Breaking News

പത്തനംതിട്ട ജില്ലാ കളക്ടറുടേതടക്കം 5 വാഹനങ്ങളുടെ ജപ്തി; സ്റ്റേ ചെയ്ത് ഹൈക്കോടതി

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടേതടക്കം അഞ്ച് വാഹനങ്ങൾ ജപ്തി ചെയ്യുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. പത്തനംതിട്ട സബ് കോടതിയാണ് വാഹനങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ടത്. റിംഗ് റോഡ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്നായിരുന്നു ജപ്തിക്ക് ഉത്തരവിട്ടത്.

ജപ്തി നടപടികൾ ആരംഭിച്ചയുടൻ കളക്ടറുടെ വാഹനം കളക്ടറേറ്റ് കോമ്പൗണ്ടിൽ നിന്ന് മാറ്റിയിരുന്നു. 2008ലാണ് റിംഗ് റോഡിനായി സ്ഥലം ഏറ്റെടുത്തത്. ഇതിനായി 3 സെന്‍റ് ഭൂമി നൽകിയ വ്യക്തിക്ക് നഷ്ടപരിഹാരവും പലിശയും സഹിതം 38 ലക്ഷം രൂപ നൽകണം.

പൊതുമരാമത്ത് വകുപ്പാണ് പണം നൽകേണ്ടത്. ജില്ലാ ഭരണകൂടം നിരവധി തവണ വകുപ്പിന് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. ജപ്തിയുടെ പശ്ചാത്തലത്തിൽ വീണ്ടും പൊതുമരാമത്ത് വകുപ്പിനെ സമീപിക്കാനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …