Breaking News

ഭാര്യയു‌ടെ അശ്ലീല വീഡിയോ കണ്ട യുവാവിന്റെ ആത്മഹത്യ; കാമുകന് പിന്നാലെ യുവതിയും അറസ്റ്റിൽ…

ഭാര്യയു‌ടെ അശ്ലീല വീഡിയോ കണ്ട യുവാവിന്റെ ആത്മഹത്യയില്‍ ഭാര്യ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നേരത്തെ യുവതിയുടെ കാമുകനായ നെ‌ടുമങ്ങാട് സ്വദേശി കെ വിഷ്ണുവിനെയും പൊലീസ് പിടികൂടിയിരുന്നു. ശ്രീകാര്യം മടത്തുനടയിൽ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്.

ഒളിവിൽ പോയ വിഷ്ണുവും ശിവപ്രസാദിന്റെ ഭാര്യയും പാലക്കാ‌ട് ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇവരെ പറ്റി വിവരം ലഭിച്ചതോടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് വിഷ്ണു. ഒന്നാം പ്രതിയായ യുവതി വീ‌ട്ടിലില്ലാതിരുന്നതിനാല്‍ അന്ന് അറസ്റ്റ് ചെയ്യാനായില്ലായിരുന്നു.

2019 സെപ്റ്റംബർ എട്ടിനാണ് വിളപ്പിൽശാല പറ്റുമ്മേൽക്കോണം ചാക്കിയോ‌ടുള്ള വീട്ടിൽ ഡ്രൈവറായ കെ ശിവപ്രസാദിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ​ഗ്യാസ് ഏജൻസിയിൽ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യയും അവി‌ടത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവും തമ്മിൽ ഇഷ്ടത്തിലായിരുന്നു.

ബന്ധുവെന്ന പേരിൽ വിഷ്ണു ശിവപ്രസാദിന്റെ വീട്ടിൽ വരാറുമുണ്ടായിരുന്നു. വിഷ്ണുവും ഭാര്യയും തമ്മിലുള്ള അശ്ലീല വീഡിയോ ശിവപ്രസാദ് കണ്ടെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. ശിവപ്രസാദ് തൂങ്ങി മരിച്ച ചുവരിൽ വിഷ്ണുവാണ് ആത്മഹത്യക്ക് കാരണമെന്ന് എഴുതി വെച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …