തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും ആരോഗ്യപരവുമായ വികസനത്തിനായി സ്കൂൾ ആരോഗ്യ പരിപാടി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സ്കൂൾ പിടിഎ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും. ശാരീരികവും മാനസികവുമായ വികാസം ഉറപ്പാക്കുന്നതിനൊപ്പം പഠന പരിമിതികളും കാഴ്ച പരിമിതികളും നേരത്തെ കണ്ടെത്തി ഇടപെടൽ നടത്തും. ജനപങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. സ്കൂൾ …
Read More »സര്‍ക്കാരിൻ്റെ പഴയവാഹനങ്ങള്‍ ഈ മാസം പിൻവലിക്കും; ഉടൻ പൊളിക്കലുണ്ടാവില്ല
തിരുവനന്തപുരം: 15 വർഷം പഴക്കമുള്ള 2,506 സർക്കാർ വാഹനങ്ങൾ ഈ മാസത്തോടെ പിൻവലിക്കും. എന്നാൽ കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ള പൊളിക്കൽ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഒരുക്കാത്തതിനാൽ ഉടൻ പൊളിക്കലുണ്ടാവില്ല. പിൻവലിച്ച വാഹനങ്ങൾ തൽക്കാലം എവിടെയെങ്കിലും സൂക്ഷിക്കും. അല്ലാത്തപക്ഷം കേരളത്തിനു പുറത്തുള്ള അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകേണ്ടിവരും. അയൽ സംസ്ഥാനങ്ങളിൽ പൊളിക്കൽ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ കൂടുതൽ ബുദ്ധിമുട്ടാണ്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിൽ മാത്രമാണ് അംഗീകൃത സ്ഥാപനങ്ങളുള്ളത്. വാഹനം പൊളിച്ചതിന്‍റെ സർട്ടിഫിക്കറ്റ് നൽകാൻ അവർക്ക് മാത്രമേ കഴിയൂ. …
Read More »പ്രഥമ വനിതാ ഐ.പി.എൽ; താരലേലം ഫെബ്രുവരി 13 ന്
മുംബൈ: വനിതാ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിന്‍റെ വിശദാംശങ്ങൾ പുറത്ത്. ഫെബ്രുവരി 13ന് മുംബൈയിലാണ് ലേലം നടക്കുക. മാർച്ച് 4 മുതൽ 26 വരെ മുംബൈയിൽ വെച്ചാണ് വനിതാ ഐപിഎൽ മത്സരങ്ങൾ നടക്കുക. ബ്രാബോൺ സ്റ്റേഡിയത്തിലും ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലുമാണ് മത്സരം നടക്കുക. അതിനുമുമ്പ് ലേലം നടക്കും. ഫെബ്രുവരി 13 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലാണ് ലേലം നടക്കുക. 1525 വനിതാ താരങ്ങളാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ …
Read More »ഭിന്നശേഷിക്കാർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും കുടിവെള്ള നിരക്കിൽ ഇളവ്: റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള കുടിവെള്ളത്തിന്‍റെ നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സമൂഹത്തിലെ ഭിന്നശേഷിക്കാർക്കും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും ബിപിഎൽ വിഭാഗത്തിനുള്ള അതേ സൗജന്യം നൽകുമെന്ന് മന്ത്രി അറിയിച്ചു. പരാതി പറഞ്ഞു കൊണ്ട് തനിക്കു ഫോൺ കോൾ ലഭിച്ചില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ചില കോളുകൾ വന്നിരുന്നു. തന്നോട് സംസാരിച്ചവരോട് നിരക്ക് വർധനയിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിളിച്ചവരിൽ ഒരാൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ പിതാവാണ്. ചാർജ് ഉയർത്തിയാൽ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം …
Read More »രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടി; തുർക്കിയിലും സിറിയയിലും കനത്ത മഞ്ഞും മഴയും
ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി കനത്ത മഞ്ഞുവീഴ്ചയും മഴയും. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. 2 കോടി 30 ലക്ഷം പേരെ ദുരന്തം ബാധിക്കുമെന്നാണ് വിവരം. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരുടെ കരച്ചിലും ശബ്ദ സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയും സഹായം അഭ്യർത്ഥിക്കുന്നുണ്ട്. എന്നാൽ പലയിടത്തും രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും എത്താൻ കഴിയുന്നില്ല. …
Read More »‘ആവശ്യ സമയത്ത് സഹായിക്കുന്നയാളാണ് യഥാർത്ഥ സുഹൃത്ത്’; ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് തുർക്കി
ന്യൂഡല്‍ഹി: ഭൂകമ്പത്തിൽ അടിയന്തര സഹായം നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുർക്കി. ആവശ്യ സമയത്ത് സഹായിക്കുന്ന ഒരാളാണ് യഥാർത്ഥ സുഹൃത്തെന്നും തുർക്കിയിലെ നിലവിലെ സാഹചര്യത്തിൽ സഹായിച്ചതിനു നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിറാത്ത് സുനെൽ പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ തുർക്കി എംബസി സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേന ടീമുകളെയും മെഡിക്കൽ ടീമുകളെയും എത്രയും വേഗം ദുരിതാശ്വാസ സാമഗ്രികളുമായി തുർക്കിയിലേക്ക് …
Read More »റിസോർട്ടിൽ താമസിച്ചത് അമ്മയുടെ ചികിത്സക്കുവേണ്ടി: ചിന്ത ജെറോം
കൊല്ലം: കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. അമ്മയുടെ ചികിൽസയ്ക്കിടെയാണ് റിസോർട്ടിൽ താമസിച്ചെതെന്നും അറ്റാച്ച്ഡ് ബാത്ത്റൂം ഇല്ലാത്ത സ്വന്തം വീട് പുതുക്കിപ്പണിയുന്ന സമയമായിരുന്നെന്നും ചിന്ത വിശദീകരിച്ചു. 20,000 രൂപയാണ് വാടകയായി നൽകിയത്. ശമ്പളത്തിനൊപ്പം അമ്മയുടെ പെൻഷൻ തുകയും ഉപയോഗിച്ചാണ് വാടക നൽകിയതെന്നാണ് ചിന്തയുടെ വിശദീകരണം. കോവിഡ് കാലത്ത് അമ്മയ്ക്ക് പക്ഷാഘാതമുണ്ടായി. നടക്കാൻ പ്രയാസമായിരുന്നു. വീട്ടിൽ അറ്റാച്ച്ഡ് ബാത്ത്റൂം ഉണ്ടായിരുന്നില്ല. അതിനാൽ വീട് …
Read More »തുര്‍ക്കി ഭൂകമ്പം; മുന്‍ ചെല്‍സി ഫുട്ബോൾ താരം അട്‌സുവിനെ ജീവനോടെ കണ്ടെത്തി
ഈസ്താംബൂള്‍: തുർക്കി ഭൂകമ്പത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് മുൻ ചെൽസി ഫുട്ബോൾ താരമായ ക്രിസ്റ്റ്യൻ അട്സു. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ ആയിരങ്ങളുടെ ജീവാനാണ് നഷ്ടമായത്. അട്സുവിനെയും ഭൂകമ്പം ബാധിച്ചിരുന്നു. അട്സുവിനെ കാണാനില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ താരത്തെ ജീവനോടെ കണ്ടെത്തുകയായിരുന്നു. സിറിയയിൽ അട്സു ജീവിച്ചിരിപ്പുണ്ടെന്ന് ഘാന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. ഘാന ദേശീയ ടീമിലെ അംഗമായ അട്സു നിലവിൽ ടർക്കിഷ് സൂപ്പർ ലീഗിൻ്റെ ഭാഗമാണ്. ടർക്കിഷ് …
Read More »മൂന്നാറിൽ വീണ്ടും ആശങ്കയുയർത്തി പടയപ്പ; ഒരു റേഷൻ കട തകർത്തു
മൂന്നാർ: മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. കടലാറിൽ ഒരു റേഷൻ കട തകർത്തു. ചൊക്കനാട് ഇറങ്ങിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തിനു കേടുപാടുകൾ വരുത്തി. രണ്ടാഴ്ച മുമ്പ് പെരിയവരൈ ലോവർ ഡിവിഷനിലും ഗ്രാംസ്ലാൻഡിലും പടയപ്പ രണ്ട് ഓട്ടോറിക്ഷകൾ നശിപ്പിച്ചിരുന്നു. മദപ്പാട് കണ്ടു തുടങ്ങിയ പടയപ്പ ഒരു മാസത്തിലേറെയായി അക്രമാസക്തനാണ്. കൃഷിനാശവും വാഹനങ്ങൾ ആക്രമിക്കപ്പെടുന്നതും കാരണം പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.
Read More »വാട്ടർ ചാർജ് 50 രൂപ മുതൽ 550 രൂപ വരെ കൂടും; പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ
തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധം നിലനിൽക്കെ വാട്ടർ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്ക് പ്രാബല്യത്തിൽ. ഫെബ്രുവരി 3 മുതലാണ് മുൻകാല പ്രാബല്യം ഏർപ്പെടുത്തിയത്. എല്ലാ വിഭാഗത്തിലുമുള്ള ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റ് വെള്ളത്തിനും ഒരു പൈസ വർധിപ്പിക്കും. വിവിധ സ്ലാബുകളിൽ 50 മുതൽ 550 രൂപ വരെ വർദ്ധനവുണ്ടാകും. പ്രതിമാസം 15,000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്ക് വെള്ളത്തിനു നികുതിയില്ല. 55.13 രൂപയാണ് ഫ്ളാറ്റുകളുടെ ഫിക്സഡ് ചാർജ്. …
Read More »