Breaking News

ശ്രീലങ്കന്‍ ഡോണിന്റെ മരണം ഹൃദയാഘാതം മൂലമല്ല ? യുവതി വിഷം കൊടുത്തു കൊന്നതെന്ന് സൂചന…

കോയമ്ബത്തൂരില്‍ ശ്രീലങ്കന്‍ ഡോണ്‍ അംഗോഡ ലോക്കയുടെ മരണത്തില്‍ ദുരൂഹത. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന അമാനി തന്‍ജി എന്ന യുവതി ആണ് സംശയനിഴലില്‍ ഉള്ളത്. ഇവര്‍ അംഗോഡയെ വിഷം കൊടുത്തു കൊന്നതാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ചയാളുടെ വിരലുകളുടെയും കാല്‍വിരലുകളുടെയും നഖങ്ങള്‍ നീല നിറത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിഷബാധയെന്ന സംശയം പൊലീസിന് ഉണ്ടായത്.

ശ്രീലങ്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടു പ്രകാരം ഇയാളെ പ്രതികാര ദാഹിയായ സ്ത്രീ വിഷം കൊടുത്തു കൊന്നെന്നും കൂടെ താമസിച്ചിരുന്നവര്‍ ആണെന്നുമാണ്. ശ്രീലങ്കന്‍ ഇന്റലിജന്‍സിനെ ഉദ്ധരിച്ച്‌ ഒരു സംഘം ലോക്കിനെ എതിര്‍ത്തതായി പത്രങ്ങളിലും വാര്‍ത്ത വന്നിരുന്നു. ഈ സംഘത്തിന്റെ

നിര്‍ദ്ദേശ പ്രകാരം യുവതി ഇയാള്‍ക്ക് വിഷം കൊടുക്കുകയായിരുന്നു എന്നാണ് സൂചന. ഹൃദയാഘാതം സംഭവിച്ച്‌ ജൂലൈ 3 ന് ലോക്ക മരിച്ചുവെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മധുരയിലെ ശ്‌മശാനത്തില്‍ കൊണ്ടുപോയി സംസ്കരിച്ചു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. കേസ് അന്വേഷിക്കുന്ന സിബി-സിഐഡി മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് – തന്‍ജി, ശിവകാമി സുന്ദരി, ധ്യാനേശ്വരന്‍ എന്നിവരെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …