ഉത്ര കൊലക്കേസില്‍ മാപ്പ് സാക്ഷിയുടെ മൊഴി വസ്തുതാപരമല്ലെന്ന് ആരോപണവുമായി പ്രതി സൂരജ് ഹൈക്കോടതിയില്‍. ഇരട്ടജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേസില്‍ തനിക്കെതിരായ തെളിവുകള്‍ക്ക് ആധികാരികതയില്ല. പാമ്ബുകളുമായി ബന്ധപ്പെട്ട് തന്റെ ഫോണില്‍ നിന്നും തന്റെ ചിത്രങ്ങള്‍ വീണ്ടെടുത്തിട്ടില്ല. വിദഗ്ധ സമിതി കേസില്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികതയില്ലെന്നും സൂരജിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് …
Read More »