Breaking News

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് സംസ്ഥാനത്ത് മരിച്ചത് ഏഴുമാസം പ്രായമുള്ള കുഞ്ഞുൾപ്പടെ പതിനൊന്നുപേർ…

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ഏഴുമാസം പ്രായമായ കുഞ്ഞ് മരിച്ചു. പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. കടുത്ത ന്യുമോണിയ ബാധയെതുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.

കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനൊന്നായതായാണ് റിപ്പോര്‍ട്ട്.

വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം,മലപ്പുറം,തൃശൂര്‍ ജില്ലകളിലാണ് മറ്റുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരത്ത് ഒരു തടവുകാരന്‍ ഉള്‍പ്പടെ നാലുപേരാണ് മരിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ മണികണ്ഠന്‍(72) ആണ് മരിച്ചത്. നാല് ദിവസം മുമ്ബാണ് രോഗം സ്ഥിരീകരിച്ചത്. ഒന്നരവര്‍ഷമായി പൂജപ്പുര ജയിലിലെ തടവുകാരനാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …