Breaking News

പ്രധാനമന്ത്രി വാഗ്ദാനങ്ങള്‍ പാലിക്കുമോ ? കാത്തിരുന്ന് കാണാമെന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ഭരണം നേടിയ പിണറായി വിജയന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹത്തിൻ്റെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിൻ്റെ സഹകരണം തേടിയാണ് താന്‍ ഡല്‍ഹിയില്‍ വന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞു.

അതിനാല്‍ ഇനി ജനങ്ങളോടുള്ള കേന്ദ്രത്തിൻ്റെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാമന്ത്രിയോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു . സഹകരണം പ്രധാമന്ത്രി വാഗ്ദാനം ചെയ്തു. അത് എന്താകുമെന്ന് കാത്തിരുന്നു കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ കാലത്ത് എല്‍ഡിഎഫ് ജനങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനിന്നുവെന്നും . വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഇടമില്ലെന്ന് കേരള ജനത തെരഞ്ഞെടുപ്പിലൂടെ പ്രഖ്യാപിച്ചുവെന്നും സ്വീകരണ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മുന്‍പ് ഒരു എല്‍ഡിഎഫ് സര്‍ക്കാരിനും നേടാന്‍ കഴിയാത്ത വലിയ വിജയമാണ് പിണറായി സര്‍ക്കാരിന് ലഭിച്ചതെന്ന് പിബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

കേരളത്തിലേത് ബദല്‍ രാഷ്ട്രീയത്തിൻ്റെ വിജയമാണെന്നും യോഗം വിലയിരുത്തി . പിബി അംഗം ബൃന്ദ കാരാട്ടും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹി കലാപത്തിലെ ഇരകളുടെ ബന്ധുക്കളും പിണറായിയെ സ്വീകരിക്കാന്‍ കേരള ഹൗസില്‍ എത്തി. ചെന്നൈയില്‍ ആയതിനാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങിനെത്തിയില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …