Breaking News

Entertainment

ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’; ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ഉടന്‍..!!

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയ്‌ലര്‍ മാര്‍ച്ച്‌ ആറിന് റിലീസ് ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് മോഹന്‍ലാലും, അക്ഷയ് കുമാറും തങ്ങളുടെ ഫേസ്ബുക് , ട്വിറ്റര്‍ പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്യുക. ചിത്രത്തിന്‍റെ മലയാളം വേര്‍ഷന്‍ ട്രെയ്‌ലര്‍ മോഹന്‍ലാലും, ഹിന്ദി ട്രെയ്‌ലര്‍ അക്ഷയ് കുമാറുമാണ് റിലീസ് ചെയ്യുന്നത്. പ്രഖ്യാപിച്ച അന്ന് മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, …

Read More »

സൗത്ത്ഇന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു ; വരന്‍ സംവിധായകന്‍…

സൗത്ത്ഇന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്കു സിനിമാ ലോകത്ത് നിന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്. സംവിധായകന്‍ പ്രകാശ് കൊവേലമുടിയാണ് അനുഷ്‌കയുടെ പ്രതിശ്രുത വരനെന്നാണ് സിനിമാ വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വിവാഹത്തെ സംബന്ധിച്ച്‌ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അനുഷ്‌ക അഭിനയിച്ച തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രകാശ് കൊവേലമുടി. പ്രകാശിന്റേത് രണ്ടാം വിവാഹമാണ്. എഴുത്ത് …

Read More »

വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക് ; തീര്‍ച്ചയായും വായിക്കേണ്ട കുറിപ്പ്…

‘വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക്’,  ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റിന്‍റെ തലക്കെട്ടാണിത്. തന്നേക്കാള്‍ ചെറിയ പ്രായമുള്ള പുരുഷന്മാരെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവണമെന്നാണ് കുറിപ്പെഴുതിയ മുരളി തുമ്മാരുകുടി പറയുന്നത്. ശരാശരി ആയുര്‍ദൈര്‍ഘ്യത്തിലെ അന്തരം ചൂണ്ടിക്കാട്ടിയാണ് മുരളിതുമ്മാരുകുടി അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. നിരവധിപേരാണ് പോസ്റ്റിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം;  വിവാഹിതരാകാത്ത പെൺകുട്ടികളുടെ ശ്രദ്ധക്ക്! കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് (life expectancy) ഓരോ പതിറ്റാണ്ട് കഴിയുന്പോഴും കൂടുകയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. കേരളത്തിൽ …

Read More »

നടിയും നര്‍ത്തകിയുമായ ശ്രീരഞ്ജിനി വിവാഹിതയായി; വരന്‍ പെരുമ്പാവൂര്‍ സ്വദേശിയായ….

നടിയും നര്‍ത്തകിയുമായ ശ്രീരഞ്ജിനി വിവാഹിതയായി. പെരുമ്ബാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രനാണ് വരന്‍. ശ്രീ രഞ്ജിനി അങ്കമാലി സ്വദേശിനിയാണ്. ‘പോരാട്ടം’,’അള്ള് രാമേന്ദ്രന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബിലഹരിയുടെ സഹോദരിയാണ് നടിയായ ശ്രീരഞ്ജിനി. ഈ തൃശൂര്‍ എനിക്ക് വേണം; ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ; സുരേഷ്ഗോപിയുടെ ഡയലോഗ് മാറ്റിപ്പിടിച്ച്‌ മകന്‍ ഗോകുല്‍ സുരേഷ്… ‘മൂക്കുത്തി’, ‘ദേവിക പ്ലസ് ടു ബയോളജി’ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ശ്രീരഞ്ജിനിയുടെ സിനിമാ അരങ്ങേറ്റം ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന …

Read More »