നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്ന് നടന്‍ ദിലീപ്. ഈ പോരാട്ടത്തില്‍ നാട്ടുകാരുടെ പിന്തുണ വേണമെന്നും ദിലീപ് പറഞ്ഞു. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് പ്രത്യക്ഷത്തില്‍ പറയാതെയായിരുന്നു ദിലീപിന്‍റെ പരാമര്‍ശം. കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ സബ് ജയിലിലായിരുന്നു. കേസിന്‍റെ വിചാരണ തുടരുകയാണ്. ‘ഞാനിപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നമെന്താണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. …
Read More »വിനോദത്തിനൊപ്പം വരുമാനവും; ഇന്‍സ്റ്റഗ്രാമിലൂടെയും ഇനി സമ്ബാദിക്കാം; കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ വരുന്നു…
പ്രശസ്ത സമൂഹമാധ്യമ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം അതിന്റെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം സമ്ബാദിക്കാനുള്ള വഴിയൊരുക്കുന്നു. യൂട്യൂബിലെ പോലെ ഒരു സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പരീക്ഷിക്കാന്‍ പോകുന്നത്. ഐഒഎസ് ആപ്പ് സ്‌റ്റോറിലെ ഇന്‍സ്റ്റഗ്രാം ആപ്പ് ലിസ്റ്റിങ് വഴിയാണ് കമ്ബനി ഈ പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഐഒഎസ് ആപ്പ് സ്‌റ്റോറിലെ ഇന്‍സ്റ്റാഗ്രാം ആപ്പ് ലിസ്റ്റിങ്ങില്‍ ‘ഇന്‍ആപ്പ് പര്‍ച്ചേസുകള്‍’ എന്ന വിഭാഗത്തിലാണ് ‘ഇന്‍സ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനുകള്‍’ എന്ന പുതിയ വിഭാഗം ഉള്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്ക പോലെയുള്ള …
Read More »സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഒരാഴ്ചക്കിടെ 520 രൂപ വര്‍ധിച്ചു….
സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 160 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 36,160 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വര്‍ണവില. തുടര്‍ന്ന് …
Read More »ഓണ്‍ലൈനില്‍ 299 രൂപയുടെ ചുരിദാറിന് ഓര്‍ഡര്‍ നല്‍കി; പിന്നാലെ യുവതിക്ക് നഷ്ടപെട്ടത് ഒരു ലക്ഷം രൂപ…
ഓണ്‍ലൈനില്‍ 299 രൂപയുടെ ചുരിദാറിന് ഓര്‍ഡര്‍ നല്‍കിയ യുവതിക്ക് നഷ്ടപെട്ടത് ഒരു ലക്ഷം രൂപ. കൂട്ടുംമുഖം സ്വദേശി പ്രിയേഷിന്റെ ഭാര്യയുടെ പണമാണ് നഷ്ടപ്പെട്ടത്. ഫേസ്ബുക്കില്‍ പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് യുവതി ചുരിദാറിന് ഓര്‍ഡര്‍ നല്‍കിയത്. 299 രൂപ വിലയുള്ള ചുരിദാര്‍ ടോപ്പാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. പണം ഗൂഗ്ള്‍ പേ അക്കൗണ്ട് വഴി അയക്കുകയും ചെയ്തു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പരസ്യത്തില്‍ക്കണ്ട സ്ഥാപനത്തിന്റെ നമ്ബറിലേക്ക് വിളിച്ചു. അപ്പോള്‍ …
Read More »‘ഷൂട്ടിംഗ് തടഞ്ഞാല്‍ കൈയും കെട്ടി നോക്കിനില്‍ക്കില്ല, ശക്തമായി നേരിടും ‘ കടുപ്പിച്ച് മുഖ്യമന്ത്രി….
ഷൂട്ടിംഗ് തടഞ്ഞുകൊണ്ടുളള യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംഘടനകളുടെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസാരിക്കാനും ഇഷ്‌ടമുളള തൊഴില്‍ ചെയ്യാനും കൂട്ടംകൂടാനുമെല്ലാം സ്വാതന്ത്ര്യമുളള നാടാണിത്. നിര്‍ഭയമായി തൊഴില്‍ ചെയ്‌ത് ജീവിക്കുന്നതിനെ സംഘടിതമായ ആള്‍ക്കൂട്ടം തടയുന്നതിലേക്ക് തിരിഞ്ഞാല്‍ സര്‍ക്കാരിന് കൈയും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. എം. മുകേഷിന്റെ സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മൗലികമായ സ്വാതന്ത്ര്യങ്ങള്‍ ഭരണഘടന അനുവദിച്ച നാടാണിത്. ആ അവകാശങ്ങളില്‍ …
Read More »ലക്ഷങ്ങള്‍ നിറച്ച ബാഗ് അയല്‍വാസിയുടെ ടെറസിലേക്കെറിഞ്ഞു ; വിജിലന്‍സ് റെയ്‌ഡില്‍ കുടുങ്ങി എന്‍ജിനീയര്‍…
20 ലക്ഷത്തോളം രൂപയടങ്ങിയ ബാഗ് അയല്‍വാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞ് സര്‍ക്കാര്‍ എന്‍ജിനീയര്‍. ഒഡീഷയിലെ പൊലീസ് ഹൗസിങ് ആന്‍ഡ് വെല്‍ഫെയര്‍ കോര്‍പറേഷന്‍റെ ഡെപ്യൂട്ടി മാനേജറാണ് പണം നിറച്ച ബാഗ് എറിഞ്ഞത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതോടെ അനധികൃതമായ പണം എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തനായ പ്രതാപ് കുമാര്‍ രക്ഷപ്പെടാനായി പണം ബാഗില്‍ നിറച്ച് അയല്‍പക്കത്തെ ടെറസിലേക്ക് വലിച്ചെറിയുകയായിരുന്നു. ഈ പണം വിജിലന്‍സ് പിടിച്ചെടുത്തു. വിജിലന്‍സിനെ കബളിപ്പിക്കുന്നതില്‍ ഇയാൾ പരാജയപ്പെടുകയായിരുന്നു . ഇയാളുടെ വീട്ടില്‍ നടത്തിയ …
Read More »തേനീച്ചക്കൂട്ടത്തിനെ ഭയന്ന് നേരെ ചാടിയത് പിരാന തടാകത്തിലേക്ക്; 30 കാരന് ദാരുണാന്ത്യം….
കൂർത്തപല്ലുകൾ കൊണ്ട് മുൻപിലുള്ള ഇരയെ നിമിഷനേരം കൊണ്ട് ആക്രമിക്കുകയും അവയുടെ എല്ലുകൾ മാത്രം ബാക്കി വെക്കുന്ന പിരാനയെന്ന ചെകുത്താൻ മത്സ്യത്തെ മനുഷ്യർക്കും പേടിയാണ്. കാരണം ഇവയുടെ ആക്രമണസ്വഭാവം തന്നെയാണ്. അത്തരത്തിൽ പിരാനകളുടെ ആക്രമണത്തിന് ഇരയായി മരിച്ച ഒരു 30 കാരനാണ് വാർത്തകളിൽ ശ്രദ്ധനേടുന്നത്. സംഭവം നടക്കുന്നത് ആമസോണിലാണ്. ആമസോണിലെ പിരാനകൾ അവയുടെ ഇത്തരത്തിലുള്ള ആക്രമണസ്വഭാവം മൂലം പ്രസിദ്ധമാണ്. തെക്കൻ ബ്രസീലിലെ ബ്രസീലാൻഡെ ഡി മിനാസിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ദാരുണമായ സംഭവം …
Read More »രോഗം ഭേദമായി, ഇനി വൈകേണ്ടതില്ലെന്ന് പാര്‍ട്ടി; സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ഉടന്‍ മടങ്ങിയെത്തും…
തുടര്‍ചികിത്സയിലൂടെ രോഗം ഭേദമായതിനാലും മകന്‍ ബിനീഷ് കോടിയേരിയ്‌ക്ക് ജാമ്യം ലഭിച്ചതിനാലും സാഹചര്യം അനുകൂലമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണന്‍ മടങ്ങിവരുന്നതായി സൂചന. സംസ്ഥാന സമ്മേളനം നടന്നശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്താനാണ് സാദ്ധ്യതയെന്ന് കരുതിയെങ്കിലും കോടിയേരി സ്ഥാനം ഏറ്റെടുക്കാന്‍ ഇനി വൈകേണ്ടതില്ല എന്ന സൂചനയാണ് പാര്‍ട്ടി നേതൃത്വം നല്‍കിയത്. ആരോഗ്യപ്രശ്‌നങ്ങളും കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകനായ ബിനീഷ് കോടിയേരി അറസ്‌റ്റിലായതിനും പിറകെയാണ് കോടിയേരി നേതൃത്വത്തില്‍ നിന്ന് അവധിയെടുത്തത്. …
Read More »ദത്ത് വിവാദം: കോടതി നടപടി പൂര്‍ത്തിയാകും വരെ കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് അനുപമ…
കുഞ്ഞിന്‍റെ ജീവന്‍ അപായപ്പെടുത്തിയേക്കുമെന്ന് സംശയമുണ്ടെന്നും കോടതി നടപടി പൂര്‍ത്തിയാകും വരെ കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ദത്ത് വിവാദത്തില്‍ പരാതിക്കാരിയായ അനുപമ. ഇതു സംബന്ധിച്ച് അനുപമ ഡിജിപിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും പരാതി നല്‍കി. കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് നാടുകടത്തുമോയെന്ന് ആശങ്കയുണ്ടെന്ന് അനുപമ പരാതിയില്‍ പറയുന്നു. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയായിരിക്കുമെന്നും അനുപമയുടെ പരാതിയില്‍ ഉണ്ട്. കുഞ്ഞിനായുള്ള ആവശ്യം ഉന്നയിച്ച് അനുപമ നിയമ നടപടിയിലേക്ക് നീങ്ങുകയും …
Read More »മിഷൻ സി തീയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നു: സംവിധായകൻ വിനോദ് ഗുരുവായൂർ…
കൈലാഷും അപ്പാനി ശരതും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ‘മിഷൻ സി’ എന്ന സിനിമ തീയറ്ററിൽ നിന്ന് താത്കാലികമായി പിൻവലിക്കുന്നു എന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ. രജനികാന്തിൻ്റെ അണ്ണാത്തെ, വിശാൽ നായകനായ എനിമി തുടങ്ങിയ സിനിമകൾ പോലും തീയറ്ററിൽ ഓടാൻ ബുദ്ധിമുട്ടുകയാണെന്നും ജനം തീയറ്ററിലെത്താൻ ഇനിയും സമയമെടുക്കുമെന്നും വിനോദ് ഗുരുവായൂർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. വിനോദ് ഗുരുവായൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: മിഷൻ സി തീയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നു. രജനി സർ …
Read More »