Breaking News

Newz TV

കൊല്ലത്ത് നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ മര്‍ദനം, പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ കൊടുത്തും തല്ലിച്ചു

പരവൂരില്‍ നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് അയല്‍വാസി കൂടിയായ ട്യൂഷന്‍ അധ്യാപിക കുട്ടിയുടെ കാലും തുടയും ചൂരലുകൊണ്ട് അടിച്ച്‌ പൊട്ടിച്ചത്. ടീച്ചര്‍ക്കെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കി. അടികൊണ്ട് പൊട്ടിയ കുട്ടിയുടെ ഇരു പിന്‍കാലുകളിലും രക്തം കല്ലിച്ചു കിടക്കുന്ന അവസ്ഥയാണ്. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് നഗ്‌നയാക്കി നിര്‍ത്തി ഈ വിധം തല്ലിയതെന്ന് കുട്ടി പറയുന്നു. പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ …

Read More »

പുനലൂര്‍ കായംകുളം പാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ മരക്കൊമ്ബ് വീണു: യാത്രികക്ക് പരിക്ക്…

പുനലൂര്‍ കായംകുളം പാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ മരക്കൊമ്ബ് വീണ് യാത്രികക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടക്കുന്നത്. ശാലേംപൂരം സ്വദേശിനിയായ സാറമ്മ ലാലിക്കാണ് പരിക്കേറ്റത്. നഗരത്തിലെ ബാങ്കില്‍ വന്ന ശേഷം തിരികെ പോകുകയായിരുന്നു സാറാമ്മ പത്തനാപുരം ശാലേം പൂരം ജംഗ്ഷനില്‍ എത്തുമ്ബോയായിരുന്നു അപകടം സംഭവിച്ചത്. റോഡ് വശത്തെ മരുതി മരത്തിന്റെ മുകള്‍ഭാഗം ആണ് കാറിനു മുകളില്‍ വീണത് ഗുരുതരമായി പരിക്കേറ്റ സാറാമ്മയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …

Read More »

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ കൂടി സി കാറ്റഗറിയിലേയ്ക്ക്…

കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ കൂടി നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. മുന്‍പ് തിരുവനന്തപുരം ജില്ലയെ മാത്രമായിരുന്നു സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനമായത്. സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ജില്ലകളുടെ നിയന്ത്രണങ്ങള്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മത, രാഷ്ട്രീയ, സാമുദായിക, പൊതുപരിപാടികള്‍ ഒന്നും ഈ ജില്ലകളില്‍ …

Read More »

ഡ്രൈവര്‍ അറിയാതെ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കയറിക്കിടന്ന് ഉറങ്ങിയ ബാലന്‍ എഴുന്നേറ്റത് കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്ത്!

ഡ്രൈവര്‍ അറിയാതെ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കയറിക്കിടന്ന് ഉറങ്ങിയ ബാലന്‍ എഴുന്നേറ്റത് കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്ത്. ഇന്നലെ രാവിലെ 7നാണ് ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റില്‍ ലോറി ഡ്രൈവര്‍ ബാലനെ കൈമാറിയത്. കഴിഞ്ഞദിവസം രാത്രി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനു സമീപം ലോറി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. മകരവിളക്കിനോടനുബന്ധിച്ച്‌ താല്‍ക്കാലിക കട നടത്തുന്ന സീതത്തോട് സ്വദേശിയുടെ മകന്‍ ലോറിയുടെ പിന്‍വശത്ത് കയറിക്കിടന്നു. ഇതറിയാതെ ലോറി ഡ്രൈവര്‍ വാഹനവുമായി തമിഴ്നാട്ടിലേക്ക് ലോഡ് എടുക്കാന്‍ പോകുകയായിരുന്നു. ഇടപ്പാളയം കഴിഞ്ഞപ്പോള്‍ ലോറിയുടെ …

Read More »

മിനിലോറി കടയിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ ദുരന്തം

കൊല്ലം -തേനി ദേശീയ പാതയില്‍ താമരക്കുളം ചാവടി ജങ്ഷനില്‍ കാര്‍ബണ്‍ ഡയോക്സൈഡ് നിറച്ച സിലിണ്ടറുകളുമായി പോയ മിനിലോറി നിയന്ത്രണം തെറ്റി പലചരക്ക് കടയില്‍ ഇടിച്ചു കയറി. ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിന്റെ പിന്‍ചക്രം തെറിച്ചു വീണത് 100 മീറ്ററോളം അകലെയുള്ള പുരയിടത്തില്‍. പലചരക്കുവ്യാപാര സ്ഥാപനത്തിന്റെ ഏറിയ ഭാഗവും തകര്‍ന്നു. കടയ്ക്കുള്ളിലുണ്ടായിരുന്ന സാധന സാമഗ്രികളും നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. താമരക്കുളം ചാവടി ജങ്ഷനില്‍ എത്തിയ …

Read More »

അമിത വേ​ഗതയിൽ അഭ്യാസപ്രകടനം നടത്തിയത് നമ്ബർ പ്ലേറ്റ് പോലുമില്ലാത്ത നാല് ബൈക്കുകളിൽ; ദേശീയ പാതയിലൂടെ പറന്ന ബൈക്കിന് പിന്നിൽ നിന്ന് സെൽഫി എടുക്കാനും ശ്രമം; പൊലീസിനെയും നിയമത്തെയും നോക്കുകുത്തിയാക്കിയ യുവാക്കളുടെ നെ​ഗളിപ്പിൽ ഇരയായത് പാവം എംബിഎ വിദ്യാർത്ഥിയും; കൊട്ടാരക്കരയിലെ ബൈക്കപകടം നടന്നത് ഇങ്ങനെ…

കൊട്ടാരക്കരയിൽ അപകടമുണ്ടാക്കിയത് ന്യൂജെൻ ബൈക്കുകളിൽ പാഞ്ഞ് യുവാക്കൾ നടത്തിയ അഭ്യാസ പ്രകടനം. നമ്ബർ പ്ലേറ്റ് പോലുമില്ലാത്ത നാല് ബൈക്കുകളിലായി നൂറു കിലോമീറ്ററിലേറെ സ്പീഡിലാണ് യുവാക്കൾ ബൈക്ക് റേസിംഗ് നടത്തിയത്. അമിത വേഗത്തിൽ പായുന്നതിനിടെ സെൽഫി എടുക്കാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. എംസി റോഡിൽ പൊലിക്കോട് എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. നാലു ന്യൂജെൻ ബൈക്കുകളിലായിട്ടാണ് യുവാക്കൾ ബൈക്ക് റേസിങ് നടത്തിയത്. തിരുവനന്തപുരം ഭാഗത്ത് …

Read More »

കൊല്ലത്ത് സ്വകാര്യ എസ്റ്റേറ്റിനു വേണ്ടി വീട്ടമ്മയുടെ 31 സെന്റിൽ ഗുണ്ടകളെയിറക്കി വഴിവെട്ട്, പ്രതികളെ തൊടാതെ പൊലീസ്…

നാട്ടിലെ നിയമങ്ങളെ മുഴുവന്‍ വെല്ലുവിളിച്ച് കൊല്ലം പട്ടാഴിയില്‍ ഗുണ്ട സംഘത്തിന്റെ അതിക്രമം. വീട്ടമ്മയുടെ ഉടമസ്ഥതയിലുളള മുപ്പത്തിയൊന്ന് സെന്‍റ് സ്ഥലത്തെ മണ്ണു നീക്കി ഗുണ്ടാ സംഘം ഒറ്റരാത്രി കൊണ്ട് സ്വകാര്യ റബര്‍ എസ്റ്റേറ്റിനു വേണ്ടി വഴി വെട്ടി. പത്തുലക്ഷത്തോളം രൂപയുടെ മരങ്ങളും പിഴുതെറിഞ്ഞ അക്രമികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല. ഒരു മനുഷ്യന്‍റെ ജീവിക്കാനുളള അവകാശത്തിനുമേല്‍ അക്രമികള്‍ നടത്തിയ ക്രൂരമായ കടന്നു കയറ്റത്തിന്‍റെ ഇരകളാണ് കൊല്ലം പട്ടാഴി സ്വദേശിനി …

Read More »

”ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് ഇവിടെയുണ്ടാകേണ്ടതാണ് മാളു” ; സഹോദരന്റെ കുഞ്ഞിനെ കയ്യിലെടുത്ത് വിസ്മയ, നോവായി ചിത്രം…

കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ വിസ്മയയെ കേരളം പെട്ടന്നൊന്നും മറക്കില്ല, അത്രയേറെ ക്രൂരതയനുഭവിച്ചാണ് ആ കുട്ടി മരണപ്പെട്ടത്. വിസ്മയയുടെ ഏട്ടന്റെ കുഞ്ഞിനെയും എടുത്തുകൊണ്ടു നിൽക്കുന്ന ജീവൻ തുടിക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. സഹോദരിക്ക് കാണാൻ കഴിയാതെപോയ തന്റെ മകൻ നീൽ വി. വിക്രം വിസ്മയയ്‌ക്കൊപ്പമുള്ള ചിത്രം വരയ്ക്കാൻ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജിലാ ജനീഷിനെ സമീപിക്കുകയായിരുന്നു. പറഞ്ഞ പോലെ തന്നെ കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ചിത്രം വരച്ചു. കഴിഞ്ഞദിവസമാണ് …

Read More »

വൈശാഖിന്​ ജന്മനാട്ടില്‍ സ്മൃതി മണ്ഡപം…

വീരമൃത്യു വരിച്ച ജവാന്‍ വൈശാഖിന് ജന്മനാടായ കുടവട്ടൂരില്‍ സ്മൃതി മണ്ഡപം. കുടവട്ടൂര്‍ ശില്‍പാലയത്തില്‍ ഹരികുമാര്‍-ബീനാകുമാരി ദമ്ബതികളുടെ മകന്‍ അക്കു എന്ന വൈശാഖ്​ (24) 2021 ഒക്ടോബര്‍ 11 നാണ്​ പൂഞ്ചില്‍ ഭീകരാക്രമണത്തില്‍ മരിച്ചത്​. അക്കു സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുപ്പതിനായിര​ത്തോളം രൂപ ചെലവഴിച്ചാണ് കുടവട്ടൂര്‍ ചപ്പാത്ത് മുക്കില്‍ സ്മൃതി മണ്ഡപം നിര്‍മിച്ചത്. 2001 ജമ്മുവില്‍ വീരമൃത്യു വരിച്ച കുടവട്ടൂര്‍ പൂണൂര്‍ അഴികത്ത് വീട്ടില്‍ ശ്രീകുമാറിന്‍റെ ഓര്‍മക്കായി നിര്‍മിച്ച വെയ്റ്റിങ് ഷെഡിനോട്​ …

Read More »

ഉത്ര കൊലക്കേസ്: സാക്ഷിമൊഴി വസ്തുതാപരമല്ല, വിദഗ്ധ സമിതിയുടെ തെളിവുകള്‍ക്ക് ആധികാരികതയില്ല; ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ സൂരജ് അപ്പീല്‍ നല്‍കി…

ഉത്ര കൊലക്കേസില്‍ മാപ്പ് സാക്ഷിയുടെ മൊഴി വസ്തുതാപരമല്ലെന്ന് ആരോപണവുമായി പ്രതി സൂരജ് ഹൈക്കോടതിയില്‍. ഇരട്ടജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേസില്‍ തനിക്കെതിരായ തെളിവുകള്‍ക്ക് ആധികാരികതയില്ല. പാമ്ബുകളുമായി ബന്ധപ്പെട്ട് തന്റെ ഫോണില്‍ നിന്നും തന്റെ ചിത്രങ്ങള്‍ വീണ്ടെടുത്തിട്ടില്ല. വിദഗ്ധ സമിതി കേസില്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികതയില്ലെന്നും സൂരജിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് …

Read More »