കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യത്തിന് ആശങ്കയായി മരണങ്ങളിലുള്ള വര്‍ധനവ്. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2,67,334 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 3,89,851 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഇതുവരെ 2,54,96,330 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,19,86,363 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 2,83,248 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 32,26,719 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 18,58,09,302 പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read More »നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2879 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 9043 പേര്‍…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2879 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1550 പേരാണ്. 1392 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9043 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 68 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 365, 18, 13 തിരുവനന്തപുരം റൂറല്‍ – 166, …
Read More »പൊതുവിദ്യാലങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച മുതല്‍…
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ഓണ്‍ലൈനായി ബുധനാഴ്ച ആരംഭിക്കും. ഇത് സംബന്ധിച്ച വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ വിവരിച്ചുള്ള സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജിവന്‍ബാബു സ്‌കൂളുകള്‍ക്ക് നല്‍കി. വിദ്യാഭ്യാസ അവകാശനിയപ്രകാരം എട്ടു വരെയുള്ള ക്ലാസുകളിലേക്കും പുതുതായി പ്രവേശനം ലഭിക്കും. പുതുതായി സ്‌കൂളില്‍ ചേരാന്‍ രക്ഷിതാക്കള്‍ക്ക് സമ്ബൂര്‍ണ പോര്‍ട്ടലില്‍ (sampoorna.kite.kerala.gov.in) സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഉപയോഗിക്കാനാകുന്നില്ലെങ്കില്‍ പ്രധാനാധ്യാപകര്‍ക്ക് ഫോണ്‍ മുഖേനയും രക്ഷിതാക്കളെ വിളിച്ച് വിദ്യാര്‍ഥികളുടെ …
Read More »വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് അംഗീകരിക്കാനാവില്ല; ഹൈകോടതി
ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സമൂഹികപരമായും ധാര്‍മികപരമായും അംഗീകരിക്കാനാകാത്തതാണെന്ന് പഞ്ചാബ് – ഹരിയാന ഹൈകോടതി. സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നും നാടുവിട്ട കമിതാക്കള്‍ നല്‍കിയ ഹർജിയില്‍ ജസ്റ്റിസ് എച്ച്.എസ് മദാനിന്റേതാണ് വിധി. നിലവില്‍ ഒരുമിച്ച് കഴിയുകയാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നും താണ്‍ തരണ്‍ ജില്ലയില്‍ നിന്നുള്ള 22കാരനായ ഗുര്‍വീന്ദര്‍ സിങ്ങും 19കാരിയായ ഗുല്‍സാ കുമാരിയും സമര്‍പ്പിച്ച ഹർജിയില്‍ പറയുന്നു. യുവതിയുടെ വീട്ടുകാര്‍ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും അതിനാല്‍ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും ഹർജിയില്‍ …
Read More »കാട്ടുപോത്ത് ആക്രമിച്ചു; യുവാവിന് ദാരുണാന്ത്യം…
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മലപ്പുറം കരുവാരകുണ്ട് തരിശ് കുണ്ടോടയിലാണ് സംഭവം. തരിശ് വാലയില്‍ ഷാജിയാണ് കാട്ടുപ്പോത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. 43 വയസായിരുന്നു. പോത്തിനെ വിരട്ടിയോടിക്കാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഷാജിയെ പോത്ത് ആക്രമിക്കുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടന്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാഴ്ച്ച മുന്‍പാണ് ഷാജി ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടിലെത്തുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാര്‍ ബഹളം വെച്ചാണ് പോത്തിനെ കാട്ടിലേയ്ക്ക് തുരത്തിയോടിച്ചത്.
Read More »ആശങ്ക ഒഴിയാതെ കേരളം; സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കൂടി രോഗബാധ; 97 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു…
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6612 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45,926 പേര്‍ രോഗമുക്തി നേടി. മലപ്പുറം 4320 എറണാകുളം 3517 തിരുവനന്തപുരം 3355 കൊല്ലം 3323 പാലക്കാട് 3105 കോഴിക്കോട് 2474 ആലപ്പുഴ 2353 തൃശൂര്‍ …
Read More »സത്യ പ്രതിജ്ഞാ ചടങ്ങില്‍ 500 പേര്‍ എന്നത് എല്ലാവരെയും ഞെട്ടിക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്; പാര്‍വതി
സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. സമ്മേളിക്കുന്നത് ഒഴിവാക്കി സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്തണമെന്ന് പാര്‍വതി ആവശ്യപ്പെട്ടു. ”സത്യപ്രതിജ്ഞക്ക് അഞ്ഞൂറോളം പേര്‍ എന്നത് വലിയ സംഖ്യയല്ലെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ അത് ഗുരുതരമായ തെറ്റാണ്. പ്രത്യേകിച്ചും മറ്റു സൗകര്യമുള്ളപ്പോള്‍” പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. ”കൊവിഡ് പ്രതിരോധത്തിനായും കൊവിഡ് പോരാളികള്‍ക്കായും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. …
Read More »ഗുസ്തിതാരം സുശീല്‍ കുമാറിനെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം…
കൊലപാതകക്കേസില്‍ ഒളിവില്‍ പോയ ഗുസ്തി താരം സുശീല്‍ കുമാറിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. കേസിലെ മറ്റൊരു പ്രതിയായ അജയ്‍യെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചു. ഗുസ്‌തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാമ്ബ്യനായ 23കാരന്‍ സാഗര്‍ ആണ് കൊല്ലപ്പെട്ടത്. മേയ് നാലിന് ന്യൂഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗറിനും കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റത്. ആശുപത്രിയില്‍ വെച്ച് …
Read More »കോവിഡ് കാലത്ത് സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല; പങ്കെടുക്കില്ലന്ന് യു ഡി എഫ്…
ട്രിപ്പിള്‍ ലോക്ക്ഡൗണും കോവിഡ് മാര്‍ഗനിര്‍ദേശംവും കണക്കിലെടുത്ത് പൊതുജനം വീട്ടിലിരിക്കുമ്ബോള്‍ മുഖ്യമന്ത്രിയും നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നാണ് യു ഡി എഫ് തീരുമാനം. പ്രതിപക്ഷ നിരയില്‍ നിന്ന് എംഎല്‍ എമാരോ എംപിമാരോ മറ്റ് നേതാക്കളോ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്ബോള്‍ സത്യപ്രതിജ്ഞ മാമാങ്കം …
Read More »കര്‍ഷകര്‍ മെയ് 26ന് കരിദിനം ആചരിക്കും…
ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകസമരം ആറ് മാസം പിന്നിടുന്ന മെയ് 26 കരിദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. കരിദിനാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ഒട്ടാകെ മോദി സര്‍ക്കാരിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കും. ഒരു ഇടവേളയ്ക്ക് ശേഷം കാര്‍ഷികനിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപക സമരപരിപാടികള്‍ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകരുടെ സമരം ഈ മാസം 26 ന് ആറ് മാസം പിന്നിടുകയാണ്. കൂടാതെ മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികവും. ഈ സാഹചര്യത്തിലാണ് …
Read More »