Breaking News

കൊവിഡ് വാക്സിന്റെ പത്ത് ലക്ഷം ഡോസുകള്‍ ജെ സി ബി ഉപയോഗിച്ച്‌ നശിപ്പിച്ച്‌ നൈജീരിയ, ഇല്ലാതാക്കിയത് സൗജന്യമായി ലഭിച്ച വാക്സിന്‍

മിക്ക രാജ്യങ്ങളിലും കൊവിഡ് വാക്സിന്‍ ദൗര്‍ലഭ്യം നേരിടുമ്ബോള്‍ സൗജന്യമായി ലഭിച്ച പത്ത് ലക്ഷത്തിലേറെ ആസ്ട്രസെനെക്ക വാക്സിനുകള്‍ നശിപ്പിച്ച്‌ നൈജീരിയ. എക്സ്പയറി ഡേറ്റ് കഴിഞ്ഞ വാക്സിനുകളാണ് നശിപ്പിച്ചതെന്ന് നൈജിരിയയിലെ ആരോഗ്യമന്ത്രാലയം പിന്നീട് അറിയിച്ചു. സമ്ബന്ന രാജ്യങ്ങള്‍ സൗജന്യമായി നല്‍കിയ വാക്സിനുകളില്‍ ഭൂരിപക്ഷവും വെറും ഒരാഴ്ച മാത്രം എക്സ്പയറി ഡേറ്റ് ഉള്ളവയായിരുന്നെന്ന് കഴിഞ്ഞയാഴ്ച നൈജീരിയയുടെ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

ഏകദേശം പത്ത് ലക്ഷത്തിനുമുകളില്‍ കൊവിഡ് വാക്സിനുകള്‍ നൈജീരിയയില്‍ ഉപയോഗശൂന്യമായി ഇരിക്കുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നൈജീരിയ വാക്സിനുകള്‍ നശിപ്പിച്ചത്. നിരവധി വാക്സിന്‍ കുപ്പികള്‍ ഒരു ഗ്രൗണ്ടില്‍ ഇട്ട് ജെ സി ബി ഉപയോഗിച്ച്‌ നശിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ തന്നെ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു.

ആഫ്രിക്കയില്‍ കൊവിഡ് വാക്സിന് കഠിനമായ ദൗര്‍ലഭ്യം ഉണ്ടെന്നും അതിനാലാണ് എക്സ്പയറി ഡേറ്റ് കുറവാണെന്ന് അറിഞ്ഞിട്ടും വിദേശ രാജ്യങ്ങളില്‍ നിന്ന് കൊവിഡ് വാക്സിന്‍ വാങ്ങിക്കാന്‍ നൈജീരിയ നിര്‍ബന്ധമായതെന്നും നാഷണല്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ ഡെവലപ്മെന്റ് ഏജന്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ ഷുഹൈബ് പറഞ്ഞു.

10,66,214 ഡോസ് വാക്സിനുകളാണ് നശിപ്പിച്ചതെന്നും ജനങ്ങളുടെ ആരോഗ്യത്തിന് ഘാനീകരമാകുന്ന ഒന്നും മറച്ചുവയ്ക്കാന്‍ നൈജിരിയയുടെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്സിനുകള്‍ നശിപ്പിച്ചതോടെ നൈജീരിയയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം കൈവന്നിട്ടുണ്ടെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …