Breaking News

പാചക വാതക വിലയില്‍ വര്‍ദ്ധനവ്; തുടര്‍ച്ചയായി രണ്ടാംമാസവും ഗ്യാസിന് വിലകൂട്ടി..

രാജ്യത്തെ പാചകവാതകത്തിന് വില കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള‌ള സിലിണ്ടറിന് നാലുരൂപയും വാണിജ്യസിലിണ്ടറിന് മൂന്നുരൂപയുമാണ് ഇപ്പോള്‍ കൂട്ടിയത്. തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് പാചകവാതകത്തിന് വിലകൂട്ടുന്നത്.

രാജ്യാന്തരവിലയിലെ വര്‍ദ്ധനവിനനുസരിച്ചാണ് വിലകൂട്ടിതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 14 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 601 രൂപയായി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 1135രൂപയായി. കൊവിഡും ലോക്ക്ഡൗണും മൂലം വരുമാനം കുറഞ്ഞ ജനങ്ങള്‍ക്ക് വില വര്‍ദ്ധന കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …