Breaking News

ഗസയില്‍ 25 മിനുട്ടില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് 122 ബോംബാക്രമണങ്ങള്‍…

വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ തള്ളിക്കൊണ്ട് ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ പ്രത്യേകിച്ച്‌ ഗസയില്‍ നടത്തുന്ന കൂട്ടക്കുരുതി തുടരുന്നു. ചൊവ്വാഴ്ച രാത്രി മാത്രം 25 മിനുട്ടിനുള്ളില്‍ ഇസ്രയേല്‍ സൈന്യം ഗസയില്‍ നടത്തിയത് 122 ബോംബാക്രമണങ്ങളാണെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.

പ്രാദേശിക സമയം രാത്രി 10ന് ആരംഭിച്ച ആക്രമണത്തില്‍ ഗസയിലെ ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ ശൃംഖല ഉള്‍പ്പെടെ ലക്ഷ്യമിട്ടെന്നാണ് സൈനിക വക്താവ് ഹിഡായ് സില്‍ബര്‍മാന്‍ പറയുന്നത്. അതേസമയം, ഗസ മുനമ്ബില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി നടത്തിയ

ആക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടതായു പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ റിപോര്‍ട്ട് ചെയ്തു. അതിനിടെ, തെക്കന്‍ ഇസ്രായേലിലെ നഗരങ്ങളിലേക്ക് ഫലസ്തീനില്‍ നിന്നു കൂടുതല്‍ റോക്കറ്റുകള്‍ തൊടുത്തുവിട്ടതായും റിപോര്‍ട്ടുകളുണ്ട്.

നേരത്തെ, അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും നടന്ന പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം വെടിവയ്ക്കുതയും നാല് ഫലസ്തീനികളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മെയ് 10ന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 63 കുട്ടികളടക്കം 219 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 1,500 ഓളം ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ഇസ്രായേലില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു.

300ഓളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന ഇറക്കുന്നതില്‍ നിന്ന് യുഎന്‍ സുരക്ഷാ സമിതിയെ അമേരിക്ക തടഞ്ഞിരുന്നു. എങ്കിലും പുതിയ വെടിനിര്‍ത്തല്‍ പ്രമേയത്തിനായി

ഇസ്രായേലിന്റെ അയല്‍ രാജ്യങ്ങളായ ഈജിപ്തും ജോര്‍ദാനും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ഫ്രാന്‍സ് വ്യക്തമാക്കി. ഫ്രഞ്ച് നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്നതായി ചൈനയും അറിയിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …