Breaking News

രണ്ടു കുട്ടികള്‍’ നയം അവസാനിപ്പിക്കുന്നു; ദമ്ബതികള്‍ക്ക്​ മൂന്ന്​ കുട്ടികള്‍ വരെയാകാം….

ദമ്ബതികള്‍ക്ക്​ മൂന്ന്​ കുട്ടികള്‍ വരെയാകാമെന്ന്​ ചൈന. സുപ്രധാന നയംമാറ്റമാണ്​ ചൈന പ്രഖ്യാപിച്ചിരിക്കുന്നത്​. നിലവിലെ രണ്ട്​ കുട്ടി നയത്തിലാണ്​ ചൈന മാറ്റം വരുത്തിയിരിക്കുന്നത്​. ജനന നിരക്കില്‍ വലിയ കുറവുണ്ടായതോടെയാണ്​ നയം മാറ്റത്തിലേക്ക്​ ചൈന കടന്നത്​. പ്രായമേറിയ ജനവിഭാഗത്തിന്‍റെ എണ്ണം കൂടുന്നത്​ പരിഗണിച്ചാണ്​ നയം മാറ്റുന്നതെന്ന്​ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോര്‍ട്ട്​ ചെയ്യുന്നു​. ഷീ ജിങ്​പിങ്ങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചൈനീസ്​ കമ്യൂണിസ്റ്റ്​ പാര്‍ട്ടിയുടെ പോളിറ്റ്​ബ്യൂറോയിലാണ്​ തീരുമാനമുണ്ടായത്​. 1960കള്‍ക്ക്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ്​ കഴിഞ്ഞ മാസം ചൈനയില്‍ രേഖപ്പെടുത്തിയത്​. 2015ല്‍ ഒറ്റകുട്ടി നയത്തിലും ചൈന മാറ്റം വരുത്തിയിരുന്നു. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 0.53 ശതമാനമാണ്​ ചൈനയിലെ ജനസംഖ്യ വളര്‍ച്ചാ നിരക്ക്​. 2000 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ഇത്​ 0.57 ശതമാനമായിരുന്നു. നാല്​ പതിറ്റാണ്ട്​ കാലയളവില്‍ ഒറ്റക്കുട്ടി നയവുമായി ചൈന മുന്നോട്ട്​ പോയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …