ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച പാകിസ്ഥാൻ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) മറുപടിയുമായി ഇന്ത്യ. സ്വന്തം രാജ്യത്തെ ജനങ്ങൾ ഉപജീവനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുമ്പോൾ പാകിസ്ഥാന്‍റെ ശ്രദ്ധ തെറ്റായ കാര്യങ്ങളിലാണ്. അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾക്ക് പകരം സ്വന്തം ആളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആ രാജ്യത്തെ നേതൃത്വത്തെയും ഉദ്യോഗസ്ഥരെയും ഉപദേശിക്കുന്നുവെന്ന് കൗൺസിലിലെ ഇന്ത്യയുടെ പ്രതിനിധി സീമ പൂജാനി പറഞ്ഞു. ഇന്ത്യൻ അധിനിവേശ അധികാരികൾ വീടുകൾ …
Read More »സ്റ്റാര്‍ലിങ്കുമായി കിടപിടിക്കാനൊരുങ്ങി ചൈന; സ്വന്തം ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിക്കാൻ ചൈന
യുഎസ് കമ്പനി സ്റ്റാർലിങ്കുമായി മത്സരിക്കാനുള്ള തയാറെടുപ്പുമായി ചൈന. സ്റ്റാർലിങ്കിന്‍റെ ലോ എര്‍ത്ത് ഓര്‍ബിറ്റിലെ ഉപഗ്രഹ ശൃംഖലയ്ക്ക് സമാനമായി സ്വന്തം ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിക്കാനാണ് ചൈന പദ്ധതിയിടുന്നത്. ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിനു കീഴിൽ വരുന്ന സാറ്റലൈറ്റ് ഇന്‍റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. സ്റ്റാർലിങ്കിന് 3,500 ലധികം ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങളുണ്ട്. യുഎസിൽ മാത്രം ആയിരക്കണക്കിന് ഉപഭോക്താക്കളുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. കൂടുതൽ ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ എത്തിക്കാനാണ് സ്റ്റാർലിങ്കിൻ്റെ നീക്കം.
Read More »മേഘാലയ സര്‍ക്കാര്‍ രൂപീകരണത്തിൽ ട്വിസ്റ്റ്; പിന്തുണ പിന്‍വലിച്ച് എച്ച്എസ്പിഡിപി
ഷില്ലോങ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം നേടാൻ കഴിയാത്ത മേഘാലയയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവവികാസങ്ങൾ. നിലവിലെ കാവൽ മുഖ്യമന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പ്രസിഡന്‍റുമായ കോണ്‍റാഡ് സങ്മ ഗവർണർ ഫഗു ചൗഹാനെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ഒരു പാർട്ടി സഖ്യത്തിൽ നിന്ന് പിൻമാറി. രണ്ട് എംഎൽഎമാരുള്ള ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) സാങ്മയ്ക്ക് പിന്തുണ നൽകിയിട്ടില്ലെന്നും …
Read More »ബില്ലുകളിൽ തീരുമാനത്തിലെത്താൻ സമയം വേണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: മന്ത്രിമാർ കാര്യങ്ങൾ വിശദീകരിക്കാൻ 6 മാസമെടുത്തെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിനാൽ, ഒരു തീരുമാനത്തിലെത്താൻ സമയം ആവശ്യമാണെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. മലയാളം സർവകലാശാല വി.സി നിയമനം സംബന്ധിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലറാണ്. ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ടതെന്ന് തനിക്കറിയില്ല. താൻ ഒപ്പിട്ടാൽ മാത്രമേ ബിൽ നിയമമാകൂ എന്നും ഗവർണർ പറഞ്ഞു. അതേസമയം, മലയാള സർവകലാശാല വൈസ് ചാൻസലറുടെ ചുമതല കാലിക്കറ്റ് വി.സിക്ക് നൽകണമെന്ന് …
Read More »ഇൻഡിഗോയുമായി സഹകരിക്കാൻ കമ്പനി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു: ഇ.പി.ജയരാജൻ
തിരുവനന്തപുരം: ഇൻഡിഗോയുമായുള്ള നിസ്സഹകരണം അവസാനിപ്പിക്കാൻ കമ്പനി അധികൃതർ ആവശ്യപ്പെട്ടതായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കമ്പനിയുമായി സഹകരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ രേഖാമൂലം എഴുതി നൽകാൻ ഇ.പി ആവശ്യപ്പെട്ടതായാണ് വിവരം. ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇ.പി വിമാനത്തിലെ യാത്ര ഒഴിവാക്കിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി തള്ളി മാറ്റിയിരുന്നു. സംഭവം വിവാദമായതോടെ ഇ.പിക്ക് ഇൻഡിഗോ വിമാന യാത്രക്ക് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിമാനത്തിൽ …
Read More »വൈദേകം വിവാദം; ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ സുധാകരന്‍
കണ്ണൂർ: വൈദേകം റിസോർട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും വിജിലൻസും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഉടൻ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി റിസോർട്ടിന്‍റെ മറവിൽ വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപ ഒഴുകിയതായി ഇ.ഡിക്ക് മുന്നിൽ പരാതിയുണ്ട്. റിസോർട്ടിൽ നാല് ലക്ഷം മുതൽ മൂന്ന് കോടി വരെ …
Read More »സഭയിൽ പറഞ്ഞതെല്ലാം ബോധ്യമുള്ള കാര്യങ്ങൾ: മാത്യു കുഴൽനാടൻ എം.എൽ.എ
കോട്ടയം: സഭയിൽ പറഞ്ഞതെല്ലാം നല്ല ബോധ്യമുള്ള കാര്യങ്ങളാണെന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും മാത്യു കുഴൽനാടൻ എം.എൽ.എ. പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്ത സംഭവം പരിശോധിക്കും. പ്രസംഗത്തിന്‍റെ അച്ചടിച്ച പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കുഴൽനാടൻ വ്യക്തമാക്കി. കാര്യങ്ങൾ വസ്തുതാപരമായി ചൂണ്ടിക്കാണിക്കാനാണ് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ട് സഭയിൽ പരാമർശിച്ചത്. റിമാൻഡ് റിപ്പോർട്ടിലെ ഭാഗം സഭയുടെ രേഖയിൽ ഉൾപ്പെടുത്തരുതെന്ന് അന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ …
Read More »പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് അതിരുകവിഞ്ഞ മോഹം: മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അതിന് ആരാണ് ഉത്തരവാദികളെന്നും ഈ രാജ്യത്തെ ജനങ്ങൾക്ക് അറിയാം. സംഘപരിവാറിൽ നിന്ന് കടുത്ത പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കാൻ കഴിയില്ല. താൽക്കാലിക നേട്ടങ്ങൾക്കായി ആരെങ്കിലും നടത്തുന്ന നീക്കങ്ങൾ …
Read More »കോണ്‍ഗ്രസ് അനുദിനം കൂപ്പുകുത്തുന്നു; പരിഹസിച്ച് അമിത് ഷാ
ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അനുദിനം തകർന്ന് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസും ആം ആദ്മി പാർട്ടിയും മോദിക്കെതിരെ മുദ്രാവാക്യം മുഴക്കുകയാണ്. എന്നാൽ ദൈവം നിങ്ങൾ പറയുന്നത് കേൾക്കില്ല, കാരണം രാജ്യത്തെ ജനങ്ങൾ മോദിയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിലെ ബിദറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലത്തോടെ കോൺഗ്രസ് തുടച്ച് നീക്കപ്പെട്ടു. ബൈനോക്കുലറിലൂടെ നോക്കിയാൽ പോലും …
Read More »രാഹുലിൻ്റെ കേംബ്രിഡ്ജ് പ്രസംഗം: വിമര്‍ശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്‍റെ വിദേശ സുഹൃത്തുക്കളുടെ സഹായത്തോടെ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ നിരന്തരം ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഠാക്കൂർ. എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി തന്‍റെ ഫോൺ പെഗാസസ് അന്വേഷിക്കുന്ന വിദഗ്ദ്ധ സംഘത്തിന് കൈമാറാത്തത്? ജാമ്യത്തിലിറങ്ങിയ ഒരു രാഷ്ട്രീയക്കാരന്‍റെ ഫോണിൽ എന്തായിരുന്നു ഇത്ര ഗൗരവമുള്ള കാര്യം? ഒരുപക്ഷേ അതുകൊണ്ടായിരിക്കാം …
Read More »