Breaking News

ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമായി തന്നെ തുടരും…

പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമായി തുടരുമെന്ന് അറിയിച്ചു . നിയമം പരിഷ്‌കരിച്ച്‌ സിവില്‍ കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും.

പിഴ പണമായി ഈടാക്കി ജയില്‍ശിക്ഷ ഒഴിവാക്കാനായിരുന്നു നിയമത്തില്‍ ഭേദഗതികൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നത്. നിലവിലുള്ള ചട്ടം തുടരണമെന്ന് നിരവധി കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതു പരിഗണിച്ചാണ് നിയമഭേഗതി സര്‍ക്കാര്‍ വേണ്ടെന്നു

വെയ്ക്കുന്നത്. സിവില്‍ കേസില്‍ ഉള്‍പ്പെടുത്തിയാല്‍ ഗൗരവം നഷ്ടപ്പെടുമെന്നും ചെക്കുമായി ബന്ധപ്പെട്ട സാമ്ബത്തിക പ്രതിബദ്ധത നഷ്ടപ്പെടുമെന്നുമാണ് വിലയിരുത്തല്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍,

ബാങ്കിങ് റെഗുലേഷന്‍ ആക്‌ട്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്‌ട്, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്‌ട് എന്നിവ ഉള്‍പ്പടെയുള്ള നിമയങ്ങളിലെ പരിഷ്‌കരിക്കുന്നതിന് ധനസേവന വകുപ്പ് നേരത്തെ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടിയിരുന്നു.

നടപടികളിലെ ചെറിയ വീഴ്ചകളും മറ്റും പരിഗണിച്ച്‌ വ്യാപാരികളെ കുറ്റവാളികളായി ചിത്രീകരിക്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു നിയമ ഭേദഗതിയുടെ ലക്ഷ്യം. എന്നാല്‍

സുപ്രീം കോടതി നിയമിച്ച സമിതിയുടെ അഭിപ്രായം തേടിയ ശേഷം മാത്രമായിരിക്കും ഇതു സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …