ഗുവാഹട്ടി: അസമിൽ ശൈശവ വിവാഹ നിരോധന നിയമം ലംഘിച്ച 1,800 ലധികം പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 1,800 ലധികം പേരെ അറസ്റ്റ് ചെയ്തതായും സംസ്ഥാനത്തുടനീളം പൊലീസ് നടപടികൾ തുടരുകയാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 4,004 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി …
Read More »കാലിഫോർണിയയിൽ നിന്നും മെറ്റയുടെ അലർട്ട്, ആത്മഹത്യ ചെയ്യാൻ പോയ യുവാവിനെ രക്ഷിച്ച് യുപി പൊലീസ്
ഗാസിയാബാദ്: ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് ആത്മഹത്യ ചെയ്യാൻ പോയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഉത്തർപ്രദേശ് പൊലീസ്. പൊലീസിന് വിവരം നല്കിയത് ഫേസ്‍ബുക്കിന്റെയും ഇൻസ്റ്റയുടെയും മാതൃ കമ്പനിയായ മെറ്റയുടെ ആസ്ഥാനത്ത് നിന്ന്. ആത്മഹത്യയുമായി ബന്ധപ്പെട്ട എന്തെങ്കിലും പോസ്റ്റ് ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ കണ്ടാൽ ഉടൻ അറിയിക്കാൻ കഴിഞ്ഞ വർഷം മാർച്ചിൽ യുപി പോലീസ് മെറ്റയോട് പറഞ്ഞിരുന്നു. കനൗജ് സ്വദേശിയായ അഭയ് ശുക്ല (23) ആണ് ചൊവ്വാഴ്ച രാത്രി ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് …
Read More »ഒന്നിനും കുറവ് വരാതെയുള്ള ബജറ്റാണ്; നികുതി വര്‍ദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്‍റെ വായ്പാ പരിധി കേന്ദ്രം ഏകപക്ഷീയമായി 2,700 കോടി രൂപയായി കുറച്ചു. വലിയ പ്രതിസന്ധി നേരിടുന്ന സമയത്തും ഒന്നിനും കുറവ് വരാതെയുള്ള ബജറ്റാണ്. പെട്രോളിനും മദ്യത്തിനുമാണ് ആകെ നികുതി കൂട്ടാൻ പറ്റുന്നത്. മദ്യ സെസ് മൂലം 10 രൂപയാണ് ശരാശരി കുപ്പിക്ക് കൂടുന്നത്. സർക്കാരിന് വരുമാനം കൂടുന്ന സ്ഥിതിയില്ല. കേരളത്തിൽ ഏറ്റവും വലിയ നികുതിയല്ല.1000 രൂപ …
Read More »സമ്പന്നരുടെ പട്ടികയിൽ ആദ്യ ഇരുപതിൽ നിന്ന് അദാനി പുറത്ത്, ഇതുവരെ നഷ്ടം 9.6 ലക്ഷം കോടി രൂപ
ഡൽഹി: രാജ്യത്തെ പ്രമുഖ വ്യവസായി ഗൗതം അദാനി ഫോബ്സ് മാസികയുടെ സമ്പന്നരുടെ പട്ടികയിൽ ആദ്യ 20 സ്ഥാനങ്ങളിൽ നിന്ന് പുറത്തായി. ഹിൻഡൻബർഗ് വിവാദത്തെ തുടർന്നുണ്ടായ തകർച്ചയിൽ നിന്നാണ് അദാനിക്ക് വൻ നഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം എഫ്പിഒ പിൻവലിച്ചതോടെ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഇതുവരെ അദാനിയുടെ മൂല്യത്തകർച്ച 10 ലക്ഷം കോടി രൂപയോട് അടുക്കുകയാണ്. ഇതുവരെ 9.6 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. (117 ബില്യൺ ഡോളർ). …
Read More »ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ദുർബലമായി, മധ്യ തെക്കൻ കേരളത്തിൽ സാധാരണ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശ്രീലങ്കയിലൂടെ കടന്ന് മാന്നാർ ഉൾക്കടലിൽ പ്രവേശിച്ച് ദുർബലമായി മാറി. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ദുർബലമാകാൻ സാധ്യതയുണ്ട്. മധ്യ തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 04-02-2023 രാത്രി 08.30 വരെ കേരള തീരത്ത് 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഫോർ ഓഷ്യാനോഗ്രാഫിക് റിസർച്ച് …
Read More »എല്ലാവർക്കും നേത്രാരോഗ്യം; ‘നേർക്കാഴ്ച’ പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടകള്‍
തിരുവനന്തപുരം: ‘എല്ലാവർക്കും നേത്രാരോഗ്യം’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘നേർക്കാഴ്ച’ പദ്ധതിക്ക് 50 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയിലൂടെ എല്ലാവർക്കും സൗജന്യ നേത്ര പരിശോധന ഉറപ്പാക്കും. പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. നേർക്കാഴ്ച പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ തന്‍റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ് നിയമസഭയിൽ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാമത്തെ സമ്പൂർണ …
Read More »വ്യവസായിയും യുഎഇ മുൻ മന്ത്രിയുമായ മുഹമ്മദ് സയീദ് അൽ മുല്ല അന്തരിച്ചു
ദുബായ്: എമിറാത്തി വ്യവസായിയും മുൻ കാബിനറ്റ് മന്ത്രിയുമായ മുഹമ്മദ് സയീദ് അൽ മുല്ല (97) നിര്യാതനായി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വത്തെയാണ് ഇപ്പോൾ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റിലെ മുതിർന്ന പൗരൻമാരിൽ ഒരാളെയാണ് നഷ്ട്ടപ്പെട്ടതെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ …
Read More »പാരസെറ്റമോൾ ഉൾപ്പടെയുള്ള 55 മരുന്നുകളുടെ വില കുറച്ചു
തൃശ്ശൂർ: അവശ്യ മരുന്നുകളുടെ വില വർദ്ധനവിന്‍റെ കാഠിന്യം കുറയ്ക്കാൻ ശ്രമിച്ച് ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസ് കൺട്രോൾ കമ്മിറ്റി (എൻപിപിഎ). ഇത്തവണ 55 ഇനങ്ങളുടെ വിലയാണ് കുറച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ വില കുറച്ച മരുന്നുകളുടെ എണ്ണം 409 ആയി. ഏകദേശം സമാന ചേരുവകളുള്ള വ്യത്യസ്ത ബ്രാൻഡ് നാമങ്ങളിൽ ഒരേ നിർമ്മാതാക്കൾ പുറത്തിറക്കുന്ന മരുന്നുകളുടെ കാര്യത്തിലും ഇടപെടലുണ്ട്. ഇത്തരം മരുന്നുകൾ തമ്മിൽ വലിയ വിലവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പുതിയ …
Read More »മെയ്ക്ക് ഇൻ കേരളയ്ക്ക് 100 കോടി, കണ്ണൂർ ഐ.ടി പാർക്ക്; കേന്ദ്രത്തിന് വിമർശനം
തിരുവനന്തപുരം: ലോകത്തെ തന്നെ മികച്ച തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് ധനമന്ത്രി. വിഴിഞ്ഞം വ്യാവസായിക ഇടനാഴിക്ക് 1000 കോടി നൽകും. മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കും. മെയ്ക്ക് ഇൻ കേരളയ്ക്ക് ഈ വർഷം 100 കോടി അനുവദിച്ചു. കേന്ദ്ര നയങ്ങൾക്കെതിരായ വിമർശനവും മന്ത്രി ഉന്നയിച്ചു. ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചത് വരുമാനത്തിൽ കുറവ് വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് മേഖലയ്ക്ക് 321.32 കോടി അനുവദിച്ചു. ഫിഷറീസ് സർവകലാശാലയ്ക്ക് 2 കോടിയും വകയിരുത്തി. …
Read More »റബർ സബ്സിഡിക്ക് 600 കോടി; സംസ്ഥാനത്തിൻ്റെ 2023-24 ബജറ്റ് അവതരണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ 2023-24 ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. വ്യാവസായിക മേഖലയിൽ മികച്ച വളർച്ചാ നിരക്ക് കൈവരിച്ചതായി മന്ത്രി പറഞ്ഞു. ആഭ്യന്തര ഉത്പാദനം കൂടി.റബർ സബ്സിഡിക്ക് 600 കോടി അനുവദിച്ചു. വിലക്കയറ്റം തടയാൻ 2000 കോടി നൽകും. തനത് വരുമാനം ഈ വർഷം 85,000 കോടിയായി ഉയരും. കെഎസ്ആര്‍ടിസിക്ക് 3400 കോടി നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. കേരളം കടക്കെണിയില്‍ അല്ല. കൂടുതല്‍ …
Read More »