കൊല്ലം അഞ്ചലിലെ അനാഥാലയത്തില്‍ സ്ഥാപന നടത്തിപ്പുക്കാരന്‍ വയോധികയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. അഞ്ചല്‍ അര്‍പ്പിത സ്‌നേഹാലയം മേധാവി അഡ്വ. സജീവനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ അനാഥാലയത്തിലെ വയോധികര്‍ ചൂരല്‍ കൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം നവ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ജസ്റ്റിന്‍ സലീമാണ് പുറത്തുവിട്ടത്. ഈ ദൃശ്യങ്ങള്‍ സഹിതം ഡി.ജി.പി. ഉള്‍പ്പെടെയുള്ളവര്‍ക്കും ഇയാള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് …
Read More »ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവം; മുഖ്യപ്രതി പി ജി ജോസഫിന് ജാമ്യം
നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുഖ്യപ്രതി പി ജി ജോസഫിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസഫ് ആയിരുന്നു ജോജുവിന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 37,500 രൂപയും 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവുമാണ് ഉപാധി. കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള മറ്റ് ഏഴ് പ്രതികള്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
Read More »പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്‌ന’ പുരസ്ക്കാരം…
കന്നട നടന്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗളൂരു പാലസ് മൈതാനിയില്‍ ചൊവ്വാഴ്ച നടന്ന’പുനീത് നമന’ അനുസ്മരണ ചടങ്ങിലായിരുന്നു പ്രഖ്യാപനം. പിന്നീട് ട്വിറ്ററിലൂടെയും ബൊമ്മെ ഇക്കാര്യം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ നിരവധി ആരാധകരും രാഷ്ട്രിയ പ്രവര്‍ത്തകരും സിനിമാ താരങ്ങളും പങ്കെടുത്തിരുന്നു. …
Read More »ഈ സംസ്ഥാനത്ത് ഇനി മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങിയാല്‍ മതി, ഭക്ഷണശാലകളിലും മദ്യം കുപ്പിയില്‍ വിളമ്ബും…
ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ മദ്യവില്‍പന പൂര്‍ണമായും സ്വകാര്യ മേഖലയിലേക്ക് മാറി. നഗരത്തില്‍ മുക്കിലും മൂലയിലും പ്രവര്‍ത്തിച്ചിരുന്ന മദ്യഷോപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ വില്‍പന കേന്ദ്രങ്ങള്‍. 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോപ്പുകള്‍ പൂര്‍ണമായും എയര്‍ കണ്ടിഷന്‍ ചെയ്തതും സി സി ടി വി ഘടിപ്പിച്ചതുമാണ്. ഷോപ്പിംഗ് മാളുകളിലേതുപോലെ ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കാം. സൂപ്പര്‍ പ്രീമിയം ഷോപ്പുകളില്‍ മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങുന്നതിനുള്ള സൗകര്യവും …
Read More »പാലായില്‍ നേരിയ ഭൂമികുലുക്കം…
പാലായില്‍ നേരിയ ഭൂമികുലുക്കം. ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം എന്നിവിടങ്ങളില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മീനച്ചില്‍ താലൂക്കില്‍ പൂവരണി വില്ലേജില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഭൂമിയ്ക്കടിയില്‍നിന്ന് മുഴക്കം കേട്ടതായി പൂവരണി വില്ലേജ് ഓഫിസര്‍ അറിയിച്ചു. എന്നാല്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപോര്‍ടു ചെയ്തിട്ടില്ല. ഭൂമി കുലുക്കം അനുഭവപ്പെട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും അല്‍പസമയം മാത്രമേ കുലുക്കം അനുഭവപ്പെട്ടുള്ളൂ.
Read More »നടി കെപിഎസി ലളിതയുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു; തീരുമാനം മന്ത്രിസഭാ യോഗത്തില്‍…
കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് വിദ്ധഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതക്ക് ചികിത്സയ്ക്ക് ചിലവാകുന്ന തുക അനുവദിക്കാന്‍ ഇന്നു ചേര്‍ന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നടി ഏതാനും ആഴ്‌ചകളായി അസുഖബാധിതയായി തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുറച്ചു നാളുകളായി നടി അസുഖ ബാധിതയായിരുന്നെന്ന് ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അന്തരിച്ച കേരളത്തിലെ ഏറ്റവും ജനപ്രിയ സംവിധായകരിലൊരാളായ ഭരതന്‍റെ ഭാര്യയാണ് …
Read More »മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക് ഷോ നിർത്തുന്നു…
ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നു. നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതത്തിനാണ് അവസാനമാകുന്നത്. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാജിക് ഷോ അതിന്റെ പൂർണതയിലേക്ക് എത്തിക്കാൻ നീണ്ട ഗവേഷണവും പരിശ്രമവുമാണ് ആവശ്യം. എന്നാലിപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല. പ്രൊഫഷണൽ …
Read More »ശ്രീലങ്കന്‍ ഡോണിന്റെ മരണം ഹൃദയാഘാതം മൂലമല്ല ? യുവതി വിഷം കൊടുത്തു കൊന്നതെന്ന് സൂചന…
കോയമ്ബത്തൂരില്‍ ശ്രീലങ്കന്‍ ഡോണ്‍ അംഗോഡ ലോക്കയുടെ മരണത്തില്‍ ദുരൂഹത. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന അമാനി തന്‍ജി എന്ന യുവതി ആണ് സംശയനിഴലില്‍ ഉള്ളത്. ഇവര്‍ അംഗോഡയെ വിഷം കൊടുത്തു കൊന്നതാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ചയാളുടെ വിരലുകളുടെയും കാല്‍വിരലുകളുടെയും നഖങ്ങള്‍ നീല നിറത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിഷബാധയെന്ന സംശയം പൊലീസിന് ഉണ്ടായത്. ശ്രീലങ്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടു പ്രകാരം ഇയാളെ പ്രതികാര ദാഹിയായ സ്ത്രീ വിഷം കൊടുത്തു കൊന്നെന്നും കൂടെ താമസിച്ചിരുന്നവര്‍ …
Read More »ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട യുവാവിന്റെ ആത്മഹത്യ; കാമുകന് പിന്നാലെ യുവതിയും അറസ്റ്റിൽ…
ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട യുവാവിന്റെ ആത്മഹത്യയില്‍ ഭാര്യ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നേരത്തെ യുവതിയുടെ കാമുകനായ നെടുമങ്ങാട് സ്വദേശി കെ വിഷ്ണുവിനെയും പൊലീസ് പിടികൂടിയിരുന്നു. ശ്രീകാര്യം മടത്തുനടയിൽ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്. ഒളിവിൽ പോയ വിഷ്ണുവും ശിവപ്രസാദിന്റെ ഭാര്യയും പാലക്കാട് ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇവരെ പറ്റി വിവരം ലഭിച്ചതോടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് വിഷ്ണു. …
Read More »അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍; ലൂസിഫറെ മറികടന്ന് കുറുപ്പിന്റെ തേരോട്ടം; ഇനി തിയേറ്ററിന് കരുത്താകാന്‍ കാവല്‍…
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ‘കുറുപ്പ്’ അന്‍പത് കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. മോഹന്‍ലാലിന്റെ അറബിക്കടലിന്റെ സിംഹവും നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇതിനിടെ സുരേഷ് ഗോപിയുടെ കാവലും എത്തും. എല്ലാം കൂടിയാകുമ്ബോള്‍ ക്രിസ്മസില്‍ മലയാള സിനിമ പുത്തന്‍ ഉണര്‍വ്വിലാകും. മലയാള സിനിമ ഒടിടിയിലേക്ക് കൂടുമാറുമെന്ന ആശങ്കയും ഇതോടെ മാറുകയാണ്. ‘കുറുപ്പി’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY