Breaking News

ചൈനയിൽ പുതിയ വൈറസ്; മനുഷ്യരിലും കണ്ടെത്തി; മുൻകരുതൽ ഇല്ലെങ്കിൽ അതിവേഗം പടരും…

ലോകം മുഴുവന്‍ ​ഇന്ന്‍ കൊറോണ വൈറസിന്റെ പിടിയിലാണ്. ചൈനയില്‍ നിന്നും തുടക്കമിട്ട് കൊറോണ വൈറസ് ബാധ ഇന്ന് ലോകത്ത് ലക്ഷകണക്കിന് ആളുകളുടെ ജീവനെടുത്തു. ഇപ്പോഴിതാ വീണ്ടും ചൈനയില്‍ മനുഷ്യരില്‍ അങ്ങേയറ്റം അപകടകരമായി മാറിയേക്കാവുന്നപുതിയ ഇനം വൈറസിനെ കണ്ടെത്തിയിരിക്കുകയാണ്.

പുതിയ ഇനം പന്നി പനി വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത് ഗവേഷകര്‍ പറയുന്നു. 2009 ല്‍ ലോകത്ത് പടര്‍ന്നു പിടിച്ച പന്നിപനിയോട് സാമ്യതയുള്ള അപകടകാരിയായ മറ്റൊരു വൈറസിനെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു.

ജി 4 എന്നാണ് വൈറസിന്റെ പേര്. ഇത് മനുഷ്യരില്‍ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനകം തന്നെ മനുഷ്യരിലും ഈ രോഗണുവിനെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഉല്‍പ്പാദിപ്പിച്ചിട്ടുള്ള ഒരു വാക്‌സിനും ഈ രോഗാണുവില്‍ നിന്നും സംരക്ഷണം നല്‍കില്ലായെന്നതാണ് ഇത് കൊവിഡ് ബാധയെ പോലെ തന്നെ ഭീതി സൃഷിടിക്കുന്നത്. 2011 മുതല്‍ 2018 വരെ 10 ചൈനീസ് പ്രവിശ്യകളിലേയും

വെറ്റിനറി ഹോസ്പ്റ്റലുകളിലേയും അറവുശാലകളില്‍ നിന്നും 30000 സ്രവങ്ങള്‍ ഗവേഷകര്‍ ശേഖരിക്കുകയും ഐസൊലേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ ഭൂരിഭാഗവും 2016 മുതലാണ് പ്രധാനമായും പെരുകുന്നത്.

വൈറസ് ഇതിനകം തന്നെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നതിന് യാതൊരു തെളിവുകളും കണ്ടെത്തിയിട്ടില്ല. പന്നി ഫാമുകളില്‍ തൊഴില്‍ എടുക്കുന്ന തൊഴിലാളികളേയും ഒപ്പം പന്നികളുമായി ഇടപെടുന്ന മനുഷ്യരേയും നിരീക്ഷണ വിധേയമാക്കാനാണ് തീരുമാനം.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …