Breaking News

Politics

ഡല്‍ഹി മദ്യനയ കേസ്; വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകൻ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൈഎസ്ആർ കോൺഗ്രസ് എംപി മഗുന്ദ ശ്രീനിവാസുലു റെഡ്ഡിയുടെ മകൻ രാഘവ് മഗുന്ദയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരമാണ് (പിഎംഎൽഎ) മഗുന്ദയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് ഒമ്പതാമത്തെ അറസ്റ്റാണിത്. ഈ ആഴ്ച നടക്കുന്ന മൂന്നാമത്തെ അറസ്റ്റും. പഞ്ചാബ് ശിരോമണി അകാലിദൾ എംഎൽഎ ദീപ് മൽഹോത്രയുടെ മകൻ ഗൗതം മൽഹോത്ര, ചാരിയത്ത് പ്രൊഡക്ഷൻസ് …

Read More »

താലൂക്ക് ഓഫിസിലെ ജീവനക്കാർ വിനോദയാത്ര പോയ ബസ് ക്വാറി ഉടമയുടേത്: ജനീഷ് കുമാർ എംഎൽഎ

പത്തനംതിട്ട: കൂട്ട അവധി എടുത്ത് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസ യാത്രയ്ക്ക് പോയ ബസ് ക്വാറി ഉടമയുടേതാണെന്ന് കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ പറഞ്ഞു. ഇതിനിടയാക്കിയ സാഹചര്യം പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മുകളിലാണോ ക്വാറി ഉടമയെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടാൻ ആരാണ് എം.എൽ.എയ്ക്ക് അധികാരം നൽകിയതെന്ന് ചോദിച്ച എ.ഡി.എമ്മിനെ രൂക്ഷമായി വിമർശിച്ച ജനീഷ് കുമാർ, മരണവീട്ടിൽ പോകുന്നതും …

Read More »

ഉമ്മൻ ചാണ്ടിയെ നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; വിമാനം ഏർപ്പാടാക്കി എഐസിസി

തിരുവനന്തപുരം: നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. ചാർട്ടേർഡ് വിമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുപോവുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം കെ.സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. വിമാനം എഐസിസി ഏർപ്പാടാക്കിയെന്നും അദ്ദേഹം അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ മകനെന്ന നിലയിൽ തനിക്ക് ഉത്തരവാദത്തമുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിൽ നിന്നടക്കം നൂറുകണക്കിനാളുകൾ അദ്ദേഹത്തെ വന്നു കണ്ടു. അതിൻ്റെ ഭാഗമായാണ് അദ്ദേഹം …

Read More »

വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടല്ല; 30 ലക്ഷം അനുവദിച്ചത് അറിഞ്ഞിട്ടില്ലെന്ന് ​ഗവർണർ

ന്യൂ ഡൽഹി: സംസ്ഥാന സർക്കാർ 30 ലക്ഷം രൂപ അധിക യാത്രാബത്ത അനുവദിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടല്ല തുക അനുവദിച്ചതെന്നും ഗവർണർ ഡൽഹിയിൽ പ്രതികരിച്ചു. രാജ്ഭവന്‍റെ പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെ ഗവർണറുടെ വിമാനയാത്രയ്ക്ക് സർക്കാർ 30 ലക്ഷം രൂപ അധികമായി അനുവദിച്ചത് വിവാദമായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ വിമാന യാത്രയ്ക്കായി സർക്കാർ അനുവദിച്ച പണം …

Read More »

റിസോര്‍ട്ട് വിവാദം; അന്വേഷണ തീരുമാനം നിഷേധിച്ച് എം വി ഗോവിന്ദന്‍

പാലക്കാട്: റിസോർട്ട് വിവാദം അന്വേഷിക്കാനുള്ള തീരുമാനം മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കണ്ണൂർ ജില്ലാ കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുത്തിരുന്നു. പ്രത്യേക അന്വേഷണത്തിന്‍റെ ആവശ്യമില്ല. വിവാദം മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിൽ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനാണ് സി.പി.എം തീരുമാനം. മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ച വേണ്ടെന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. വിഷയത്തിൽ നേതാക്കളുടെ മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുമെന്നും സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നൽകി. …

Read More »

ആക്രമണം തുടര്‍ന്നാല്‍ കടുത്ത തീരുമാനങ്ങളെടുക്കും; സംസ്ഥാന സമിതിയിൽ വികാരഭരിതനായി ഇ.പി

തിരുവനന്തപുരം: റിസോർട്ട് വിവാദത്തിലും സംഭവത്തിൽ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് അതൃപ്തി. വികാരഭരിതനായാണ് ഇ.പി സംസ്ഥാന സമിതിയിൽ സംസാരിച്ചത്. വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിർദേശപ്രകാരമാണ് സംസ്ഥാന സമിതി അംഗം പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾക്ക് സംസ്ഥാന സമിതിയിൽ ഇ പി ജയരാജൻ മറുപടി നൽകിയത്. കണ്ണൂർ ആന്തൂരിലെ റിസോർട്ട് …

Read More »

വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമം; ബാബു ജോര്‍ജിനെ കോൺഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: മുൻ പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ബാബു ജോർജിനെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിനിടെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടപടി. ബാബു ജോർജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടൂർ പ്രകാശ് എം.പി, ഡിസിസി പ്രസിഡന്‍റ് …

Read More »

ബിജു മോന്റേത് ആത്മഹത്യയല്ല, ഭരണകൂട കൊലപാതകം: വി.ഡി. സതീശന്‍

കൊച്ചി: തുടർച്ചയായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത സാക്ഷരതാ പ്രേരക് ബിജു മോൻ്റേത് ആത്മഹത്യയല്ലെന്നും ഭരണകൂട കൊലപാതകമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇനി ചർച്ചകളോ കൂടിയാലോചനകളോ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രേരക്മാരുടെ ഓണറേറിയവും കുടിശ്ശികയും ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടു. ഇനിയും രക്തസാക്ഷികളെ സൃഷ്ടിക്കരുതെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകി. ‘ബിജു മോൻ രണ്ട് പതിറ്റാണ്ടിലേറെയായി സാക്ഷരതാ പ്രേരകാണ്. എത്രയോ പേര്‍ക്ക് അക്ഷരത്തിൻ്റെ വെളിച്ചം …

Read More »

സഭാ നടപടികൾ റെക്കോർഡ് ചെയ്തു; കോൺഗ്രസ് നേതാവ് രജനി പാട്ടീലിനെ സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: കോൺഗ്രസ് എംപി രജനി പാട്ടീലിനെ സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിന്‍റെ വീഡിയോ പകർത്തി ട്വിറ്ററിൽ പങ്കുവെച്ചതിനെ തുടർന്നാണ് രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ നടപടിയെടുത്തത്. ബജറ്റ് സമ്മേളനത്തിന്‍റെ ശേഷിക്കുന്ന ദിവസങ്ങളിലേക്കാണ് സസ്പെൻഷൻ. അദാനിയെക്കുറിച്ചും പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ എല്ലാ പരാമർശങ്ങളും സ്പീക്കർ ഓം ബിർല സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. രാജ്യസഭയിലെ പ്രസംഗത്തിൽ മോദിയെ …

Read More »

ഇ പി ജയരാജനും, പി ജയരാജനുമെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി സമിതി

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, സംസ്ഥാന സമിതി അംഗം പി ജയരാജൻ എന്നിവർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി സമിതി. അന്വേഷണ സമിതി അംഗങ്ങളെ ഉടൻ തീരുമാനിക്കും. സംസ്ഥാന സമിതിയിൽ ഇ.പി ജയരാജനും ഇ.പി ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായി. തനിക്കെതിരെ ഗൂഡാലോചന നടന്നെന്നും വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം നടന്നുവെന്നും ഇ.പി ജയരാജൻ സമിതിയെ അറിയിച്ചു. കണ്ണൂർ ജില്ലയിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലാണ് ഇ.പി ജയരാജനെതിരെ പി ജയരാജൻ സംസ്ഥാന സമിതിയിൽ …

Read More »