സിനിമാ പ്രേമികൾക്കിടയിൽ സജീവ ചർച്ചയിൽ ഇടം നേടിയ ചിത്രങ്ങളിലൊന്നാണ് സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസ്. ചിത്രത്തിനു രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ നാളായി വാർത്തകൾ പ്രചരിച്ചിരുന്നു. തിരക്കഥാകൃത്ത് എ കെ സാജൻ ചിത്രത്തിന്‍റെ ഇടവേള വരെയുള്ള രചന പൂർത്തിയാക്കിയതായി സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ പ്രൊജക്റ്റ് ഉറപ്പിച്ചിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. ഷാജി കൈലാസ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ സിനിമാപ്രേമികളുമായി …
Read More »തിയ്യേറ്ററില്‍ നിന്നുള്ള സിനിമാ അവലോകനങ്ങൾ വിലക്കും; ഒ.ടി.ടി റിലീസുകൾക്കും നിയന്ത്രണം
കൊച്ചി: തിയേറ്റർ കോമ്പൗണ്ടിൽ നിന്നുള്ള സിനിമാ അവലോകനങ്ങൾ നിരോധിക്കാൻ ധാരണ. കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ അസോസിയേഷനാണ് തീരുമാനം എടുത്തത്. ഒ.ടി.ടി റിലീസുകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി. ഏപ്രിൽ ഒന്നു മുതൽ റിലീസ് ചെയ്യുന്ന സിനിമകൾ 24 ദിവസത്തിനു ശേഷം മാത്രമേ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ പാടുള്ളൂ. മുൻകൂട്ടി ധാരണാപത്രം ഒപ്പിട്ട സിനിമകൾക്ക് മാത്രം ഇളവ് ലഭിക്കും.
Read More »ലോകേഷ് കനകരാജ് ചിത്രം ലിയോയിൽ നിന്ന് തൃഷ പുറത്തോ? പ്രതികരണവുമായി അമ്മ
ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ലിയോ’യിൽ നിന്ന് തൃഷ കൃഷ്ണൻ പിൻമാറിയതായി അഭ്യൂഹം. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ കശ്മീരിൽ പുരോഗമിക്കുന്നതിനിടെ നടി തൃഷ ചെന്നൈ വിമാനത്താവളത്തിലേക്ക് മടങ്ങുന്ന ചിത്രങ്ങൾ വൈറലായതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. തൃഷയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കി എന്നായിരുന്നു പ്രധാന പ്രചാരണം. കശ്മീരിലെ കാലാവസ്ഥയെ തുടർന്ന് ലിയോയുടെ സെറ്റിൽ വച്ചാണ് തൃഷയ്ക്ക് അസുഖം ബാധിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ …
Read More »39 ലക്ഷം തട്ടിയെടുത്തെന്ന കേസ്; സണ്ണി ലിയോണ്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ചു
കൊച്ചി: കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താമെന്ന് വാഗ്ദാനം ചെയ്ത് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി പരിഗണനയിലുള്ള സാഹചര്യത്തിലാണ് നടപടി. പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്‍റെ പരാതിയിലാണ് സണ്ണി ലിയോൺ, ഭർത്താവ് ഡാനിയൽ വെബർ, കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർക്കെതിരെ കേസെടുത്തത്. 2018 നും 2019 നും ഇടയിൽ നടത്തിയ തട്ടിപ്പുമായി …
Read More »മികച്ച പ്രതികരണവുമായി ‘രോമാഞ്ചം’; ആദ്യ നാല് ദിവസം കൊണ്ട് നേടിയത് 4.35 കോടി
റിലീസിന് മുമ്പ് വലിയ പ്രേക്ഷക ശ്രദ്ധയോ ഹൈപ്പോ ഇല്ലാതെ എത്തി ബോക്സ് ഓഫീസ് കണക്കുകളെ അത്ഭുതപ്പെടുത്തുന്ന ധാരാളം ചിത്രങ്ങൾ മലയാളത്തിലടക്കം നിരവധി ഉണ്ടായിട്ടുണ്ട്. അത്തരം ചിത്രങ്ങളിലൊന്നാണ് നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത ‘രോമാഞ്ചം’. ഫെബ്രുവരി 3ന് കേരളത്തിൽ 146 സ്ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം, നൂണ്‍ ഷോകള്‍ക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിലെ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ആദ്യ നാല് ദിവസം കൊണ്ട് ചിത്രം 4.35 കോടി രൂപ നേടിയെന്നും …
Read More »തുനിവിനെ പിന്നിലാക്കി വാരിസ്; ചിത്രം 300 കോടി ക്ലബ്ബില്‍
പൊങ്കൽ റിലീസ് ചിത്രം ‘വാരിസ്’ 300 കോടി ക്ലബ്ബിൽ പ്രവേശിച്ചതായി റിപ്പോർട്ട്. റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 300 കോടിയിലധികം നേടി. വിജയ് ചിത്രത്തിനൊപ്പം റിലീസ് ചെയ്ത അജിത്തിന്‍റെ ‘തുനിവ്’ ആഗോളതലത്തിൽ 250 കോടിയാണ് നേടിയത്. രണ്ട് ചിത്രങ്ങളും ഒടിടി റിലീസിനു തയ്യാറെടുക്കുകയാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ‘വാരിസി’ൽ രശ്മിക മന്ദാന, ശരത് കുമാർ , പ്രകാശ് രാജ്, ശ്യാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ …
Read More »‘ശാകുന്തളം’ റിലീസ് മാറ്റി; പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും
സാമന്ത നായികയായി എത്തുന്ന ശാകുന്തളത്തിൻ്റെ റിലീസ് മാറ്റിവച്ചു. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 17 നായിരുന്നു ശകുന്തളം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ അന്ന് ചിത്രം തിയേറ്ററുകളിൽ എത്തില്ലെന്നും പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. കാളിദാസന്‍റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച യുവതാരം ദേവ് മോഹനാണ് …
Read More »ബോളിവുഡ് നടി രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
മുംബൈ: ബോളിവുഡ് നടി രാഖി സാവന്തിന്‍റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുറാനിയെ അറസ്റ്റ് ചെയ്തു. മുംബൈ ഓഷിവാര പൊലീസാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. കാരണം വ്യക്തമല്ല. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് താൻ വിവാഹിതയായതായി രാഖി വെളിപ്പെടുത്തിയത്. മൈസൂർ സ്വദേശിയാണ് ആദിൽ. 2022 ൽ വിവാഹിതരായെങ്കിലും വിവരം പുറത്ത് വിട്ടിരുന്നില്ല. വിവാഹത്തിന്‍റെ ചിത്രങ്ങൾ രാഖി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ ചിത്രങ്ങൾ വ്യാജമാണെന്ന് ആദിൽ പറഞ്ഞിരുന്നു. എന്നാൽ രാഖിയുടെ കടുത്ത …
Read More »കാന്താരയുടെ ഒന്നാം ഭാഗം അടുത്ത വര്‍ഷം; പ്രഖ്യാപനവുമായി ഋഷഭ് ഷെട്ടി
ബെംഗളൂരു: ഇന്ത്യൻ സിനിമയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു കാന്താര എന്ന കന്നഡ ചിത്രം. 395 കോടി രൂപയുടെ ബോക്സ് ഓഫീസ് വിജയം കൂടാതെ, ചിത്രം പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. ഇപ്പോൾ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി ചിത്രത്തിന്‍റെ അടുത്ത ഭാഗത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. കാന്താരയുടെ 100-ാം ദിനം ആഘോഷിക്കുന്ന വേദിയിലാണ് താരം ഇക്കാര്യം അറിയിച്ചത്. ‘കാന്താര’യുടെ ചിത്രീകരണത്തിനിടയിലാണ് പ്രീക്വൽ എന്ന ആശയം …
Read More »നിവിന്‍ പോളിയുടെ ‘മഹാവീര്യര്‍’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാള സിനിമയിലെ യുവതാരങ്ങളിൽ തെരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ വൈവിധ്യം കൊണ്ടുവരുന്ന നടനാണ് നിവിൻ പോളി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ മഹാവീര്യർ ഇതിന് ഉദാഹരണമാണ്. എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മാഹാവീര്യർ പ്രമേയത്തിലും അവതരണത്തിലും വളരെ വൈവിധ്യമാർന്ന ചിത്രമായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോമായ സൺനെക്സ്റ്റിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം ഫെബ്രുവരി 10ന് സ്ട്രീമിംഗ് ആരംഭിക്കും. സ്വാമി അപൂര്‍ണാനന്ദന്‍ …
Read More »