Breaking News

രാഹുലിൻ്റെ കേംബ്രിഡ്ജ് പ്രസംഗം: വിമര്‍ശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്‍റെ വിദേശ സുഹൃത്തുക്കളുടെ സഹായത്തോടെ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ നിരന്തരം ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഠാക്കൂർ.

എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി തന്‍റെ ഫോൺ പെഗാസസ് അന്വേഷിക്കുന്ന വിദഗ്ദ്ധ സംഘത്തിന് കൈമാറാത്തത്? ജാമ്യത്തിലിറങ്ങിയ ഒരു രാഷ്ട്രീയക്കാരന്‍റെ ഫോണിൽ എന്തായിരുന്നു ഇത്ര ഗൗരവമുള്ള കാര്യം? ഒരുപക്ഷേ അതുകൊണ്ടായിരിക്കാം അദ്ദേഹം ഫോൺ കൈമാറാതിരുന്നത്. എന്തുകൊണ്ടാണ് മറ്റ് കോൺഗ്രസ് നേതാക്കളും തങ്ങളുടെ ഫോണുകൾ അന്വേഷണ സംഘത്തിന് നൽകാതിരുന്നത്? വിദേശ സുഹൃത്തുക്കളുടെ സഹായത്തോടെ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയും, ആവർത്തിച്ച് നുണ പറയുകയും ചെയ്യുന്നത് രാഹുലിന്‍റെ ശീലമായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള രാഹുലിന്‍റെ വെറുപ്പായിരിക്കാം ഇത്തരം നടപടികൾക്ക് കാരണം. ഏതായാലും രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള രാഹുലിന്‍റെ നിരന്തരമായ ശ്രമങ്ങൾ കോൺഗ്രസിന്‍റെ അജണ്ടയെ അപകടത്തിലാക്കുന്നുവെന്നും ഠാക്കൂർ പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാണിച്ച ഠാക്കൂർ രാഹുൽ ഗാന്ധിയെ പരിഹസിക്കുകയും കോൺഗ്രസ് രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടുവെന്നും പറഞ്ഞു. ലോക രാഷ്ട്രത്തലവൻമാർക്ക് മോദിയോടുള്ള ബഹുമാനം വർദ്ധിച്ചുവെന്നും മോദി ഒരു ആഗോള നേതാവായി മാറിയെന്നും എന്നാൽ രാഹുൽ അത് കണക്കിലെടുക്കണമായിരുന്നുവെന്നും ഠാക്കൂർ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …