Breaking News

അഞ്ചാമത്തെ ഐഫോൺ ആരുടെ കൈയിൽ? ദുരൂഹത നീങ്ങി, എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ ഇങ്ങനെ…

ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട വിവാദ ഐഫോണുകളെ സംബന്ധിച്ചുളള ദുരൂഹതകളുടെ മറ നീങ്ങുന്നു. യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് വാങ്ങി നൽകിയ ഐഫോണുകൾ ആർക്കൊക്കെ കിട്ടിയെന്ന കാര്യത്തിലാണ് ദുരൂഹതകൾ നീങ്ങുന്നത്.

സന്തോഷ് ഈപ്പൻ ആകെ വാങ്ങിയത് ഏഴ് മൊബൈൽ ഫോണുകളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അതിൽ മൊബൈൽ ലഭിച്ച അഞ്ച് പേരുടെ വിശദാംശങ്ങൾ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്.

പരസ്യ കമ്ബനി ഉടമ പ്രവീൺ , എയർ അറേബ്യ മാനേജർ പത്മനാഭ ശർമ്മ, എം ശിവശങ്കർ , സന്തോഷ് ഈപ്പൻ, കോൺസുൽ ജനറൽ എന്നിവരാണ് അഞ്ച് പേർ. അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രണ്ട് ഫോണുകൾ ഉപയോഗിക്കുന്നത്.

ഇവരുടെ കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഇ ഡി പറയുന്നത്.
കോൺസുലേറ്റ് ജനറലിന് ആദ്യം നൽകിയ ഫോൺ തിരികെ നൽകി. പകരം പുതിയത് വാങ്ങി നൽകി.

കോൺസുലേറ്റ് ജനറൽ മടക്കി നൽകിയ ഫോൺ ഉപയോഗിക്കുന്നത് യുണിടാക് ഉടമ സന്തോഷ് ഈപ്പൻ തന്നെയാണ്. 1.19 ലക്ഷം രൂപായാണ് ഈ ഫോണിന്റെ വില. ഏറ്റവും വിലകൂടിയ

ഫോൺ ആർക്ക് കിട്ടിയെന്ന രാഷ്ട്രീയ വിവാദങ്ങൾ മുറുകുന്നതിനിടെയാണ് ഫോണുകൾ കൈവശമുളളവരുടെ കാര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വ്യക്തത വരുത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …