Breaking News

ഇനി ക്രിസ്റ്റിയാനൊയ്ക്കൊപ്പം കളിക്കണമെന്ന് ബ്രസീലിയൻ സൂപ്പർ സ്ട്രൈക്കർ നെയ്മര്‍…

പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച്‌ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ‘ഫുട്ബോള്‍ ലോകത്തെ നിലവിലെ സൂപ്പര്‍താരങ്ങളായ

ലയണല്‍ മെസ്സി, എംബാപ്പെ, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം കളിച്ചു. ഇനി റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കണമെന്നാണ് ആഗ്രഹം’. നെയ്മര്‍ പറഞ്ഞു. റൊണാള്‍ഡോ പിഎസ്ജിയിലേക്ക്

എത്തുമോ എന്നതാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചകള്‍. അതേസമയം പിഎസ്ജിയുമായി നെയ്മര്‍ 2025 വരെ കരാര്‍ നീട്ടിയിരുന്നു. നിലവില്‍ ഇറ്റാലിയന്‍ സീരി എ ക്ലബായ

യുവന്റസിനൊപ്പമാണ് റൊണാൾഡോ. സീരി ഈ സീസണില്‍ നിശാജനകമായ പോരാട്ടം കാഴ്ചവെച്ച യുവന്റസ് അടുത്ത സീസണ്‍ ചാമ്ബ്യന്‍സ് ലീഗില്‍ ഉണ്ടാകുമോ എന്ന കാര്യം സംശയത്തിലാണ്. സീരി എയില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് യുവന്റസ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …