സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 200 രൂപയാണ്. ഇതോടെ പവന് 35,920 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപകൂടി 4,490 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Read More »‘ഞാനടക്കം നിരവധിപേര്‍ക്ക് പ്രചോദനമായതിന് നന്ദി’; നന്ദു മഹാദേവുടെ മരണത്തില്‍ അനുശോചിച്ച് മഞ്ജു വാര്യര്‍…
കാന്‍സറിനോട് പൊരുതാന്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമായ നന്ദു മഹാദേവുടെ മരണത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ച് ലേഡ് സൂപ്പർസ്റ്റാർ മഞ്ജു വാര്യര്‍. കാന്‍സറുമായുള്ള പോരാട്ടത്തെ ചിരിച്ചുകൊണ്ട് നേരിട്ട ഇരുപത്തിയേഴുകാരന്‍ നന്ദു മഹാദേവ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. “നിത്യശാന്തി നേരുന്നു, നന്ദൂ. കേരള കാന്‍ കാമ്ബയിനിന്റെ ഭാഗമായി നിനക്കൊപ്പം സമയം ചെലവഴിക്കാനായത് ഒരു ബഹുമതിയായി കരുതുന്നു. ഞാനടക്കം നിരവധിപേര്‍ക്ക് പ്രചോദനമായതിന് നന്ദി,” മഞ്ജുവാര്യര്‍ കുറിച്ചു. ആയിരക്കണക്കിന് അര്‍ബുദ ബാധിതര്‍ക്ക് പ്രതീക്ഷ പകരുന്ന അതിജീവനം – കാന്‍സര്‍ …
Read More »ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും; കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ഒമ്ബത് ജില്ലകളില്‍ റെഡ് അലര്‍ട്ട്…
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു അതിശക്ത ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ വ്യാപകമായി അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ ഒമ്ബത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, …
Read More »കോവിഡിന് പിന്നാലെ വെള്ളപ്പൊക്ക ഭീതിയിൽ ജനങ്ങൾ; ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍ ഭാഗത്ത് 2000 ത്തിലധികം വീടുകള്‍ വെള്ളത്തില്‍…
സംസ്ഥാനത്തെ കനത്ത മഴയിൽ ചങ്ങനാശ്ശേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍. രണ്ടുദിവസം തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കൈത്തോടുകള്‍ നിറഞ്ഞുകവിഞ്ഞൊഴുകി കുറിച്ചി, വാഴപ്പള്ളി, പായിപ്പാട് പഞ്ചായത്തുകളിലെയും ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖലയിലെയും താഴ്ന്ന പ്രദേശങ്ങിലുള്ള രണ്ടായിരത്തോളം വീടുകളില്‍ വെള്ളം കയറി. മഴ ശക്തമായി തുടര്‍ന്നാല്‍ വീണ്ടുമൊരു വെള്ളപ്പൊക്ക ഭീഷണി നേരിടേണ്ടിവരുമെന്ന ഭീതിയിലാണ് ജനങ്ങള്‍. കോവിഡ് വിതച്ച ആശങ്കക്കു പിന്നാലെയാണ് വെള്ളപ്പൊക്ക ഭീതിയും ജനങ്ങളെ ദുരിതത്തിലാക്കിയത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിയുക്ത എം.എല്‍.എ അഡ്വ. …
Read More »സ്വര്‍ണവിലയിൽ ഇന്ന് വൻ വർധനവ്; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം…
തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വർധിച്ചു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 35,720 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4465 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ച എണ്‍പതു രൂപ ഉയര്‍ന്ന പവന്‍ വില …
Read More »ആശുപത്രിയില്‍ പീഡനത്തിന് ഇരയായ 43കാരിയായ കോവിഡ് രോഗി മരണത്തിനു കീഴടങ്ങി…
ആശുപത്രിയില്‍ പീഡനത്തിന് ഇരയായ 43കാരിയായ കോവിഡ് രോഗി മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ പുരുഷ നഴ്സ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചത്. ഒരു മാസം മുന്‍പാണ് സംഭവം നടന്നത്. അതേസമയം, വ്യാഴാഴ്ചയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. കോവിഡ് ബാധിച്ച് ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികിത്സയില്‍ കഴിയവെയാണ് സ്ത്രീ പീഡനത്തിന് ഇരയായത്. തുടര്‍ന്ന് ഇവര്‍ സംഭവത്തെക്കുറിച്ച് ഡോക്ടറോട് പറഞ്ഞു. പിന്നീട് …
Read More »പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്ക് രോഗം…
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4000 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 2,40,46,809 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,00,79,599 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,44,776 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 37,04,893 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,62,317 പേരുടെ ജീവന്‍ ഇതുവരെ …
Read More »ഡിസംബറോടെ രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍; അഞ്ച് മാസത്തിനുള്ളില്‍ 216 കോടി ഡോസ് ഇന്ത്യയില്‍ നിര്‍മിക്കും…
216 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടയില്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്യുമെന്ന് നീതി ആയോഗ്. വിവിധ കോവിഡ് വാക്‌സിനുകളുടെ നിര്‍മാണവും വിതരണവുമാണ് ഇക്കാലയളവില്‍ ലക്ഷ്യമിടുന്നതെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ വ്യക്തമാക്കി. പൂര്‍ണമായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയായിരിക്കും വാക്സിന്‍ നിര്‍മിക്കുകയെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിന്‍ നിര്‍മാതാക്കളുമായും ഇന്ത്യ …
Read More »അതിര്‍ത്തിയില്‍ ഈദ് ഉല്‍ ഫിത്തര്‍ ആഘോഷിച്ച് ഇന്ത്യ-പാക് സൈനികര്‍
അതിര്‍ത്തിയില്‍ ഈദ് ഉല്‍ ഫിത്തര്‍ ആഘോഷിച്ച് ഇന്ത്യ-പാക് സൈനികര്‍. നിയന്ത്രണ രേഖയില്‍ മധുരം കൈമാറിയാണ് സൈനികര്‍ പെരുന്നാള്‍ ആഘോഷിച്ചത്. ഈദ്, ഹോളി, ദീപാവലി എന്നിവ അതിര്‍ത്തിയില്‍ ആഘോഷിക്കാന്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് ഉന്നത തല വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സൈനികരുമായി ചര്‍ച്ചകളും നടത്തിയിരുന്നു. താങ്ക്ധാറിലും, ഉറിയിലുമാണ് സൈനികര്‍ ആഘോഷങ്ങളുടെ ഭാഗമായി മധുരം കൈമാറിയത്.
Read More »തീരമേഖലകളില്‍ വന്‍ നാശനഷ്ടം; ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം, തിരുവനന്തപുരത്തും കോഴിക്കോടും വീടുകളില്‍ വെള്ളം കയറി
മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും നിരവധി വീടുകളില്‍ വെളളം കയറി. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ ആളുകളെ ക്യാമ്ബുകളിലേക്ക് മാറ്റി. ആലപ്പുഴയുടെ തീരമേഖലയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന വീടുകളിലും പരിസരങ്ങളിലും വെള്ളം കയറി. പുലിമുട്ടോട് കൂടിയ കടല്‍ഭിത്തി നിര്‍മ്മാണം കടലാസിലൊതുങ്ങിയതാണ് സ്ഥിതി രൂക്ഷമാക്കിയത്. തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. എട്ട് വീടുകളില്‍ വെളളം കയറി. വീടുകളില്‍ കഴിഞ്ഞിരുന്ന …
Read More »