Breaking News

കണ്ടക്ടർമാർ വനിതാ യാത്രക്കാരെ തൊടാനോ ചോദ്യം ചെയ്യാനോ പാടില്ല; നിയമഭേദഗതിയുമായി സർക്കാർ…

ബസ് യാത്രകളില്‍ പലപ്പോഴും യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ വഴക്കുകള്‍ ഉണ്ടാകാറുണ്ട്. ബസ് കണ്ടക്ടര്‍മാര്‍ (Bus Conductor) വനിതായാത്രക്കാരെ (Woman Passengers) വാക്കാലോ ലൈംഗികമായോ ഉപദ്രവിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍, 1989ലെ മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി (Tamil Nadu Motor Vehicles Rules) വരുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു.

വനിതായാത്രികരോട് യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദിക്കാനോ അവരെ തൊടാനോ അനുചിതമായ മറ്റു പരാമർശങ്ങൾ നടത്താനോ കണ്ടക്ടര്‍മാര്‍ക്ക് കഴിയില്ലെന്ന് ഭേദഗതിയില്‍ വ്യക്തമാക്കുന്നു. കണ്ടക്ടര്‍ക്ക് സ്ത്രീകളുമായോ പെണ്‍കുട്ടികളുമായോ ശാരീരിക സമ്പർക്കം പുലർത്താനോ ലൈംഗിക പരാമര്‍ശങ്ങൾ നടത്താനോ അശ്ലീല തമാശകൾ പറയാനോ കഴിയില്ലെന്ന്, മോട്ടോര്‍ വാഹന നിയമത്തിലെ കരട് ഭേദഗതികൾ സംബന്ധിച്ച വിജ്ഞാപനത്തിൽ ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

”വാഹനത്തില്‍ കയറാനോ ഇറങ്ങാനോ സഹായിക്കാനെന്നവ്യാജേന സ്ത്രീകളെയോ പെണ്കുട്ടികളെയോ കണ്ടക്റ്റർ തൊടാന്‍ പാടില്ല” എന്ന് കരട് ഭേദഗതിയില്‍ പറയുന്നു. ഇതു പ്രകാരം, യാത്രക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യപ്പെടുത്തുന്ന രീതിയില്‍ പെരുമാറാന്‍ കണ്ടക്ടർക്ക്കഴിയില്ല. വനിതാ യാത്രക്കാരെ ശല്യപ്പെടുത്തുന്ന രീതിയിലുള്ള

അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്ന പുരുഷ യാത്രക്കാരെ കണ്ടക്ടർമാർ വാഹനത്തില്‍ നിന്ന് ഇറക്കി വിടുകയോ ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയോ ചെയ്യണമെന്നും കരട് നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. നേരത്തെ, നിയമപ്രകാരമുള്ള യാത്രാക്കൂലി നല്‍കിയ ആരോടും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് വാഹനത്തില്‍ നിന്ന് ഇറക്കിവിടാൻ കണ്ടക്ടര്‍മാര്‍ക്ക് അധികാരമില്ലെന്നായിരുന്നുചട്ടം.

വനിതാ യാത്രക്കാരെ ശല്യപ്പെടുത്തുന്ന തരത്തിലുള്ള തുറിച്ചുനോട്ടം, അശ്ലീല നോട്ടം, ചൂളമടിക്കൽ, കണ്ണിറുക്കൽ, ലൈംഗികസൂചനയുള്ള ആംഗ്യങ്ങള്‍ കാണിക്കുകയോ പാട്ടു പാടുകയോ ചെയ്യൽ, ചിത്രങ്ങളോ വീഡിയോകളോ എടുക്കല്‍ എന്നിവ നിയമം നിർവചിക്കുന്ന അശ്ലീല പ്രവൃത്തികളില്‍ ഉള്‍പ്പെടുന്നു. യാത്രക്കാർക്ക് ഫീഡ്ബാക്ക് രേഖപ്പെടുത്തുന്നതിനായി കൃത്യമായിഅക്കമിട്ട പേജുകളുള്ള ഒരു പരാതി പുസ്തകം കണ്ടക്ടര്‍മാര്‍ സൂക്ഷിക്കണം.

പോലീസ് ഓഫീസര്‍മാരോ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോള്‍ ഈ പുസ്തകം ഹാജരാക്കണം. അടുത്തിടെ, കണ്ടക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഓടിക്കൊണ്ടിരുന്ന ടിഎന്‍എസ്ടിസി ബസില്‍ നിന്ന് യുവതി പുറത്തേക്ക് ചാടുകയുണ്ടായി. വെള്ളിയാഴ്ച വില്ലുപുരത്ത് വെച്ച് ബസിന്റെ ഡ്രൈവറെയും കണ്ടക്ടറെയും പോലീസ്അറസ്റ്റ് ചെയ്യുകയും ജില്ലാ കളക്ടര്‍ ഡി മോഹന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …