Breaking News

നടിയും നര്‍ത്തകിയുമായ ശ്രീരഞ്ജിനി വിവാഹിതയായി; വരന്‍ പെരുമ്പാവൂര്‍ സ്വദേശിയായ….

നടിയും നര്‍ത്തകിയുമായ ശ്രീരഞ്ജിനി വിവാഹിതയായി. പെരുമ്ബാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രനാണ് വരന്‍. ശ്രീ രഞ്ജിനി അങ്കമാലി സ്വദേശിനിയാണ്. ‘പോരാട്ടം’,’അള്ള് രാമേന്ദ്രന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബിലഹരിയുടെ സഹോദരിയാണ് നടിയായ ശ്രീരഞ്ജിനി.

ഈ തൃശൂര്‍ എനിക്ക് വേണം; ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ; സുരേഷ്ഗോപിയുടെ ഡയലോഗ് മാറ്റിപ്പിടിച്ച്‌ മകന്‍ ഗോകുല്‍ സുരേഷ്…

‘മൂക്കുത്തി’, ‘ദേവിക പ്ലസ് ടു ബയോളജി’ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ശ്രീരഞ്ജിനിയുടെ സിനിമാ അരങ്ങേറ്റം ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിലെ അശ്വതി ടീച്ചര്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു.

സംഗീത കുടുംബത്തില്‍ നിന്നുമാണ് ശ്രീ രഞ്ജിനിയുടെ വരവ്. അച്ഛന്‍ ഉണ്ണിരാജ് സംഗീതജ്ഞനാണ്. അമ്മ രമാദേവിയും കലാരംഗത്ത് സജീവമാണ്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍’ മാത്യു തോമസിന്റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് രമാദേവിയായിരുന്നു.

കൊറോണ വൈറസ്: സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍..!

കാലടി യൂണിവേഴ്സിറ്റിയില്‍ നിന്നും ഭരതനാട്യത്തില്‍ ബിരുദം നേടിയ ശ്രീരഞ്ജിനി ഒരു സ്കൂളില്‍ ഡാന്‍സ് ടീച്ചറായി ജോലി ചെയ്യുകയാണ്.

വിവാഹത്തില്‍ പങ്കെടുക്കാന്‍ സുഹൃത്ത് അപര്‍ണ ബാലമുരളിയും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടീമും എത്തിയിരുന്നു. അമ്ബലത്തിലെ താലിക്കെട്ടിന് ശേഷം ഓഡിറ്റോറിയത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …