Breaking News

കെ.എസ്.ഇ.ബി അഴിമതി: എം.എം മണിയുടെ ബന്ധുക്കള്‍ക്ക് ഭൂമി ലഭിച്ചതില്‍ രേഖകളുണ്ടെന്ന് വി.ഡി. സതീശന്‍

കെ.എസ്.ഇ.ബി അഴിമതി ആരോപണത്തില്‍ മുന്‍ വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.എസ്.ഇ.ബി ഭൂമി കൈമാറ്റത്തിലൂടെ മുന്‍ മന്ത്രി എം.എം മണിയുടെ ബന്ധുക്കള്‍ക്കും ഭൂമി ലഭിച്ചിട്ടുണ്ടെന്നും അത് തെളിയിക്കുന്ന രേഖകളുണ്ടെന്നും സതീശന്‍ ആരോപിച്ചു. നൂറ് കണക്കിന് ഭൂമിയാണ് ചട്ടവിരുദ്ധമായി കൈമാറിയത്. ഇത്തരത്തിലുള്ള അഴിമതിയെ തുടര്‍ന്നാണ്

വൈദ്യുതി ബോര്‍ഡില്‍ സാമ്ബത്തിക പ്രതിസന്ധിയുണ്ടായത്. അതുകൊണ്ട് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച്‌ ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.എസ്.ഇ.ബി ഹൈഡല്‍ ടൂറിസം പദ്ധതിയിലെ ഭൂമി കൈമാറ്റം നിയമവിരുദ്ധമായിട്ടാണെന്ന് റവന്യൂ വകുപ്പ് തന്നെ പറഞ്ഞുവെന്നും ഭൂമി കൈമാറ്റം റദ്ദാക്കി സമഗ്രമായ അന്വേഷണം നടത്താന്‍ തയാറാകണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …