Breaking News

ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വക സ്‌പെഷ്യല്‍ വിഭവം; വിളമ്പിയ പാത്രത്തില്‍ കൈയും വിരലുകളും; പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍…

മനുഷ്യ മാംസം പാകം ചെയ്ത് വിളമ്പിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്.

യുവാവ് പാചകം ചെയ്ത് അത്താഴത്തിനു വിളമ്പിയ വിഭവത്തില്‍ മനുഷ്യ മാംസവും കൈയും വിരലും കണ്ട് ഞെട്ടിയ ഭാര്യ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്മശാനത്തില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ വെട്ടിയെടുത്ത് കവറിലാക്കി കൊണ്ടുവന്നാണ് യുവാവ് പാചകം ചെയ്തത്. ഇയാള്‍ മാംസം കൊണ്ട് വന്നപ്പോള്‍ ഭാര്യ പുറത്തുപോയ സമയമായിരുന്നു.

പിന്നീട് അവര്‍ തിരിച്ചെത്തുമ്പോള്‍ ഇയാള്‍ മനുഷ്യമാംസം പാചകം ചെയ്തുവെച്ചിരുന്നു. ഇത് കണ്ട് ഓടി രക്ഷപ്പെട്ട ഭാര്യ അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് എത്തുന്നതുവരെ അയല്‍ക്കാര്‍ യുവാവിനെ വീട്ടില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …