Breaking News

കണ്ണൂരില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവതി പിടിയില്‍, അന്വേഷണം കണ്ണികള്‍ക്ക് പിന്നാലെയെന്ന് പൊലീസ്

വില്‍പ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നുമായി കണ്ണൂരിലെ മൊകേരിയില്‍ യുവതി പിടിയില്‍. മാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ് യുവതി പിടിയിലായത്. മൊകേരിയിലെ നിര്‍മല ടാക്കീസിന് സമീപത്തുനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍

തൊട്ടില്‍പ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന പാലേരി സ്വദേശിനി കുന്നോത്ത് ശരണ്യയില്‍ നിന്നാണ് 740 മില്ലി ഗ്രാം എംഡിഎംഎ പിടികൂടിയത്. ശരണ്യയില്‍ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. മയക്കുമരുന്നിനായെന്ന പേരില്‍ ശരണ്യയെ മൊകേരിയിലേക്ക് വിളിച്ച്‌ വരുത്തുകയായിരുന്നു. ശരണ്യയ്ക്ക് പിന്നിലെ റാക്കറ്റിനെ കണ്ടുപിടിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …