Breaking News

Entertainment

പരസ്യത്തിൽ ഇന്ത്യയുടെ ഭൂപടത്തിൽ ചവിട്ടി; അക്ഷയ് കുമാറിനെതിരെ രൂക്ഷ വിമർശനം

ബോളിവുഡ് താരം അക്ഷയ് കുമാറിനും അദ്ദേഹത്തിന്‍റെ പുതിയ പരസ്യത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ഖത്തർ എയർവേയ്സിന് വേണ്ടി അഭിനയിച്ച പരസ്യമാണ് താരത്തെ കുഴപ്പത്തിലാക്കിയത്. പരസ്യത്തിൽ ഗ്ലോബിലെ ഇന്ത്യയുടെ ഭൂപടം വരുന്ന ഭാ​ഗത്ത് അക്ഷയ് കുമാർ ചവിട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാർ തന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഖത്തർ എയർവേയ്സിന്‍റെ പരസ്യം പോസ്റ്റ് ചെയ്തത്. നടിമാരായ ദിഷ പഠാണി, നോറ ഫത്തേഹി, മൗനി റോയ്, സോനം …

Read More »

നഴ്‌സുമാർക്കെതിരെ അശ്ലീല പരാമര്‍ശം; ഒടുവിൽ മാപ്പുപറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ

നഴ്സുമാർക്കെതിരെ നടത്തിയ പരാമർശത്തിൽ ക്ഷമാപണം നടത്തി തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ. ഒടിടി പ്ലാറ്റ്ഫോമായ ആഹയ്ക്കായി സംഘടിപ്പിച്ച ‘അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ’ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. തെലുങ്ക് സിനിമയിലെ മറ്റൊരു സൂപ്പർതാരം പവൻ കല്യാൺ അതിഥിയായി എത്തിയ എപ്പിസോഡിലാണ് ബാലകൃഷ്ണ നഴ്സുമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ കിടക്കുമ്പോൾ പരിചരിക്കാനെത്തിയ നഴ്സിനെക്കുറിച്ചായിരുന്നു ബാലകൃഷ്ണയുടെ വിവാദ പരാമർശം. ഈ എപ്പിസോഡ് ഒടിടി പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ ബാലയ്യ എന്ന് …

Read More »

‘ഗീതാ ഗോവിന്ദം’ ടീം വീണ്ടുമെത്തുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

ഹിറ്റ് ചിത്രമായ ‘ഗീത ഗോവിന്ദം’ ടീം സംവിധായകൻ പരശുറാം പെറ്റ്ലയ്ക്കൊപ്പം പുതിയ ചിത്രത്തിനൊരുങ്ങുന്നു. വിജയ് ദേവരകൊണ്ടയാണ് നായകൻ. ഗീതാ ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.  നൂതനവും കാലികപ്രസക്തി ഉള്ളതുമായ വിഷയമായിരിക്കും ചിത്രം കൈകാര്യം ചെയ്യുന്നത്. എസ് വി സി ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് വി സി ക്രിയേഷൻസിന്‍റെ ബാനറിൽ വിജയ് ദേവരകൊണ്ട ആദ്യമായി എത്തുന്ന ചിത്രം കൂടിയാണിത്. …

Read More »

ഡബ്ല്യുസിസിയെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ ശ്രമിച്ചിട്ടില്ല: ക്ഷമ ചോദിച്ച് ഇന്ദ്രൻസ്

തിരുവനന്തപുരം: ഒരു മാധ്യമത്തിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് നടൻ ഇന്ദ്രൻസ്. ഡബ്ല്യു.സി.സിയെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ താൻ ശ്രമിച്ചിട്ടില്ലെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണാജനകമായ രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്നും ഇന്ദ്രൻസ് ഫേസ്ബുക്കിൽ കുറിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. ഡബ്ല്യു.സി.സിയെ തള്ളിപ്പറഞ്ഞിട്ടില്ല. തന്‍റെ സഹപ്രവർത്തകൻ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് പറഞ്ഞത്. അതിക്രമത്തിന് ഇരയായ പെൺകുട്ടി തന്റെ മകളെപ്പോലെയാണ്. അവരുടെ വേദനയിൽ കൂടെയുണ്ട്. അഭിമുഖത്തിൽ പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും തന്റെ …

Read More »

മൂന്നാം തവണയും ഗ്രാമി പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ ഗായകൻ റിക്കി കെജ്

ലോസ് ആഞ്ജലസ്‌: ഗ്രാമി അവാർഡിന് അർഹനായി ഇന്ത്യൻ ഗായകൻ റിക്കി കെജ്. മൂന്നാം തവണയാണ് അദ്ദേഹത്തിന് ഗ്രാമി പുരസ്കാരം ലഭിക്കുന്നത്. സ്കോട്ടിഷ്-അമേരിക്കൻ റോക്ക് ഗായകൻ സ്റ്റുവർട്ട് കോംപ്ലാൻഡിനൊപ്പം ഡിവൈൻ ടൈഡ്സ് എന്ന ആൽബത്തിയിരുന്നു റിക്കി കെജ് പുരസ്കാരം നേടിയത്. മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആൽബത്തിനായിരുന്നു പുരസ്കാരം. റിക്കി കെജ് 2015 ലാണ് സ്റ്റുവർട്ട് കോംപ്ലാന്‍റിനൊപ്പം തന്‍റെ ആദ്യ ഗ്രാമി അവാർഡ് സ്വന്തമാക്കുന്നത്. വിൻഡ്സ് ഓഫ് സംസാര എന്ന ആൽബത്തിനാണ് പുരസ്കാരം …

Read More »

സ്ത്രീകൾ ഉയർന്നവരെന്ന് മനസിലാക്കാത്തവരാണ് തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നത്: ഇന്ദ്രന്‍സ്

നടിയെ ആക്രമിച്ച കേസിൽ വിമൻ ഇൻ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ പിന്തുണ ഉണ്ടാകുമായിരുന്നുവെന്ന് ഇന്ദ്രൻസ്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് താൻ കരുതുന്നില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളോട് പ്രതികരിക്കവെയാണ് ഡബ്ല്യു.സി.സിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ദ്രൻസ് വ്യക്തമാക്കിയത്. സംഘടന രൂപീകരിച്ചില്ലെങ്കിലും നിയമപോരാട്ടം നടക്കുമായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു. ഒരു സംഘടനയ്ക്ക് എത്രത്തോളം പ്രശ്നങ്ങളെ ചെറുക്കാനാകും, സ്വയംസുരക്ഷ ഉറപ്പാക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം …

Read More »

‘സ്ഫടികത്തിന്‍റെ’ 4കെ ട്രെയിലർ പുറത്ത്; ചിത്രം ഫെബ്രുവരി 9ന്

മോഹൻലാലിന്‍റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിന്‍റെ 4 കെ ട്രെയിലർ പുറത്തിറങ്ങി. പുതുതായി ചേർത്ത ഷോട്ടുകളും മോഹൻലാലിന്‍റെ മാസ് ഡയലോഗുകളും സംയോജിപ്പിച്ചാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. അതി ഗംഭീരം എന്നാണ് ട്രെയിലറിന് ആളുകൾ കമന്‍റ് ചെയ്തിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യയുടെ ദൃശ്യാവിഷ്കാരത്തോടെ ചിത്രം ഫെബ്രുവരി 9 ന് തിയേറ്ററുകളിലെത്തും.

Read More »

വൻ താരനിരയുമായി ‘ജയിലർ’; സ്റ്റൈൽ മന്നനും മോഹൻലാലിനും ഒപ്പം ജാക്കി ഷ്രോഫും

സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനാകുന്ന ചിത്രമാണ് ജയിലർ. വലിയ ഹൈപ്പുള്ള ചിത്രം പ്രഖ്യാപന വേള മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകൾക്കും വലിയ തോതിലുള്ള സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്. എന്നാൽ ഇപ്പോഴിതാ ജാക്കി ഷ്രോഫ് ജയിലറിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.   ജാക്കി ഷ്രോഫിന്‍റെ ക്യാരക്ടർ ലുക്കും നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിൽ നിന്ന് മോഹൻലാലും കന്നഡയിൽ നിന്ന് …

Read More »

സ്വാഭാവികമാണ്, അവർ ചെറുപ്പക്കാർ അല്ലേ; യുവനടന്മാരുടെ സോഷ്യൽമീഡിയ പ്രതികരണങ്ങളിൽ മമ്മൂട്ടി

സോഷ്യൽ മീഡിയ വിമർശനങ്ങളോടുള്ള യുവതാരങ്ങളുടെ പ്രതികരണങ്ങളെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി. സോഷ്യൽ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. അതുകൊണ്ടാണ് അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നതെന്നും അത് സ്വാഭാവികമാണെന്നും നടൻ മമ്മൂട്ടി പറഞ്ഞു. ക്രിസ്റ്റഫർ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.  സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് ഇപ്പോഴത്തെ യുവതാരങ്ങൾ പെട്ടന്ന് പ്രതികരിക്കുന്നുണ്ടല്ലോ എന്നായിരുന്നു ചോദ്യം. ‘അവർ പുതിയ ആൾക്കാരല്ലേ? സോഷ്യൽ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. ഞങ്ങളൊക്കെ പഴയ ആൾക്കാർ …

Read More »

അന്ന് 40 ആടുകൾ, ഇന്നത് 500; പുതിയ സ്ഫടികത്തിന് എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടുതൽ

സ്ഫടികം ഡിജിറ്റൽ റീമാസ്റ്ററിംഗ് പൂർത്തിയാക്കി റീ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാൽ ആരാധകരുടെയും സംവിധായകൻ ഭദ്രന്‍റെയും ഏറെ നാളത്തെ ആഗ്രഹമാണ് ഫെബ്രുവരി 9ന് സഫലമാകാൻ പോകുന്നത്. സിനിമാപ്രേമികൾക്കിടയിൽ കൾട്ട് പദവി നേടിയ ഈ ചിത്രം ഇതുവരെ തിയേറ്ററുകളിൽ കണ്ടിട്ടില്ലാത്ത ഒരു തലമുറയ്ക്കും കാണാൻ അവസരം ലഭിക്കുമെന്നതാണ് ഈ റീ റിലീസിന്‍റെ ഹൈലൈറ്റ്. പഴയ ചിത്രത്തിന്‍റെ മിഴിവ് വർദ്ധിച്ചിട്ടുണ്ടെന്നും ചില രംഗങ്ങൾ 4 കെ പതിപ്പിൽ കൂട്ടി ചേർത്തിട്ടുണ്ടെന്നും സംവിധായകൻ ഭദ്രൻ പറയുന്നു.  …

Read More »