സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ ഒമ്ബതാം തിയ്യതി വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി 15 ശതമാനത്തില്‍ നിലനിന്നാല്‍ മാത്രമേ ലോക്ഡൌണ്‍ എടുത്ത് കളയുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഒരു ദിവസം മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിലെത്തിയത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന …
Read More »കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റിലയന്‍സ്…
കോവിഡ് കവര്‍ന്ന ജീവനക്കാരുടെ കുടുംബത്തിന് കൈത്താങ്ങായി റിലയന്‍സ്. ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ഉള്‍പ്പടെയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീ കെയര്‍ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയില്‍ മരണമടഞ്ഞ ജീവനക്കാരന്‍ അവസാനമായി വാങ്ങിയ മാസ ശമ്ബളം ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷം കൂടി നല്‍കും. റിലയന്‍സ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ നിത അംബാനിയും ഇക്കാര്യം അറിയിച്ചത്. …
Read More »കാലവര്‍ഷം ; കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്…
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വരുന്ന രണ്ടു ദിവസങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം സംസ്ഥാനത്ത് തെക്കന്‍ ഭാഗങ്ങളില്‍ കാലവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആദ്യ ഒരാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നില്ലെന്നും തീവ്രമഴ ദിനങ്ങള്‍ ഉണ്ടാകുമോ എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ലെന്നും കാലാവസ്ഥ വകുപ്പ് …
Read More »വാഹനത്തിനിടയില്‍പ്പെട്ട് നായക്കുട്ടി ചത്തു: അബദ്ധത്തില്‍ സംഭവിച്ച തെറ്റിന് പ്രായശ്ചിത്തമായി വീട് വച്ച് നല്‍കാനൊരുങ്ങി യുവാവ്…
തന്റെ വാഹനമിടിച്ച് നായക്കുട്ടി ചത്ത സംഭവത്തില്‍ പ്രായശ്ചിത്തമായി വീട് വച്ച് നല്‍കാനൊരുങ്ങി യുവാവ്. കൊളാരിക്കുണ്ട് ഖാസിം എന്ന പ്രവാസി വ്യവസായിയാണ് തന്റെ തെറ്റിന് പകരമായി നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ 27-ന് അരീക്കോട് ബസ് സ്റ്റാന്റിന് സമീപത്താണ് ഖാസിം ഓടിച്ച വാഹനത്തിനടയില്‍പ്പെട്ട് തെരുവുനായക്കുട്ടി ചത്തത്. സംഭവം അറിയാതെ വാഹനയുടമ കാറോടിച്ച് പോയിരുന്നു. എന്നാല്‍ സംഭവം കണ്ട അരീക്കോട് പത്തനാപുരം സ്വദേശി അമല്‍ അബ്ദുള്ള ഫേസ്ബുക്കില്‍ …
Read More »കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച് ഇപ്പോഴും അജ്ഞാതം; വരാനിരിക്കുന്നത് വലിയ മഹാമാരി ; ശാസ്ത്രലോകത്തിന്റെ വലിയ മുന്നറിയിപ്പ്…
കൊവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ട് രണ്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്ബോഴും അതിന് കാരണമായ വൈറസിന്റെ ഉത്പ്പത്തിയെ കുറിച്ച് ഇന്നും അജ്ഞാതമായി തുടരുന്നു. വൈറസ് ഇപ്പോഴും ലോകത്തിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച് ഇനിയും ആധികാരികമായ ഒരു വിവരവും നല്‍കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല എന്നതു തന്നെ ഇതിനു കാരണം. ഇതേ കുറിച്ചുള്ള വിവര ശേഖരണത്തിനായി ചൈന സഹകരിക്കുന്നില്ല. കൊവിഡ് 19 നെകുറിച്ച് വ്യക്തമായ …
Read More »കുഴല്‍പ്പണവുമായി ബിജെപിക്ക് ബന്ധമില്ല; ആരോപണം നിഷേധിച്ച് കെ സുരേന്ദ്രന്‍…
ബിജെപിക്ക് കൊടകര കുഴല്‍പ്പണകേസുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതു സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്നത് കുപ്രചരണങ്ങളാണ്. സി കെ ജാനുവിനെ പറ്റിയുള്ള ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്ന ആരോപണങ്ങളാണെന്നും താന്‍ പണം നല്‍കിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആസൂത്രിതവും രാഷ്ട്രീയപ്രേരിതവുമായ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്ത് ഉദ്ദേശിച്ചായാലും ഒന്നും നടക്കാന്‍ പോകുന്നില്ല എന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലൊക്കെ കൃത്യമായി അന്വേഷണം നടക്കും’. …
Read More »അഭിഭാഷകരേയും ക്ലര്‍ക്കുമാരെയും വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണം; ഹൈക്കോടതി…
സംസ്ഥാനത്ത് അഭിഭാഷകരേയും അവരുടെ ക്ലര്‍ക്കുമാരെയും വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. നിലവില്‍ ഹൈക്കോടതിയുടെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നത് ഫലപ്രദമല്ലെന്ന് കോടതി നിരീക്ഷിച്ചു. അഭിഭാഷകരെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മുന്‍ഗണന പട്ടിക പുതുക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. പത്ത് ദിവസത്തിനകം നടപടികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസ് വരെയുള്ളവരുടെ മുന്‍ഗണനാ പട്ടികയില്‍ 11 വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി …
Read More »ഭര്‍ത്താവിനെ കൊലപ്പെടുത്തി 3 കഷ്ണമാക്കി വീട്ടിലെ അടുക്കളിയില്‍ കുഴിച്ചിട്ട സംഭവം; 27കാരിയും കാമുകനും അറസ്റ്റില്‍
ഭര്‍ത്താവിനെ കൊലപ്പെടുത്തി മൂന്ന് കഷ്ണമാക്കി വീട്ടിലെ അടുക്കളിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ 27കാരിയായ യുവതിയും കാമുകനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ റയീസ് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ ആറ് വയസുള്ള മകള്‍ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ പെണ്‍കുട്ടിയാണ് സംഭവങ്ങള്‍ വെളിപ്പെടുത്തിയത്. സംഭവത്തില്‍ റയീസിന്റെ ഭാര്യ ഷാഹിദയേയും കാമുകന്‍ അനികേത് എന്ന അമിത് മിശ്രയേയും കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഷഹീദ താമസിച്ച …
Read More »ഇന്ത്യന്‍ ജനസംഖ്യയും കൊറോണയും തമ്മില്‍ ബന്ധപ്പെടുത്തി സന്തോഷ് പണ്ഡിറ്റിന്റെ സാമൂഹിക നിരീക്ഷണം…
രാജ്യത്തു ജനസംഖ്യ നിയന്ത്രിക്കണമെന്ന അഭിപ്രായവുമായി സന്തോഷ് പണ്ഡിറ്റ്. ജനസംഖ്യ കുറച്ചാല്‍ ഓരോ കുടുംബവും കൂടുതലായി സാമ്ബത്തിക പുരോഗതി കൈവരിക്കും, ഇന്നത്തെ കാലത്തു ഒരു കുട്ടി ജനിച്ചു നല്ല ഭക്ഷണവും , വിദ്യാഭ്യാസവും കൊടുക്കുവാന്‍ വലിയ സാമ്ബത്തികം ചിലവല്ലേ. ചിന്തിക്കു. (അല്ലെങ്കില്‍ വളരെ കഴിവുള്ള, സമൂഹത്തിനു , രാജ്യത്തിന് വളരെ ഗുണംചെയ്യുന്ന മക്കളാകണം. ഇത് വെറുതെ പേരിനു മാത്രം ജീവിക്കുന്ന മക്കള്‍ കുറെ ഉള്ളത് കൊണ്ട് വീട്ടുകാര്‍ക്കോ , നാട്ടുകാര്‍ക്കോ , …
Read More »കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തി ; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…
കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത മഴ കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More »