‍. നിലവില്‍ 1,60,330 കോവിഡ് കേസുകളില്‍, 4.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. എറണാകുളം 1509 തിരുവനന്തപുരം 1477 …

Read More »

കുട്ടികള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, രണ്ടുപേര്‍ക്കെതിരെ കേസ്

ആലുവയില്‍ മുട്ടത്ത് ദേശീയ പാതയ്‌ക്ക് സമീപം കുട്ടികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. സ്ഥലത്ത് ചായകുടിയ്‌ക്കുകയായിരുന്ന കളമശേരി ഗുഡ്‌ഷെഡിലെ തൊഴിലാളി ഇടത്തല കുഴിവേലിപ്പടി സ്വദേശി ബക്കര്‍(62) അപകടത്തില്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ത്ഥി, കാര്‍ ഉടമ അബ്‌ദുള്‍ ഹക്കീം എന്നിവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തു. കാറിലുണ്ടായിരുന്ന അഞ്ച് കുട്ടികളെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇവരുടെ രക്ഷ‌കര്‍ത്താക്കളെ സ്‌റ്റേഷനിലേക്ക് വരുത്തിയിട്ടുണ്ട്. കുട്ടികള്‍ …

Read More »