മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നായാട്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്. ഏപ്രില്‍ 8നാണ് ചിത്രം തീയേറ്ററില്‍ എത്തിയത്. ജോജു ജോര്‍ജ് ചിത്രം ജോസഫിന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്ബനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി …
Read More »കൊവിഡ് വ്യാപനം; ഇന്ത്യ ഉള്‍പ്പെടെ 6 ദക്ഷിണേഷ്യന്‍ രാജ്യങ്ങൾക്ക് യാത്രാവിലക്കെര്‍പ്പെടുത്തി മാലിദ്വീപ്…
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാലിദ്വീപിലും യാത്രാവിലക്കെര്‍പ്പെടുത്തി. ഇന്ത്യ ഉള്‍പ്പെടെ 6 ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മറ്റു രാജ്യങ്ങളിലും കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാലാണ് മാലിദ്വീപ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ശ്രീലങ്കയും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മാലിദ്വീപിന്റെ സമ്ബദ് വ്യവസ്ഥയുടെ അടിത്തറ വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കൊവിഡ് രോഗികളില്‍ 15 മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെയാണ് യാത്രാവിലക്കെര്‍പ്പെടുത്താന്‍ മാലിദ്വീപ് നിര്‍ബന്ധിതരായത്. ആരോഗ്യ പ്രവര്‍ത്തകരൊഴികെ …
Read More »രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,62,727 പേര്‍ക്ക് രോഗം…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,37,03,665 ആയി. 3,52,181 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമാവുകയും ചെയ്തു. 1,97,34,823 പേര്‍ ഇതുവരെ രോഗമുക്തി നേടി. 37,10,525 പേരാണ് നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 4,120 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2,58,317 …
Read More »തെരുവുനായ് ആക്രമണത്തിൽ മൂന്ന് വയസുകാരി ഉള്‍പെടെ 8 പേര്‍ക്ക് പരിക്ക്…
നോര്‍ത് കീഴുപറമ്ബില്‍ തെരുവുനായ് ആക്രമണത്തില്‍ മൂന്ന് വയസുകാരി ഉള്‍പെടെ എട്ടുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 10 മണിയോടെ ഇറച്ചി വാങ്ങാന്‍ ഇറങ്ങിയവര്‍ക്കും വീടിന് പുറത്ത് നിന്നവര്‍ക്കും നേരെയാണ് തെരുവുനായുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ ആറുപേര്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും രണ്ടുപേര്‍ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കീഴുപറമ്ബ് പുഴയുടെ അക്കരെയുള്ള വെട്ടുപാറയിലും സമാനമായ രീതിയില്‍ ചൊവ്വാഴ്ച രാത്രി നാലുപേര്‍ക്ക് തെരുവുനായുടെ ആക്രമണമേറ്റിരുന്നു.
Read More »‘സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്’; ഇസ്രായേലിനെ പിന്തുണച്ച് ജോ ബൈഡന്‍
ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന നരനായാട്ടിനെ ന്യായീകരിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചതായും ആക്രമണങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു. ‘ആയിരക്കണക്കിന് റോക്കറ്റുകള്‍ തങ്ങളുടെ നേര്‍ക്ക് പറന്നടുക്കുമ്ബോള്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്, ആക്രമണങ്ങള്‍ക്ക് താമസിയാതെ ഒരു അവസാനമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ -ബൈഡന്‍ പറഞ്ഞു. ഇസ്രായേലിനും പ്രധാനമന്ത്രി നെതന്യാഹുവിനും ഉറച്ച പിന്തുണ ബൈഡന്‍ …
Read More »ലോക്ഡൗണ്‍ നീട്ടുന്നതിന് ഇനിയൊരു മുന്നൊരുക്കം ആവശ്യമില്ല; ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി…
ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ലോക്ഡൗണ്‍ നീട്ടുന്നതിന് ഇനിയൊരു മുന്നൊരുക്കം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് രോഗവ്യാപനം വലിയ രീതിയില്‍ നടക്കുന്നുണ്ട്. പെട്ടെന്നു കുറച്ചുദിവസം കൊണ്ട് കൊവിഡ് മാറില്ല. കുറച്ചു ദിവസം കഴിഞ്ഞാലേ മാറ്റം ഉണ്ടാകൂ. ലോക്ക്ഡൗണില്‍ ഫലം ഇല്ല എന്നു പറയാന്‍ കഴിയില്ല. നല്ല ഫലം ഉണ്ടെന്നാണു സര്‍ക്കാര്‍ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനം കൂടിയ ജില്ലകള്‍ ആറു മുതല്‍ …
Read More »അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത; ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു….
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. കടല്‍ പ്രക്ഷുബ്ദമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, …
Read More »കുതിച്ചുയർന്ന് കോവിഡ്; ഇന്ന് സംസ്ഥാനത്ത് 43,529 പേര്‍ക്ക് രോഗം; 95 മരണം ; 34,600 പേര്‍ക്ക് രോഗമുക്തി….
സംസ്ഥാനത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കണക്കാണ് ഇന്ന് മുഖ്യമന്ത്രി പുറത്തുവിട്ടത്. 43,529 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. മരണങ്ങളുടെ എണ്ണത്തിലും ഇന്ന് കൂടിയ എണ്ണമാണ്. ഇന്ന് മാത്രം 95 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. 95 മരണങ്ങള്‍ കൂടി കോവിഡ് കാരണമാണെന്ന് …
Read More »ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലുള്ള ജില്ലകള്‍ എട്ടാഴ്ച അടച്ചിടണം; ഐസിഎംആര്‍
രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലെന്ന് പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. രോഗബാധ പടരുന്നത് പിടിച്ചു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഐസിഎംആര്‍ ആവശ്യപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമുകളിലുള്ള ജില്ലകള്‍ വരും ദിവസങ്ങളിലും അടച്ചിടണമെന്നാണ് ഐസിഎംആറിന്‍റെ ശിപാര്‍ശ.
Read More »ആശ്വാസ വാര്‍ത്ത; രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നതായ് പഠനം…
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പഠനം. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്‌കൂളിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിലേയും ഗവേഷകര്‍ ചേര്‍ന്ന് വികസിപ്പിച്ച ന്യൂ കേംബ്രിഡ്ജ് സ്‌കൂള്‍ ട്രാക്കറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലു ലക്ഷത്തില്‍ താഴെയാണ്. രാജ്യത്ത് കോവിഡ് കേസുകളുടെ വര്‍ധനവ് അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇപ്പോള്‍ അത് വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്നാണ് ഗവേഷകരുടെ പഠനത്തില്‍ …
Read More »