Breaking News

Politics

ഇസ്രായേൽ യാത്ര; തീരുമാനത്തിൽ നിന്ന് പിന്മാറി കൃഷിമന്ത്രി

തിരുവനന്തപുരം: നൂതന കൃഷിരീതികൾ പഠിക്കാൻ കർഷകരോടൊപ്പം ഇസ്രയേൽ സന്ദർശിക്കാനുള്ള തീരുമാനത്തിൽ നിന്ന് കൃഷിമന്ത്രി പി പ്രസാദ് പിൻമാറി. കർഷകരും ഉദ്യോഗസ്ഥരും മന്ത്രിയില്ലാതെ ഇസ്രായേലിലേക്ക് പോകും. ഇടതുപാർട്ടികൾക്ക് രാഷ്ട്രീയപരമായി വിയോജിപ്പുള്ള ഇസ്രയേൽ, ഇടതുമുന്നണിയിൽ നിന്നുള്ള ഒരു മന്ത്രി സന്ദർശിക്കുന്നതിനുള്ള എതിർപ്പ് സി.പി.എം ദേശീയ നേതൃത്വം സി.പി.ഐ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് മന്ത്രിക്ക് തിരിച്ചടിയായി. കൃഷിമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിന്‍റെ ഔചിത്യമില്ലായ്മയെക്കുറിച്ച് സി.പി.ഐ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. യാത്രക്ക് തിരഞ്ഞെടുത്ത …

Read More »

തുടർചികിത്സ നിഷേധിച്ചെന്ന വാർത്തകൾ തള്ളി ഉമ്മൻചാണ്ടി

തിരുവനന്തപുരം: തുടർചികിത്സ നിഷേധിക്കുന്നുവെന്ന വാർത്തകൾ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മികച്ച ചികിത്സയാണ് തനിക്ക് ലഭിക്കുന്നതെന്നും കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് നൽകുന്നതെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് ചികിത്സ വൈകുന്നുവെന്ന ഓൺലൈൻ വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണം. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ആണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം തുടർ ചികിത്സ നൽകുന്നില്ലെന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് വിശദീകരണം. ഉമ്മൻചാണ്ടിയുടെ …

Read More »

നികുതി കൊള്ളയ്ക്കെതിരെ കെപിസിസി; ഫെബ്രുവരി 7ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും

തിരുവനന്തപുരം: ബജറ്റിലൂടെ കേരള സർക്കാർ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി വെട്ടിപ്പിനുമെതിരെ കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കും ഡി.സി.സികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. നികുതി നിർദേശങ്ങൾ പിൻവലിക്കും വരെ ശക്തമായ സമരപരിപാടിയാണ് കെ.പി.സി.സി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇത്തരമൊരു നികുതി വർധന ഉണ്ടായിട്ടില്ല. അതുകൊണ്ട് കേരളം ഇന്നേവരെ കണ്ടതിനേക്കാൾ …

Read More »

പർവേസ് മുഷറഫിന് അനുശോചനം; തരൂരിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് ജനറൽ പർവേസ് മുഷറഫിൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച കോൺഗ്രസ് എംപി ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് എത്രയധികം പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തരൂരിന്റെ അനുശോചന ട്വീറ്റിലെ വാചകങ്ങൾ കടമെടുത്താണ് മന്ത്രി വിമർശനം ഉന്നയിച്ചത്. “ശക്തരായ പാകിസ്ഥാൻ സ്വേച്ഛാധിപതി ജനറൽമാർക്ക് ‘സമാധാനത്തിനുള്ള ശക്തി’യായി മാറാനും ‘സുവ്യക്തമായ തന്ത്രപ്രധാന ചിന്ത’ രൂപപ്പെടുത്താനുമുള്ള …

Read More »

ചാര ബലൂണ്‍ വെടിവെച്ചുവീഴ്ത്തിയ സംഭവം; ‘അനിവാര്യമായ പ്രതികരണം’ നേരിടേണ്ടി വരുമെന്ന് ചൈന

ബീജിങ്: ചാര ബലൂൺ വെടിവച്ചിട്ടതിൽ അനിവാര്യമായ പ്രതികരണം നേരിടേണ്ടി വരുമെന്ന് ചൈന യുഎസിന് മുന്നറിയിപ്പ് നൽകി. യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിതപ്രതികരണമാണെന്നും അന്താരാഷ്ട്ര നിയമ നടപടിക്രമങ്ങളുടെ ലംഘനമാണെന്നും ചൈന ആരോപിച്ചു. ആളില്ലാത്തതും സൈനികേതരവുമായ വ്യോമയാനത്തിന് നേരെ ആക്രമണം നടത്തിയ യുഎസിന്‍റെ നടപടികളിൽ ചൈന കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ശക്തമായ പ്രതികരണം നേരിടാൻ തയ്യാറാവാനും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. യുഎസ് …

Read More »

അസമിലെ ശൈശവവിവാഹം; പൊലീസ് നടപടിക്കൊപ്പം രാഷ്ട്രീയ പോരും കനക്കുന്നു

ദിസ്പുർ: ശൈശവ വിവാഹങ്ങൾ തടയാൻ പൊലീസ് നടപടി തുടരുമ്പോൾ അസമിൽ രാഷ്ട്രീയ പോരാട്ടവും മുറുകുന്നു. 10 വർഷം മുമ്പുള്ള കേസുകൾ വരെ പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനാൽ പൊലീസ് നടപടി പ്രഹസനമാണെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് പറഞ്ഞു. കേന്ദ്ര ബജറ്റിൽ നിന്നും അദാനി അഴിമതിയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ ശ്രമമാണ് ഇതെന്ന് എഐയുഡിഎഫ് ജനറൽ സെക്രട്ടറി അമിനുൽ ഇസ്ലാം പറഞ്ഞു. പൊലീസ് നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. …

Read More »

അനാഥരായ പെണ്‍കുട്ടികള്‍ക്ക് ലൈഫ് മിഷൻ വീട് നിഷേധിച്ച സംഭവം; മന്ത്രി റിപ്പോർട്ട് തേടി

മലപ്പുറം: അനാഥരായ പെൺകുട്ടികൾക്ക് ലൈഫ് വീട് നിഷേധിച്ച സംഭവത്തിൽ തദ്ദേശ വകുപ്പ് മന്ത്രി റിപ്പോർട്ട് തേടി. സംഭവത്തിൽ ജില്ലയിലെ ലൈഫ് ചുമതലയുള്ള ഉദ്യോഗസ്ഥരോട് റിപ്പോർട്ട് നൽകാനാണ് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് ഒരിഞ്ച് ഭൂമി പോലുമില്ലാത്ത പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മൂന്ന് അനാഥരായ പെൺകുട്ടികൾക്കാണ് ലൈഫ് അധികൃതർ വീട് നിഷേധിച്ചത്. ലൈഫ് മിഷൻ ചട്ടപ്രകാരം അപേക്ഷകരെ കുടുംബമായി പരിഗണിക്കാനാകില്ലെന്ന …

Read More »

‘വന്ദേ മെട്രോ’ കൊണ്ടുവരാൻ പ്രധാനമന്ത്രി മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി റെയിൽവേ മന്ത്രി

ഹൈദരാബാദ്: മെട്രോ നഗരങ്ങളിലെ ജന ജീവിതം സുഗമമാക്കാൻ ‘വന്ദേ മെട്രോ’ കൊണ്ടുവരാൻ പ്രധാനമന്ത്രി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൈദരാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ദേ ഭാരത് ട്രെയിനിന്‍റെ വിജയത്തിനു ശേഷം, ലോകോത്തര നിലവാരമുള്ള ഒരു പുതിയ പ്രാദേശിക ട്രെയിൻ വികസിപ്പിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അത് വന്ദേ മെട്രോ ആയിരിക്കും. അത്തരം ട്രെയിനുകളെ യൂറോപ്പിൽ ‘റീജിയണൽ ട്രാൻസ്’ എന്ന് വിളിക്കുന്നുവെന്നും പ്രധാനമന്ത്രി …

Read More »

പി ടി ഉഷയുടേത് പഞ്ചായത്തുമായുള്ള ചർച്ചയിൽ പരിഹരിക്കേണ്ട വിഷയം; മന്ത്രി വി അബ്ദുറഹ്മാൻ

കോഴിക്കോട്: കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്‍റെ ഭൂമിയിൽ പഞ്ചായത്തിന്‍റെ അറിവോടെയാണ് അനധികൃത നിർമ്മാണം നടക്കുന്നതെന്ന ആരോപണം തള്ളി മന്ത്രി വി അബ്ദുറഹ്മാൻ. പി ടി ഉഷ ഉന്നയിക്കുന്നത് പഞ്ചായത്തുമായി ചർച്ച നടത്തി പരിഹരിക്കേണ്ട വിഷയം മാത്രമാണ്. അല്ലാതെ ഡൽഹിയിൽ പറയേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്‍റെ ഭൂമിയിൽ പഞ്ചായത്തിന്‍റെ അറിവോടെയാണ് അനധികൃത നിർമ്മാണം നടക്കുന്നതെന്ന് ഐഒഎ പ്രസിഡന്‍റ് പി ടി ഉഷ കഴിഞ്ഞ …

Read More »

പ്രൈവറ്റ് സെക്രട്ടറിയുടെ മകന് മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുത്തതിൽ ക്രമക്കേടില്ല: ആരോഗ്യമന്ത്രി

പത്തനംതിട്ട: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമിച്ചത് ഗുരുതര പിഴവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുത്തു. സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആശുപത്രി രേഖകൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിന്‍റെ അന്വേഷണം ഒരു ഭാഗം മാത്രമാണ്. ഇതോടൊപ്പം പൊലീസ് അന്വേഷണവും വേണം. കുട്ടിയുടെ വിശദാംശങ്ങളും അന്വേഷിക്കും. തുടരന്വേഷണത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് …

Read More »