മുംബൈ: ഹിൻഡൻബർഗ് റിസർച്ചിനെതിരെ നിയമനടപടികളുമായി അദാനി ഗ്രൂപ്പ്. യുഎസിൽ കേസ് നടത്താൻ വാച്ച്ടെൽ എന്ന നിയമ സ്ഥാപനവുമായി ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ. വൻകിട അമേരിക്കൻ കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന കമ്പനിയാണ് വാച്ച്ടെൽ. ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തുവന്നിട്ട് രണ്ടാഴ്ചയായി. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. സംഭവത്തിൽ പല കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് വാച്ച്ടെലുമായി ധാരണയിലെത്തിയ വിവരം പുറത്തുവരുന്നത്. …
Read More »ഗവർണറുടെ വിമാനയാത്രാ ചെലവിന് 30 ലക്ഷം അധികം അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമാനയാത്രാ ചെലവിനായി 30 ലക്ഷം അധിക തുക അനുവദിച്ച് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിൽ അനുവദിച്ച തുക ഇതിനകം ചെലവഴിച്ചതിനാലാണ് അധിക തുക അനുവദിച്ചത്. ഡിസംബർ 30നാണ് ഗവർണറുടെ സെക്രട്ടറി പണം ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇറങ്ങിയത്. സംസ്ഥാനത്ത് കർശന സാമ്പത്തിക നിയന്ത്രണവും അധിക നികുതി വ്യവസ്ഥയും നിലനിൽക്കെയാണ് അധിക തുക ഗവർണർക്ക് അനുവദിച്ചത്. രാജ്ഭവനിലെ താൽക്കാലിക …
Read More »വിനോദയാത്രക്ക് അവധിയെടുത്ത് താലൂക്ക് ഓഫീസ് ജീവനക്കാർ; വിഷയം ഗൗരവമായി കാണുന്നെന്ന് മന്ത്രി
പത്തനംതിട്ട: കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി കോന്നി താലൂക്ക് ഓഫീസിലെ റവന്യു വകുപ്പ് ജീവനക്കാർ. 63 ജീവനക്കാരിൽ 21 പേർ മാത്രമാണ് ഇന്ന് ഓഫീസിലെത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകാതെയാണ് യാത്രയ്ക്ക് പോയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ തഹസിൽദാരെ വിളിച്ച് ക്ഷുഭിതനായി. മൂന്ന് ദിവസത്തെ ഉല്ലാസയാത്രയ്ക്കാണ് ഉദ്യോഗസ്ഥർ പോയതെന്നാണ് വിവരം. നാളെ രണ്ടാം ശനിയാഴ്ചയും അടുത്ത ദിവസം ഞായറാഴ്ചയും ആയതിനാൽ മൂന്ന് …
Read More »ഡോക്യുമെന്ററി വിവാദം; ബിബിസി നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയും ചൂണ്ടിക്കാട്ടി ബിബിസി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഒരു ഡോക്യുമെന്‍ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുകയെന്ന് കോടതി ചോദിച്ചു. ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്‍ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ …
Read More »ശമ്പളം ബുധനാഴ്ചയ്ക്കുള്ളിൽ നൽകണം, ഇല്ലെങ്കിൽ പൂട്ടിക്കോളൂ; കെഎസ്ആർടിസിയോട് ഹൈക്കോടതി
കൊച്ചി: ബുധനാഴ്ചയ്ക്കകം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ശമ്പളം നൽകിയില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. അതേസമയം ബുധനാഴ്ചയോടെ ശമ്പളം നൽകുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് കോടതിയെ അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടിയാൽ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന് മാനേജ്മെന്‍റ് കോടതിയ്ക്ക് മുന്നിൽ വ്യക്തമാക്കി. എന്നാൽ യാത്രക്കാർ മറ്റ് മാർഗങ്ങൾ തേടിക്കോളും എന്നായിരുന്നു കോടതിയുടെ മറുപടി. പത്താം തീയതി കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകിയിട്ടില്ല. അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം …
Read More »ജമ്മു കശ്മീരിൽ വൻ ലിഥിയം ശേഖരം കണ്ടെത്തി; രാജ്യത്ത് ആദ്യം
ശ്രീനഗർ: ഇലക്ട്രിക് വാഹന മേഖലയിൽ വൻ കുതിപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് സന്തോഷവാർത്തയുമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമാന പ്രദേശത്താണ് വൻ ലിഥിയം ശേഖരം കണ്ടെത്തിയത്. 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. രാജ്യത്ത് ആദ്യമായാണ് ലിഥിയം ശേഖരം കണ്ടെത്തുന്നതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മൈൻസ് സെക്രട്ടറി വിവേക് …
Read More »ഉമ്മൻ ചാണ്ടിയുടെ ന്യുമോണിയ പൂർണമായും ഭേദമായി; തുടർ ചികിത്സക്കായി കൊണ്ടുപോയേക്കും
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ന്യൂമോണിയ പൂർണമായും ഭേദമായതായി ഡോക്ടർമാർ അറിയിച്ചു. പനിയും ശ്വാസ തടസവുമില്ല. കഴിഞ്ഞ 48 മണിക്കൂറായി ഓക്സിജൻ സപ്പോർട്ടും ആവശ്യം വന്നിട്ടില്ല. അദ്ദേഹം പത്രം വായിക്കുകയും ഡോക്ടർമാരോടും കുടുംബത്തോടും സംസാരിക്കുകയും ചെയ്തു. ന്യൂമോണിയ പൂർണമായും ശമിച്ചതിനാൽ തുടർ ചികിത്സയ്ക്കായി കൊണ്ടുപോകാമെന്നും നിംസ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. നിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘവും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിലെ സംഘവും അദ്ദേഹത്തിന്‍റെ ആരോഗ്യനില വിലയിരുത്തി. തുടർ …
Read More »സീബ്രാലൈനിൽ വെച്ച് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഉത്തരവാദിത്തം ഡ്രൈവർക്ക്: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്ര ലൈൻ അടയാളപ്പെടുത്തണമെന്ന ഉത്തരവുമായി ഹൈക്കോടതി. സീബ്ര ലൈനിൽ വെച്ച് കാൽനട യാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവർക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കാൽനട യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ റോഡുകളുടെ അവസ്ഥ ദയനീയമാണെന്നും കോടതി പറഞ്ഞു. സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് ജീപ്പ് ഇടിച്ച് കണ്ണൂർ സ്വദേശിനി മരിച്ച സംഭവത്തിൽ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ 48.32 ലക്ഷം രൂപ …
Read More »ഇന്ത്യയിലെ ജീവനക്കാരെയെല്ലാം പിരിച്ചുവിട്ട് ടിക്ക്‌ടോക്ക്; 9 മാസത്തെ ശമ്പളം നഷ്ടപരിഹാരം
ന്യൂഡല്‍ഹി: ടിക്ക് ടോക്ക് ഇന്ത്യയിലെ എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടു. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ടിക്ക് ടോക്ക്. നാല്‍പ്പതോളം ഇന്ത്യക്കാരാണ് ടിക്ക്‌ടോക്കില്‍ ഉണ്ടായിരുന്നത്. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ടിക്ക് ടോക്ക് നിരോധിച്ചതിന് ശേഷം ബ്രസീൽ, ദുബായ് ഉൾപ്പെടെയുള്ള വിപണികൾക്ക് വേണ്ടിയായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 28 ആയിരിക്കും അവസാന തൊഴിൽ ദിവസമെന്ന് തിങ്കളാഴ്ച കമ്പനി ജീവനക്കാരെ അറിയിച്ചു. ജീവനക്കാർക്ക് ഒമ്പത് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി …
Read More »ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി; വേൾഡ് റെക്കോർഡ് ഇനി പാറ്റിന് സ്വന്തം
സാൻ ഡീഗോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി ഏതാണെന്ന് അറിയോമോ? പാറ്റ് എന്ന് പേരുള്ള ഒരു പസഫിക് പോക്കറ്റ് മൗസാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി. മനുഷ്യരുടെ പരിചരണത്തിൽ വളരുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലിയെന്ന ഗിന്നസ് വേൾഡ് റെക്കോർഡാണ് പാറ്റ് സ്വന്തമാക്കിയത്. ഒമ്പത് വയസുണ്ട് പാറ്റിന്. സ്റ്റാർ ട്രെക്ക് നടൻ പാട്രിക് സ്റ്റുവർട്ടിന്‍റെ പേരുമായി ബന്ധപ്പെട്ടാണ് എലിക്ക് പാറ്റ് എന്ന് പേരിട്ടത്. ബുധനാഴ്ച പാറ്റിന് …
Read More »