Breaking News

കോ​വി​ഡിന് പി​ന്നാ​ലെ​ വെ​ള്ള​പ്പൊ​ക്ക ഭീ​തിയിൽ ജനങ്ങൾ; ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍ ഭാഗത്ത് 2000 ത്തിലധികം വീടുകള്‍ വെള്ളത്തില്‍…

സംസ്ഥാനത്തെ കനത്ത മഴയിൽ ചങ്ങനാശ്ശേരി താ​ലൂ​ക്കി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍. ര​ണ്ടു​ദി​വ​സം തു​ട​ര്‍ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ കൈ​ത്തോ​ടു​ക​ള്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞൊ​ഴു​കി കു​റി​ച്ചി, വാ​ഴ​പ്പ​ള്ളി, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും

ച​ങ്ങ​നാ​ശ്ശേ​രി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങി​ലു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. മ​ഴ ശ​ക്ത​മാ​യി തു​ട​ര്‍ന്നാ​ല്‍ വീ​ണ്ടു​മൊ​രു വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ള്‍.

കോ​വി​ഡ് വി​ത​ച്ച ആ​ശ​ങ്ക​ക്കു പി​ന്നാ​ലെ​യാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​തി​യും ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​യു​ക്ത എം.​എ​ല്‍.​എ അ​ഡ്വ. ജോ​ബ് മൈ​ക്കി​ള്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി.

താ​ലൂ​ക്കി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ണ്‍ട്രോ​ള്‍ റൂം ​തു​റ​ന്നു. കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ല്ലാം തു​ട​ര്‍ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ വെ​ള്ളം ക​യ​റി. ഒ​ന്ന്, ര​ണ്ട്, അ​ഞ്ച്, ആ​റ്, 16, 17 വാ​ര്‍ഡു​ക​ളി​ലെ ആ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

ഒ​ന്നാം വാ​ര്‍ഡ്, ര​ണ്ടാം വാ​ര്‍ഡി​ലെ മു​ട്ട​ത്തു​ക​ട​വ്, അ​ഞ്ചാം വാ​ര്‍ഡി​ലെ ചേ​ലാ​റ 13 ല​ക്ഷം​വീ​ട്‌ കോ​ള​നി, ആ​റാം വാ​ര്‍ഡി​ലെ ചേ​ല​ച്ചി​റ, 16ാം വാ​ര്‍ഡി​ലെ ചാ​ണ​ക​ക്കു​ഴി, ച​കി​രി, ക​ച്ച​റ​ക​ലു​ങ്ക്, ചാ​മ​ക്കു​ളം

പ്ര​ദേ​ശ​ങ്ങ​ളി​ലും 17ാംവാ​ര്‍ഡി​ലെ കു​ട്ട​ന്‍ചി​റ​മ​റ്റം, വ​ട്ട​ഞ്ചി​റ​കു​ളം, പു​ലി​ക്കു​ഴി​മ​റ്റം, ഐ​ക്ക​ര​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …