Breaking News

പൊതുവിദ്യാലങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച മുതല്‍…

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ഓണ്‍ലൈനായി ബുധനാഴ്ച ആരംഭിക്കും. ഇത് സംബന്ധിച്ച വിശദ

മാര്‍ഗനിര്‍ദേശങ്ങള്‍ വിവരിച്ചുള്ള സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജിവന്‍ബാബു സ്‌കൂളുകള്‍ക്ക് നല്‍കി.

വിദ്യാഭ്യാസ അവകാശനിയപ്രകാരം എട്ടു വരെയുള്ള ക്ലാസുകളിലേക്കും പുതുതായി പ്രവേശനം ലഭിക്കും. പുതുതായി സ്‌കൂളില്‍ ചേരാന്‍ രക്ഷിതാക്കള്‍ക്ക് സമ്ബൂര്‍ണ പോര്‍ട്ടലില്‍

(sampoorna.kite.kerala.gov.in) സൗകര്യം ഒരുക്കിയിട്ടുണ്ട്.  ഈ സൗകര്യം ഉപയോഗിക്കാനാകുന്നില്ലെങ്കില്‍ പ്രധാനാധ്യാപകര്‍ക്ക് ഫോണ്‍ മുഖേനയും രക്ഷിതാക്കളെ വിളിച്ച്‌ വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാം.

അനുബന്ധരേഖകളും മറ്റ് വിശദാംശങ്ങളും ലോക്ഡൗണ്‍ പിന്‍ലിച്ചശേഷം സ്‌കൂളുകളിലെത്തിച്ചാല്‍ മതി. ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷവും കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാം.

ഇതര സംസ്ഥാനങ്ങള്‍, വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് തിരികെ എത്തിയ കുടുംബങ്ങളിലെ കുട്ടികളെ രേഖകളുടെ കുറവ് ഉണ്ടെങ്കിലും സ്‌കൂളില്‍ ചേര്‍ക്കണം.

സ്‌കൂള്‍ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടി സിക്ക് ഉള്ള അപേക്ഷയും ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും വിദ്യാഭ്യാസ അവകാശ

നിയമത്തിന്റെ അടിസ്ഥാനത്തിലും ഒമ്ബതാം ക്ലാസുകാരെ  നിലവിലെ പ്രത്യേക സാഹചര്യത്തിന്റെ അടിസ്ഥാനത്തിലും തൊട്ടടുത്ത ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കണം.

സ്ഥാനക്കയറ്റ നടപടികള്‍ ക്ലാസ് അധ്യാപകര്‍ വീടുകളിലിരുന്ന് (വര്‍ക്ക് ഫ്രം ഹോം സാധ്യത പ്രയോജനപ്പെടുത്തി) 25നകം പൂര്‍ത്തീകരിക്കണം.

പുതിയ ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തുന്ന വിദ്യാര്‍ഥികളെ മുഴുവന്‍ അതത് ക്ലാസ് ടീച്ചര്‍മാര്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് കുട്ടികളുടെ വൈകാരിക പാശ്ചാത്തലം, അക്കാദമിക നില എന്നിവ സംബന്ധിച്ച്‌ വിശദമായി സംസാരിക്കണം.

ഡിജിറ്റല്‍ ക്ലാസുകളിലൂടെ നടത്തിയ പഠന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം. മെയ് 30നകം ഈ പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ പൂര്‍ത്തിയാക്കണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനാധ്യാപകര്‍ക്ക് നല്‍കണം.

അവര്‍ ബന്ധപ്പെട്ട ഉപജില്ല/ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. തുടര്‍ന്ന് ഇവ ഉപഡയറക്ടര്‍മാര്‍ മുഖാന്തിരം ഇ മെയില്‍ വഴി ([email protected]) പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് അയയ്ക്കണം. സ്‌കൂളുകളില്‍നിന്ന് നേരിട്ട് അയയ്ക്കരുത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …